Tag: Deshabhimani

ദേശാഭിമാനിയില്‍ കവിയൂര്‍ പൊന്നമ്മയെ അനുസ്മരിച്ച് മോഹന്‍ലാലിന്റെ പേരില്‍ വ്യാജ കുറിപ്പ് ; ന്യൂസ് എഡിറ്റര്‍ക്കെതിരെ നടപടി
Kerala

ദേശാഭിമാനിയില്‍ കവിയൂര്‍ പൊന്നമ്മയെ അനുസ്മരിച്ച് മോഹന്‍ലാലിന്റെ പേരില്‍ വ്യാജ കുറിപ്പ് ; ന്യൂസ് എഡിറ്റര്‍ക്കെതിരെ നടപടി

നടി കവിയൂര്‍ പൊന്നമ്മയുടെ മരണവുമായി ബന്ധപ്പെട്ട് കവിയൂര്‍ പൊന്നമ്മയെ അനുസ്മരിച്ച് മോഹന്‍ലാലിന്റെ പേരില്‍ വ്യാജ കുറിപ്പ് പ്രസിദ്ധീകരിച്ചതില്‍, സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ നടപടി. മോഹന്‍ലാലിന്റെ പേരില്‍ വ്യാജ അനുസ്മരണക്കുറിപ്പ് എഴുതിയ ന്യൂസ് എഡിറ്ററെ സസ്‌പെന്‍ഡ് ചെയ്തു. ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ എ.വി അനില്‍കുമാറിനെയാണ് സ്ഥാപനത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കവിയൂര്‍ പൊന്നമ്മ മരിച്ചതിന്റെ പിറ്റേദിവസം പുറത്തിറങ്ങിയ ദേശാഭിമാനി പത്രത്തിലാണ് മോഹന്‍ലാലിന്റെ പേരില്‍ അനില്‍കുമാര്‍ വ്യാജ അനുസ്മരണക്കുറിപ്പ് എഴുതി പ്രസിദ്ധീകരിച്ചത്. നടന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ പേരില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍, മോഹന്‍ലാലിന്റെ അമ്മ ജീവിച്ചിരിപ്പില്ലെന്ന പരാമര്‍ശവുമുണ്ടായിരുന്നു. മോഹന്‍ലാലിന്റെ ജീവിച്ചിരിക്കുന്ന മാതാവിനെ മരിച്ചതായാണ് ഈ കുറിപ്പില്‍ ചിത്രീകരിച്ചിരുന്നത്. ശനിയാഴ്...
Obituary

മുതിർന്ന മാധ്യമ പ്രവർത്തകനും സിപിഎം നേതാവുമായ പാലോളി കുഞ്ഞിമുഹമ്മദ് അന്തരിച്ചു

മലപ്പുറം: മുതിർന്ന മാധ്യമ പ്രവർത്തകനും ദേശാഭിമാനി മലപ്പുറം ജില്ലാ ബ്യൂറോ ചീഫുമായിരുന്ന പാലോളി കുഞ്ഞിമുഹമ്മദ് (76) അന്തരിച്ചു. പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സി പി എം മലപ്പുറം ഏരിയ മുൻ സെക്രട്ടറി, സിഐടിയു മലപ്പുറം ഏരിയാ മുൻ സെക്രട്ടറി, പ്രസിഡൻ്റ് , മലപ്പുറം മുനിസിപ്പൽ കൗൺസിലർ, പ്രതിപക്ഷ നേതാവ് പെരിന്തൽമണ്ണ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് മുൻ ഡയറക്ടർ , മലപ്പുറം കോ-ഓപ്പറേറ്റീവ് കോളേജ് മുൻ പ്രസിഡൻ്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഏറ്റവും ശ്രദ്ധേയമായ നിലയിൽ പാർട്ടിയെ മുന്നോട്ടു നയിച്ച നേതാവാണ്.. മലപ്പുറം മുണ്ടുപറമ്പ് ഹൗസിംഗ് കോളനി വീട്ടിൽ പൊതുദർശനം അതിനുശേഷം ഇന്ന് ഉച്ചയ്ക്ക് 12 മുതൽ 1 30 വരെ മലപ്പുറം പ്രസ് ക്ലബ്ബിൽ പൊതുദർശനം. വൈകിട്ട് അഞ്ചിന് മുണ്ടുപറമ്പ് ജുമാ മസ്ജിദിൽ കബറടക്കം നടത്തും....
error: Content is protected !!