ഓണ വിപണി: ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയിൽ 66 നിയമലംഘനങ്ങൾ, 2.87 ലക്ഷം രൂപ പിഴ
മലപ്പുറം : ഓണവിപണിയിലെ ക്രമക്കേടുകൾ തടയാൻ ലീഗൽ മെട്രോളജി വകുപ്പ് മലപ്പുറം ജില്ലയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ 66 നിയമലംഘനങ്ങൾ കണ്ടെത്തി. 2.87 ലക്ഷം രൂപ പിഴയീടാക്കുകയും ചെയ്തു. ഓഗസ്റ്റ് 17 മുതലാണ് ലീഗൽ മെട്രോളജി വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചത്. പാക്കുകളിൽ എം.ആർ.പി, പാക്കിങ് തിയ്യതി, നിർമാതാവിന്റെ മേൽവിലാസം, കൺസ്യൂമർ കെയർ ടെലിഫോൺ നമ്പർ മുതലായവ രേഖപ്പെടുത്താത്തവ വിൽപ്പന നടത്തിയതിനും, അധിക വില ഈടാക്കിയതിനും, അളവിൽ കുറവായി ഉൽപ്പന്നം വിൽപ്പന നടത്തിയതിനും, അളവു തൂക്ക ഉപകരണങ്ങൾ യഥാസമയം മുദ്ര പതിപ്പിക്കാതെ വ്യാപാരത്തിനായി ഉപയോഗിച്ചതിനുമാണ് നടപടിയെടുത്തത്.
1207 വ്യാപാര സ്ഥാപനങ്ങളിലാണ് നിലവിൽ പരിശോധന നടത്തിയത്. പിഴയൊടുക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കും. 17 പെട്രോൾ പമ്പുകൾ പരിശോധിക്കുകയും 2 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
തിരൂരങ്ങാടി ഇൻസ്പെക്ടർ വ്യാപാരസ്ഥാപനത്...