Tag: Dmk

ലോക്‌സഭ തെരഞ്ഞെടുപ്പ് ; തമിഴ്‌നാട്ടില്‍ ഡിഎംകെയും ഇടതുപാര്‍ട്ടികളും സീറ്റ് ധാരണയിലെത്തി
National, Other

ലോക്‌സഭ തെരഞ്ഞെടുപ്പ് ; തമിഴ്‌നാട്ടില്‍ ഡിഎംകെയും ഇടതുപാര്‍ട്ടികളും സീറ്റ് ധാരണയിലെത്തി

ചെന്നൈ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ ഡിഎംകെയും ഇടത് പാര്‍ട്ടികളും തമ്മില്‍ ധാരണയിലെത്തി. സിപിഐഎം, സിപിഐ പാര്‍ട്ടികള്‍ക്ക് രണ്ട് സീറ്റുകള്‍ വീതം നല്‍കാനാണ് ധാരണയായിരിക്കുന്നത്. മത്സരിക്കുന്ന സീറ്റുകള്‍ ഏതെന്ന് പിന്നീട് തീരുമാനിക്കാനാണ് ധാരണ. വ്യാഴാഴ്ച രാവിലെ ഡിഎംകെ ആസ്ഥാനത്ത് ഇടതുപാര്‍ട്ടികളുമായി നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം. 2019ലെ തെരഞ്ഞെടുപ്പില്‍ ഡിഎംകെ - ഇടത് സഖ്യം മത്സരിച്ച നാല് സീറ്റിലും സിപിഎം, സിപിഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്നു. കോയമ്പത്തൂരും മധുരയുമാണ് സിപിഎമ്മിന്റെ് സിറ്റിങ് സീറ്റ്. തിരുപ്പുരിലും നാഗപട്ടണത്തുമാണ് സിപിഐ മത്സരിച്ചത്. അതേസീറ്റുകള്‍ തന്നെ ഇത്തവണയും ഇടത് പാര്‍ട്ടികള്‍ക്ക് ലഭിക്കുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി ആര്‍ മു...
Other

തമിഴ്‌നാട്ടിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിച്ച് മലപ്പുറത്തെ ദമ്പതികൾ

വളാഞ്ചേരി : തമിഴ്നാട്ടിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ തിരുപ്പത്തൂർ ജിലയിലെ വാണിയമ്പാടി നഗരസഭയിലെ മൂന്നാം വാർഡ് പെരിയപെട്ടിൽ വിജയിച്ചത് കരിപ്പോൾ സ്വദേശി ഹബീബ് തങ്ങൾ. ഇതേ നഗരസഭയിൽ വാർഡ് 18 മുസ്‌ലിംപുരിൽനിന്ന് വിജയിച്ചത് ഇദ്ദേഹത്തിന്റെ ഭാര്യ നസീമുന്നീസ ബീഗവും. വാണിയമ്പാടിയിൽ ഏറെക്കാലമായി താമസിക്കുന്ന ഹബീബ് തങ്ങൾ ഡിഎംകെ ടിക്കറ്റിലാണ് വിജയിച്ചത്. 703 വോട്ടിനാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ഭാര്യ നസീമുന്നീസ ബീഗം 18ാം വാർഡിൽനിന്ന് 461 വോട്ടിനും തിരഞ്ഞെടുക്കപ്പെട്ടു. ഡിഎംകെയുടെ തമിഴ്നാട് സംസ്ഥാന കമ്മിറ്റി അംഗവും മൈനോറിറ്റി വിങ് ഉപാധ്യക്ഷനുമായ ഹബീബ് തങ്ങൾ കരിപ്പോളിലെ പരേതനായ കെ.പി.സി.തങ്ങളുടെ മകനാണ്. ഭാര്യ നസീമുന്നീസ ബീഗം വാണിയമ്പാടി സ്വദേശിയാണ്. തമിഴ്നാട്ടിൽ സ്ഥിരതാമസമാണ്. ...
error: Content is protected !!