സ്ത്രീകള്‍ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ നിയമം ദുരുപയോഗം ചെയ്യുന്നു ; ഹൈക്കോടതി
കൊല്‍ക്കത്ത: ഭര്‍ത്താവിന്റെയോ ഭര്‍തൃ വീട്ടുകാരുടെയോ ചൂഷണങ്ങളില്‍ നിന്ന് സ്ത്രീയ്ക്ക് സംരക്ഷണം നല്‍കുന്ന ഐപിസി സെക്ഷന്‍ 498 എ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. സമൂഹത്തില്‍ സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനങ്ങള്‍ക്ക് കടിഞ്ഞാണിടുന്നതിന് കൊണ്ടുവന്ന നിയമം പല കേസുകളിലും ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് ജസ്റ്റിസ് ശുഭേന്ദു സാമന്ത പറഞ്ഞു. ഭര്‍ത്താവിനെതിരെ മുന്‍ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന പരാതി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.
2017ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൊല്‍ക്കത്തയിലെ ബാഗ്വിയാറ്റി സ്വദേശിനിയാണ് പരാതിക്കാരി. ഭര്‍ത്താവ് തന്നെ മര്‍ദ്ദിക്കുന്നുവെന്നും കൊല്ലാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ചാണ് ഇവര്‍ ആദ്യം പോലീസില്‍ പരാതി നല്‍കിയത്. കേസില്‍ ഭര്‍ത്താവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. എന്നാല്‍ ഇതിനു പിന്നാലെ പരാതിക്കാരി അടുത്ത പരാതിയുമായി പോലീസ് സ്റ്റേഷനിലെ...