സൗദിയിൽ കാര്‍ മറിഞ്ഞ് ഉംറ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുറ്റിപ്പുറം സ്വദേശികളായ ഉമ്മയും മകളും മരിച്ചു
റിയാദ് : സൗദി അറേബ്യയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ ഉമ്മയും ഡോക്ടറായ മകളും മരിച്ചു.മലപ്പുറം കുറ്റിപ്പുറം രാങ്ങാട്ടൂർ നടുവട്ടം തെക്കേ പീടിക്കല്‍ വീട്ടില്‍ അബ്ദുല്ലത്തീഫിന്റെ (കുഞ്ഞുമോൻ) ഭാര്യ രഹന (52), ഇവരുടെ മൂത്ത മകള്‍ ഡോ. നഹ്‌ല നർമിൻ (29) എന്നിവരാണ് മരണപ്പെട്ടത്. ഖത്തറില്‍ നിന്ന് റോഡ് മാർഗ്ഗം സൗദിയിലെത്തി ഉംറ നിർവ്വഹിച്ച ശേഷം മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.
ഞായറാഴ്ച രാത്രി എട്ട് മണിയോടെ ത്വാഇഫില്‍ നിന്നും റിയാദിലേക്കുള്ള എക്‌സ്പ്രസ്സ് ഹൈവേയില്‍, റിയാദില്‍ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയുള്ള 'ദലം' എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം സംഭവിച്ചത്.റോഡിലൂടെ പറന്നുവന്ന ഒരു വലിയ പ്ലാസ്റ്റിക് ഷീറ്റ് പെട്ടെന്ന് കാറിന്റെ മുൻവശത്തെ വിൻഡ്ഷീല്‍ഡില്‍ (ഗ്ലാസ്സില്‍) വന്ന് പതിക്കുകയായിരുന്നു. ഇതോടെ ഡ്രൈവർക്ക് മുന്നോട്ടുള്ള കാ...

