Tag: Dog squad

ശാസ്ത്രയാനില്‍ ശ്വാനപ്പടയുടെ ശൗര്യം കാണാന്‍ ജനത്തിരക്ക്
Other

ശാസ്ത്രയാനില്‍ ശ്വാനപ്പടയുടെ ശൗര്യം കാണാന്‍ ജനത്തിരക്ക്

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലാ ശാസ്ത്രയാന്‍ പ്രദര്‍ശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പോലീസ് സേനയിലെ നായ്ക്കളുടെ പ്രകടനം കാണാന്‍ വന്‍ ജനാവലി. ശരീരത്തിലും ബാഗിലുമെല്ലാം ഒളിപ്പിച്ചു വെച്ച ലഹരിവസ്തുക്കളും സ്‌ഫോടക വസ്തുക്കളും മണത്ത് കണ്ടു പിടിച്ചും പരിശീലകരുടെ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി അനുസരിച്ചും ശ്വാനസേന കാഴ്ചക്കാരുടെ കൈയടി നേടി. ഫോറന്‍സിക് സയന്‍സ് പഠനവകുപ്പിന്റെ സഹകരണത്തോടെ നടത്തിയ പരിപാടിക്ക് ഡോഗ് ട്രെയിനിങ് സ്‌കൂളിലെ ചീഫ് ഇന്‍സ്ട്രക്ടര്‍ എസ്. ഐ. ഒ.പി. മോഹന്‍, എ.എസ്.ഐമാരായ മോഹന്‍ കുമാര്‍, റോഷന്‍ പോള്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗം ഡോ. ടി. വസുമതി, ഫോറന്‍സിക് സയന്‍സ് പഠനവകുപ്പ് മേധാവി ഡോ. ഇ. ശ്രീകുമാരന്‍, കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം.എസ്. ശിവപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു. ബെല്‍ജിയം മെലിനോയ്‌സ് ഇനത്തില്‍പ്പെട്ട റൂബി, ഡയാന, മാഗി, ഹീ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ശാസ്ത്രയാന്‍ പ്രദർശനം സമാപിച്ചു

ശാസ്ത്രയാന്‍ അടുത്തവര്‍ഷം മുതല്‍  ഒരാഴ്ചത്തെ പ്രദർശനം - വി.സി. തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ അക്കാദമിക - ഗവേഷണ മികവുകള്‍ പൊതുജനങ്ങളിലേക്കെത്തിക്കുന്ന ശാസ്ത്രയാന്‍ പ്രദര്‍ശനം അടുത്തവര്‍ഷം മുതല്‍ ഒരാഴ്ചത്തെ പരിപാടിയാക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു. മൂന്ന് ദിവസം നീണ്ട ശാസ്ത്രയാന്‍ പ്രദര്‍ശനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ പരീക്ഷകളുടെ തിരക്ക് തുടങ്ങും മുമ്പ് ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ മേള നടത്തുന്നത് പരിഗണിക്കും. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഐ.എസ്.ആർ.ഒ. ഉൾപ്പെടെയുള്ള മികച്ച ഗവേഷണ സ്ഥാപനങ്ങളെ പ്രദര്‍ശനത്തിനെത്തിക്കുന്നതിനായി പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും മലബാർ ബൊട്ടാണിക്കൽ ഗാർഡന്റെയും  ഡയറക്ടറായ ഡോ. എൻ.എസ്. പ്രദീപ് മുഖ്യാതിഥിയായി. പൊതുജനങ്ങളില്‍ ശാസ്ത്രാവബോധമുണ്ടാ...
Crime

ചെമ്മാട്ടെ തൂബ ജ്വല്ലറിയിലെ മോഷണം; പ്രതിയായ സ്ത്രീ പിടിയിൽ

തിരൂരങ്ങാടി : ചെമ്മാട് തൂബ ജ്വല്ലറിയിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ച സ്ത്രീ പിടിയിൽ. കോഴിക്കോട് കുരുവട്ടൂർ കോനാട്ട് താഴെ കുനിയേടത്ത് സുബൈദ (50) ആണ് പിടിയിലായത്. കഴിഞ്ഞ മാസം 22 നായിരുന്നു മോഷണം. മാല വാങ്ങാനെന്ന വ്യാജേന എത്തിയ സ്ത്രീ മാല നോക്കുന്നതിനിടെ ഒന്നര പവന്റെ 2 മാല മോഷ്ടിക്കുകയായിരുന്നു. രാത്രി സ്റ്റോക്ക് നോക്കിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകി. ഇന്ന് വൈകുന്നേരം സി ഐ കെ.ടി.ശ്രീനിവാസന്റെ നേതൃത്വത്തിൽ പോലീസ് സംഘം കോഴിക്കോട് മാളിന് സമീപത്ത് വെച്ച് പിടികൂടുകയായിരുന്നു. https://fb.watch/kXb4TGOKMr/?mibextid=Nif5oz വീഡിയോ...
Crime, Local news

പുളിക്കൽ അയ്യപ്പൻ കാവിൽ കാണിക്കവഞ്ചികൾ കുത്തിപ്പൊളിച്ചു, പണം കവർന്നു.

പുളിക്കൽ: അയ്യപ്പൻകാവ് ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ കുത്തിപ്പൊളിച്ച് പണംമോഷ്ടിച്ചു. പണം എത്രയാണ് നഷ്ടപ്പെട്ടതെന്ന് കണക്കാക്കാൻ പട്ടിയിട്ടിട്ടില്ല. ഞായറാഴ്ച രാവിലെ ദർശനത്തിനെത്തിയ ഭക്തൻ കാണിക്കയർപ്പിക്കാനായി നോക്കിയപ്പോൾ കാണിക്കവഞ്ചി പൊളിച്ചനിലയിൽ കാണുകയായിരുന്നു. ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾ നടത്തിയ പരിശോധനയിൽ ക്ഷേത്രത്തിനുള്ളിലും ഉപദേവ പ്രതിഷ്ഠകൾക്കുമുൻപിലും സ്ഥാപിച്ച മറ്റു കാണിക്കവഞ്ചികളും കുത്തിപ്പൊളിച്ചതായും പണംനഷ്ടപ്പെട്ടതായും കണ്ടെത്തി. ആയുധങ്ങൾ ഉപയോഗിച്ച് ക്ഷേത്രം ഓഫീസിന്റെ വാതിൽ കുത്തിത്തുറക്കാനുള്ള ശ്രമവും നടന്നു. നേരത്തേ രണ്ടുതവണ ഇവിടെ മോഷണം നടന്നിട്ടുണ്ട്. ക്ഷേത്രക്കമ്മിറ്റി കൊണ്ടോട്ടി പോലീസിൽ പരാതി നൽകി. ക്ഷേത്രക്കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്തു. മലപ്പുറത്തുനിന്ന് വിരലടയാള വിദ്ധഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്ത...
error: Content is protected !!