Tag: Degree

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പ്ലസ് ടു കഴിഞ്ഞവർക്ക് സർവകലാശാലയിൽ കംപാരറ്റീവ് ലിറ്ററേച്ചറിൽ ഇന്റഗ്രേറ്റഡ് പി.ജി. കാലിക്കറ്റ് സർവകലാശാലയിലെ റഷ്യൻ ആൻ്റ് കംപാരറ്റീവ് ലിറ്ററേച്ചർ വിഭാഗമാണ് പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് കംപാരറ്റീവ് ലിറ്ററേച്ചറിൽ അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമിന് അവസരമൊരുക്കുന്നു. വിദ്യാർത്ഥികൾക്ക് തുടർപഠനസാധ്യതകളും തൊഴിൽസാധ്യതകളും മുന്നോട്ടുവെയ്ക്കുന്നതരത്തിലുള്ളതാണ് ഈ പ്രോഗ്രാം. ഇൻ്റർഡിസിപ്ലിനറി വിഷയമായ കംപാരറ്റീവ് ലിറ്ററേച്ചറിൽ ഡിഗ്രി, പി.ജി. പഠനം നടത്തുന്നവർക്ക്, ലിറ്ററേച്ചർ, ആർട്ട്, കൾച്ചർ, ലിറ്റററി ഹിസ്റ്ററി, ലിറ്റററി തിയറി, സിനിമാ സ്റ്റഡീസ്, പെർഫോമൻസ് സ്റ്റഡീസ്, കൾച്ചറൽ സ്റ്റഡീസ്, ട്രാൻസ്ലേഷൻ, മൈഗ്രേഷൻ ലിറ്ററേച്ചർ, ജൻഡർ സ്റ്റഡീസ്, ഡിജിറ്റൽ ഹ്യൂമാനിറ്റീസ് എന്നീ പഠന മേഖലകൾക്കുപുറമെ, റഷ്യൻ, ഫ്രഞ്ച്, ജർമൻ എന്നീ വിദേശഭാഷകൾ പഠിക്കാനുള്ള അവസരവും ലഭിക്കും. അധ്യാപനം, ട്രാൻസ്ലേഷൻ, കോണ്ടൻ്റ്...
university

കാലിക്കറ്റ് വിദൂരവിദ്യാഭ്യാസ വിഭാഗം ബിരുദ-പി.ജി. കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ കാലിക്കറ്റ് വിദൂരവിദ്യാഭ്യാസ വിഭാഗം ബിരുദ-പി.ജി. കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ-പി.ജി. കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അഫ്‌സലുല്‍ ഉലമ, സോഷ്യോളജി, എക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, ബി.ബി.എ., ബി.കോം. എന്നീ ബിരുദ കോഴ്‌സുകള്‍ക്കും അറബിക്, സോഷ്യോളജി, ഇക്കണോമിക്സ്, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം, എം.കോം., എം.എസ് സി. മാത്തമറ്റിക്‌സ് എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കും 10 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. പിഴയില്ലാതെ 31 വരെയും 100 രൂപ പിഴയോടെ നവംബര്‍ 5 വരെയും 500 രൂപ പിഴയോടെ നവംബര്‍ 15 വരെയും അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 5 ദിവസത്തിനകം അപേക്ഷയുടെ പകര്‍പ്പ് വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ സ...
Education, university

കാലിക്കറ്റിലെ ഒഴിവുള്ള ബിരുദ-പി.ജി. പ്രോഗ്രാമുകളിലേക്ക് 15 വരെ രജിസ്റ്റര്‍ ചെയ്യാം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകള്‍/സെന്ററുകള്‍/അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ പ്രവേശന പരീക്ഷ മുഖേന പ്രവേശനം നടത്തുന്ന എം.സി.എ, എം.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ്, എം.എ. ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, എം.എസ്‌സി. ജനറല്‍ ബയോടെക്‌നോളജി, എം.എ. ഫോക്‌ലോര്‍, എം.എസ്.ഡബ്ല്യു, എം.എസ്‌സി. ഹെല്‍ത്ത് ആന്‍ഡ് യോഗ തെറാപ്പി, എം.ടെക്. നാനോസയന്‍സ്, എം.എ. സംസ്‌കൃതം, എം.എ. ഫിലോസഫി, ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്, എല്‍.എല്‍.എം. എന്നീ പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റിലേക്ക് ഓണ്‍ലൈനായി  ഡിസംബര്‍ 15 വരെ രജിസ്റ്റര്‍ ചെയ്യാം. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 വിജ്ഞാപന പ്രകാരം വിവിധ പ്രോഗ്രാമുകള്‍ക്ക് നിഷ്‌കര്‍ഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫീസ്: ജനറല്‍ വിഭാഗത്തിന് 650/- രൂപ. എസ്.സി/എസ്.ടി. 440/- രൂപ....
Education, university

കാലിക്കറ്റിലെ വിദൂരവിഭാഗം ബിരുദ-പി.ജി. കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

തേഞ്ഞിപ്പലം- കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം വഴി 2021-22 അധ്യയന വര്‍ഷം നടത്തുന്ന ബിരുദ-പി.ജി. കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സുകള്‍ക്ക് നവംബര്‍ 25 വരെ പിഴയില്ലാതെയും 30 വരെ 100 രൂപ പിഴയോടെയും ഓണ്‍ലൈനായി അപേക്ഷ നല്‍കാം. രജിസ്ട്രേഷനുള്ള ലിങ്ക് www.sdeuoc.ac.in -ല്‍ ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് പ്രവേശന നിയമാവലിയും ഫീസ് വിവരങ്ങളുമടങ്ങുന്ന പ്രോസ്പെക്ടസ് പരിശോധിച്ച് വ്യക്തത നേടണം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അഞ്ച് ദിവസത്തിനകം അപേക്ഷയുടെ പ്രിന്റൗട്ട് വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ നേരിട്ടോ ഡയറക്ടര്‍, വിദൂരവിദ്യാഭ്യാസ വിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ. 673635 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ എത്തിക്കണം. ഫോണ്‍: 0494 2407 356, 2400288, 2660 600. ലോഗിന്‍ പ്രശ്നങ്ങള്‍ക്ക് sdeadmission2021@uoc.ac.in, മറ്റു സാങ്കേതിക പ്രശ്നങ്ങള്‍...
error: Content is protected !!