പ്ലസ് ടു കഴിഞ്ഞവർക്ക് സർവകലാശാലയിൽ കംപാരറ്റീവ് ലിറ്ററേച്ചറിൽ ഇന്റഗ്രേറ്റഡ് പി.ജി.
കാലിക്കറ്റ് സർവകലാശാലയിലെ റഷ്യൻ ആൻ്റ് കംപാരറ്റീവ് ലിറ്ററേച്ചർ വിഭാഗമാണ് പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് കംപാരറ്റീവ് ലിറ്ററേച്ചറിൽ അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമിന് അവസരമൊരുക്കുന്നു. വിദ്യാർത്ഥികൾക്ക് തുടർപഠനസാധ്യതകളും തൊഴിൽസാധ്യതകളും മുന്നോട്ടുവെയ്ക്കുന്നതരത്തിലുള്ളതാണ് ഈ പ്രോഗ്രാം. ഇൻ്റർഡിസിപ്ലിനറി വിഷയമായ കംപാരറ്റീവ് ലിറ്ററേച്ചറിൽ ഡിഗ്രി, പി.ജി. പഠനം നടത്തുന്നവർക്ക്, ലിറ്ററേച്ചർ, ആർട്ട്, കൾച്ചർ, ലിറ്റററി ഹിസ്റ്ററി, ലിറ്റററി തിയറി, സിനിമാ സ്റ്റഡീസ്, പെർഫോമൻസ് സ്റ്റഡീസ്, കൾച്ചറൽ സ്റ്റഡീസ്, ട്രാൻസ്ലേഷൻ, മൈഗ്രേഷൻ ലിറ്ററേച്ചർ, ജൻഡർ സ്റ്റഡീസ്, ഡിജിറ്റൽ ഹ്യൂമാനിറ്റീസ് എന്നീ പഠന മേഖലകൾക്കുപുറമെ, റഷ്യൻ, ഫ്രഞ്ച്, ജർമൻ എന്നീ വിദേശഭാഷകൾ പഠിക്കാനുള്ള അവസരവും ലഭിക്കും. അധ്യാപനം, ട്രാൻസ്ലേഷൻ, കോണ്ടൻ്റ് റൈറ്റിംഗ്, മീഡിയ, ഫിലിം ഇൻഡസ്ട്രി, ലാംഗ്വേജ് ഇൻ്റർപ്രിട്ടേഷൻ, പബ്ലിഷിഗ് ഹൗസസ്, എഡിറ്റിംഗ് ആൻ്റ് പ്രൂഫ് റീഡിംഗ് എന്നിങ്ങനെ വിവിധ മേഖലകളിൽ ജോലി സാധ്യതകളുണ്ട്. ഏതെങ്കിലും വിഷയത്തിൽ 55 ശതമാനം മാർക്കോ തത്തുല്യ ഗ്രേഡോ നേടി പ്ലസ്ടുവോ തത്തുല്യ കോഴ്സോ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാനദിവസം ഏപ്രിൽ 15. എൻട്രൻസ് പരീക്ഷയിലൂടെയാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8281196370, 8802498131.
പി.ആര്‍ 501/2024
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ അവസരങ്ങളും നഷ്‌ടമായ 2009 മുതൽ 2013 വരെ പ്രവേശനം വിദ്യാർഥികൾക്കുള്ള അഞ്ചാം സെമസ്റ്റർ (CCSS-UG) ബി.എ. / ബി. എസ് സി. / ബി. എസ് സി. ഇൻ ആൾട്ടർനെറ്റ് പാറ്റേൺ / ബി.കോം. / ബി.ബി.എ. / ബി.സി.എ. ഏപ്രിൽ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ മെയ് 13-ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
പി.ആര്‍ 502/2024
പരീക്ഷാഫലം
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റർ എം.എ. ഹിസ്റ്ററി (CBCSS-SDE) നവംബർ 2022 (2019 മുതൽ 2021 വരെ പ്രവേശനം), നവംബർ 2023 (2022 പ്രവേശനം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ (CCSS) എം.എ. ഹിന്ദി (2021 & 2023 പ്രവേശനം), എം.എ. ഫംഗ്‌ഷണൽ ഹിന്ദി & ട്രാൻസിലേഷൻ (2022 & 2023 പ്രവേശനം) നവംബർ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പി.ആര്‍ 503/2024
പുനർമൂല്യനിർണയ ഫലം
ബി.ടെക്. / പാർട്ട് ടൈം ബി.ടെക്. മൂന്നാം സെമസ്റ്റർ (2013 പ്രവേശനം), ഏഴാം സെമസ്റ്റർ (2012 പ്രവേശനം) സെപ്റ്റംബർ 2021 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
പി.ആര്‍ 504/2024