Tag: Currency

നോട്ടു നിരോധനം കള്ളപ്പണക്കാരെ സഹായിക്കാന്‍ ; ശൈലജ ടീച്ചര്‍
Information

നോട്ടു നിരോധനം കള്ളപ്പണക്കാരെ സഹായിക്കാന്‍ ; ശൈലജ ടീച്ചര്‍

തിരൂപനന്തപുരം : കള്ളപ്പണക്കാരെ സഹായിക്കാനാണ് ബിജെപി സര്‍ക്കാര്‍ ഇടക്കിടെ നോട്ടു നിരോധിക്കുന്നതെന്ന് മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. ഇപ്പോള്‍ 2000 രൂപാ നോട്ട് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതും കള്ളപ്പണക്കാര്‍ക്ക് വേണ്ടിയാണെന്നും ശൈലജ ടീച്ചര്‍ ആരോപിച്ചു. 500, 1000 രൂപാ നോട്ടുകള്‍ നിരോധിച്ചത് മൂലം ഒരു ശതമാനം പോലും കള്ളനോട്ടുകള്‍ പിടിച്ചെടുക്കാനായില്ല എന്നത് റിസര്‍വ് ബാങ്ക് തന്നെ വ്യകത്മാക്കിയ കാര്യമാണ്. രാജ്യത്തിന്റെ വളര്‍ച്ചയെ തന്നെ ഇല്ലാതാക്കി ജനങ്ങളെ പൊരിവെയിലത്ത് ക്യൂ നിര്‍ത്തിയ നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും വീണ്ടും ജനദ്രോഹ നയങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും രണ്ടായിരത്തിന്റെ നോട്ടു നിരോധനത്തിലൂടെയും ജനങ്ങളെ ബുദ്ധിമുട്ടിലാക്കി കള്ളപ്പണക്കാരെ സഹായിക്കാന്‍ തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. ...
Information

രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാനൊരുങ്ങി ആര്‍ബിഐ ; സെപ്റ്റംബര്‍ 30നകം മാറ്റിയെടുക്കണം

ന്യൂഡല്‍ഹി : രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാനൊരുങ്ങി ആര്‍ബിഐ. നിലവില്‍ ഉപയോഗത്തിലുള്ള നോട്ടുകള്‍ക്ക് മൂല്യം ഉണ്ടായിരിക്കുമെന്ന് ആര്‍ബിഐ അറിയിച്ചു. ഇവ തുടര്‍ന്നും ഉപയോഗിക്കാം. അതേസമയം നോട്ടിന്റെ അച്ചടി അവസാനിപ്പിച്ചിട്ടുണ്ട്. നോട്ടുകള്‍ വിതരണം ചെയ്യരുതെന്ന് ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കി. ഇപ്പോള്‍ ഉപയോഗിക്കുന്ന 2000 രൂപയുടെ നോട്ടുകള്‍ 2023 സെപ്റ്റംബര്‍ 30നകം മാറ്റിയെടുക്കണം. ഇതിനായി മേയ് 23 മുതല്‍ സൗകര്യമൊരുക്കും. 2000 രൂപയുടെ പരമാവധി 10 നോട്ടുകള്‍ വരെ ഒരേസമയം ഏതു ബാങ്കില്‍ നിന്നും മാറ്റിയെടുക്കാമെന്നാണ് അറിയിപ്പ്. 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നോട്ട് നിരോധനത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ഉപയോഗത്തിലുള്ള 2000 രൂപ നോട്ടുകള്‍ ആര്‍ബിഐ പുറത്തിറക്കിയത്. ...
Crime, Malappuram

ചോക്ലേറ്റ് വ്യാപാരത്തിൻ്റെ മറവിൽ കുഴൽപ്പണം കടത്ത്, തിരൂരങ്ങാടി സ്വദേശികൾ പോലീസിൻ്റെ പിടിയിൽ

തിരൂരങ്ങാടി: തിരൂരങ്ങാടി, വേങ്ങര എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ആഡംബര വാഹനങ്ങളിൽ ചോക്ലേറ്റ് വ്യാപാരം നടത്തുന്നതിൻ്റെ മറവിൽ കുഴൽ പണം കടത്തുന്ന സംഘത്തിലെ 2 പേർ പിടിയിൽ. തിരൂരങ്ങാടി സ്വദേശികളായ പൂങ്ങാടൻ ഫഹദ് (44), പൂങ്ങാടൻ മുഹമ്മദ് ഷെരീഫ് പന്താരങ്ങാടി (40) എന്നിവരാണ് പിടിയിലായത്. ഇത്തരത്തിൽ വൻതോതിൽ കുഴൽപ്പണം കടത്തുന്നുണ്ടെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസ് അവർകൾക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായതെന്ന് പോലീസ് പറഞ്ഞു. ചെമ്മാട് വെച്ച് 3128000 രൂപയുമായി പരപ്പനങ്ങാടി ഇൻസ്പെക്ടർ ഹണി കെ ദാസ്, തിരൂരങ്ങാടി എസ് ഐ പ്രിയൻ, എസ് ഐ മോഹൻദാസ്, താനൂർ DySP മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ രൂപീകരിച്ച 5 അംഗ സംഘാങ്ങളായ വിബിൻ, സബറുദ്ദീൻ, ആൽബിൻ, അഭിമന്യു, ജിനീഷ് എന്നിവർ ചേർന്ന് പിടികൂടി. ഇത്തരത്തിൽ കൂടുതൽ ആളുകൾ തിരൂരങ്ങാടിയും വേ...
error: Content is protected !!