മുതിർന്ന മാധ്യമ പ്രവർത്തകനും സിപിഎം നേതാവുമായ പാലോളി കുഞ്ഞിമുഹമ്മദ് അന്തരിച്ചു

മലപ്പുറം: മുതിർന്ന മാധ്യമ പ്രവർത്തകനും ദേശാഭിമാനി മലപ്പുറം ജില്ലാ ബ്യൂറോ ചീഫുമായിരുന്ന പാലോളി കുഞ്ഞിമുഹമ്മദ് (76) അന്തരിച്ചു. പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സി പി എം മലപ്പുറം ഏരിയ മുൻ സെക്രട്ടറി, സിഐടിയു മലപ്പുറം ഏരിയാ മുൻ സെക്രട്ടറി, പ്രസിഡൻ്റ് , മലപ്പുറം മുനിസിപ്പൽ കൗൺസിലർ, പ്രതിപക്ഷ നേതാവ് പെരിന്തൽമണ്ണ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് മുൻ ഡയറക്ടർ , മലപ്പുറം കോ-ഓപ്പറേറ്റീവ് കോളേജ് മുൻ പ്രസിഡൻ്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഏറ്റവും ശ്രദ്ധേയമായ നിലയിൽ പാർട്ടിയെ മുന്നോട്ടു നയിച്ച നേതാവാണ്..

മലപ്പുറം മുണ്ടുപറമ്പ് ഹൗസിംഗ് കോളനി വീട്ടിൽ പൊതുദർശനം അതിനുശേഷം ഇന്ന് ഉച്ചയ്ക്ക് 12 മുതൽ 1 30 വരെ മലപ്പുറം പ്രസ് ക്ലബ്ബിൽ പൊതുദർശനം. വൈകിട്ട് അഞ്ചിന് മുണ്ടുപറമ്പ് ജുമാ മസ്ജിദിൽ കബറടക്കം നടത്തും.

error: Content is protected !!