Tag: Cyber cell police

പഠിച്ച സ്‌കൂളിലെ അധ്യാപികമാരുടെ മോര്‍ഫ്ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു ; മലപ്പുറത്ത് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍, ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് പ്രഥമാധ്യാപികയുടെ പേരില്‍ വ്യാജ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി
Local news, Malappuram

പഠിച്ച സ്‌കൂളിലെ അധ്യാപികമാരുടെ മോര്‍ഫ്ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു ; മലപ്പുറത്ത് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍, ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് പ്രഥമാധ്യാപികയുടെ പേരില്‍ വ്യാജ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി

മലപ്പുറം: പഠിച്ച സ്‌കൂളിലെ അധ്യാപികമാരുടെ മോര്‍ഫ്ചെയ്ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ച പൂര്‍വവിദ്യാര്‍ത്ഥി അറസ്റ്റില്‍. സ്‌കൂളിലെ പ്രഥമാധ്യാപികയുടെ പേരില്‍ വ്യാജ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി ചിത്രങ്ങള്‍ പ്രചരിപ്പിച്ച കോട്ടപ്പടി ചെറാട്ടുകുഴി മഞ്ചേരിതൊടിയില്‍ ബിനോയ് (26)ആണ് അറസ്റ്റിലായത്. അധ്യാപികമാര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രം എടുത്താണ് മോര്‍ഫ് ചെയ്തത്. ഇയാളുടെ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവയില്‍ ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത നൂറുകണക്കിന് അശ്ലീലചിത്രങ്ങളും മോര്‍ഫുചെയ്ത ചിത്രങ്ങളും മലപ്പുറം സൈബര്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. വ്യാജമായ അക്കൗണ്ടിലൂടെ അധ്യാപികമാരെ അപകീര്‍ത്തിപ്പെടുത്തുന്നതിനും ഈ അക്കൗണ്ട് ഫോളോചെയ്യുന്ന ആളുകളുടെ എണ്ണം കൂട്ടുന്നതിനുമാണ് കുറ്റം ചെയ്തതെന്ന് സമ്മതിച്ചിട്ടുണ്ട്. വ്യാജമായ ഈ അക്കൗണ്ടില്‍ രണ്ടായിരത്തോളം ഫോളോവേഴ്‌സ് ഉണ്ട്. മറ...
Crime

ഓൺലൈൻ വഴി പഴയ ടേപ്പ് റിക്കോർഡർ വിൽക്കാൻ ശ്രമിച്ചു; 2000 രൂപ നഷ്ടമായി

തിരൂരങ്ങാടി : കൊടിഞ്ഞി സ്വദേശി സി.പി.മുഹമ്മദ് ഇസ്ഹാഖ് പഴയ ടേപ്പ് റിക്കോർഡർ വിൽക്കാനാണു ഓൺലൈൻ പ്ലാറ്റ് ഫോമിലൊരു പോസ്റ്റിട്ടത്. ടേപ്പ് റിക്കോർഡർ വിറ്റു പോയില്ലെന്നു മാത്രമല്ല, സ്വന്തം പോക്കറ്റിൽ നിന്നു 2000 രൂപ നഷ്ടപ്പെടുകയും ചെയ്തു. ഇസ്ഹാഖിന്റെ പരാതിയിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.  പഴയ ടേപ്പ് റിക്കോർഡർ വിൽക്കാനുണ്ടെന്നു കാണിച്ചു കഴിഞ്ഞ ദിവസമാണു ഇസ്ഹാഖ് പോസ്റ്റിട്ടത്.1250 രൂപയാണു വിലയായി നൽകിയിരുന്നത്. തൊട്ടുപിന്നാലെ വിളിയെത്തി. ഹിന്ദിയും ഇംഗ്ലിഷും സംസാരിക്കുന്നയാൾ കേരളത്തിൽ നിന്നു തന്നെയാണു വിളിക്കുന്നതെന്നാണു അറിയിച്ചത്. അധികം വൈകാതെ അക്കൗണ്ടിലേക്കു 1250 രൂപ കൈമാറിയെന്ന സന്ദേശം ലഭിച്ചു. തൊട്ടു പിന്നാലെ അക്കൗണ്ട് മാറി 2000 രൂപ അയച്ചു അത് തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ട് ഒരു സന്ദേശംകൂടി ലഭിച്ചു. ഇസ്ഹാഖ് 2000 രൂപ മടക്കി നൽകി. മിനിറ്റുകൾക്കകം മറ്റൊരു സന്ദേശം കൂടിയെത്തി. ആളുമാറി ...
error: Content is protected !!