Tag: Dr. Bahaudheen Muhammed Nadwi

ആഗോള പണ്ഡിത സഭയുടെ ജനറല്‍ അസംബ്ലിക്ക് നാളെ തുടക്കമാകും ; ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി  സംബന്ധിക്കും
Kerala

ആഗോള പണ്ഡിത സഭയുടെ ജനറല്‍ അസംബ്ലിക്ക് നാളെ തുടക്കമാകും ; ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സംബന്ധിക്കും

ദോഹ: ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള മുസ്‌ലിം പണ്ഡിത സഭയുടെ ആറാമത് ജനറല്‍ അസംബ്ലിക്ക് നാളെ ദോഹയില്‍ തുടക്കമാവും. വൈകീട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങുകളോടെയാണ് അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പണ്ഡിത പ്രതിനിധി സമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറാംഗവും ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല വൈസ് ചാന്‍സലറുമായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സംബന്ധിക്കും. അസംബ്ലിയില്‍ ഫലസ്തീന്‍ അടക്കമുള്ള ആനുകാലിക മത സാമുദായിക-സാമൂഹിക-വിദ്യാഭ്യാസ വിഷയങ്ങളെ സംബന്ധിച്ച് ചര്‍ച്ചകളും സെമിനാറുകളും നടക്കും. 2004 ല്‍ രൂപീകരിക്കപ്പെട്ട ആഗോള പണ്ഡിത സഭ ഇസ്‌ലാമിക ലോകത്തെ മുസ്‌ലിം പണ്ഡിതരുടെ പ്രധാന പൊതുവേദിയാണ്. 2012 മുതല്‍ ഡോ. നദ്‌വി പണ്ഡിത സഭയില്‍ അംഗമാണ്. 2018-ല്‍ തുര്‍ക്കിയിലെ ഇസ്തംബൂളിലായിരുന്നു പണ്ഡിത സഭയുടെ അഞ്ചാമത് അസംബ്ലി നടന്നത്. ...
Other

കോഴിക്കോട് നടക്കുന്ന മലബാര്‍ ലിറ്ററേച്ചർ ഫെസ്റ്റിവല്‍: ബന്ധമില്ലെന്ന് ദാറുല്‍ഹുദാ

തിരൂരങ്ങാടി: കോഴിക്കോട് ആരംഭിച്ച മലബാർ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെ തള്ളിപ്പറഞ്ഞ് ദാറുൽ ഹുദാ. ദാറുൽ ഹുദയിൽ പഠനം പൂർതിയാക്കിയ ഹുദവികളുടെ നേതൃത്വത്തിൽ ഉള്ള പ്രസാധക സ്ഥാപനമായ ബുക് പ്ലസിന്റെ നേതൃത്വത്തിൽ കോഴിക്കോട് ആരംഭിച്ച ഫെസ്റിവലുമായി ദാറുൽ ഹുദക്ക് ബന്ധമില്ലെന്നും നടപടി സ്വീകരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. കലാ സാംസ്കാരിക സാഹിത്യ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുന്ന തരത്തിലാണ് ബുക് പ്ലസ് ഫെസ്റ്റ് അസൂത്രാണം ചെയ്തിട്ടുള്ളത്. മുസ്ലിംസിലെ യാഥാസ്ഥിക വിഭാഗത്തിലെ പുരോഗമന വാദികളാണ് ദാറുൽ ഹുദാ യുമായി ബന്ധപ്പെട്ടവർ. വിപ്ലവകരമായ പല മാറ്റങ്ങളും ഇവരുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. ഇത് സമസ്തയിലെ തന്നെ യാഥാസ്ഥിക വിഭാഗത്തിന് ദഹിച്ചിരുന്നില്ല. അവരുടെ നേതൃത്വത്തിൽ സ്ഥാപനത്തിനെതിരെ നടപടിക്കായി വിവിധ സമയങ്ങളിൽ പല ശ്രമങ്ങളും നടത്തിയിരുന്നു. നിലവിലുള്ള സമസ്ത- വാഫി പ്രശ്‌നത്തിലും വാഫി വിരുദ്ധ വിഭാഗം ദാറുൽ ഹുദയ...
Other

ദാറുല്‍ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി യുടെ മഹാരാഷ്ട്ര സെന്റര്‍ ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാല മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന് ചാന്‍സലര്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ദാറുല്‍ഹുദായും ഭീവണ്ടിയിലെ ഗുണകാംക്ഷികളും വാങ്ങിയ രണ്ട് ഏക്കര്‍ വിസ്തൃതിയിലുള്ള സ്ഥലത്താണ് സ്ഥാപനം നിലകൊള്ളുത്.വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനായി. അലി ഹാഷിമി ഹുദവി സ്വാഗതവും ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ആമുഖഭാഷണവും നടത്തി. ദാറുല്‍ഹുദാ നാഷണല്‍ പ്രൊജക്ട് ചെയര്‍മാന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ പാണക്കാട്, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍, മുഫ്തി അലാവുദ്ദീന്‍ ഖാദിരി, മുഫ്തി മുബഷിര്‍ റസാ മിസ്്ബാഹി, അസ്്‌...
Other

മമ്പുറം തങ്ങളുടെ നവോത്ഥാന ചിന്തകള്‍ ജനകീയമാക്കണം: ചരിത്ര സെമിനാര്‍

തിരൂരങ്ങാടി : സാമൂഹിക പരിഷ്‌കര്‍ത്താവും ആത്മീയാചാര്യനും ജാതി മത ഭേദമന്യേ ആയിരങ്ങളുടെ ആശാ കേന്ദ്രവുമായിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങളുടെ നവോത്ഥാന ചിന്തകള്‍ തലമുറകളിലേക്ക് വ്യാപിപ്പിക്കുകയും ജനകീയമാക്കുകയും വേണമെന്ന് ചരിത്ര സെമിനാര്‍. 185-ാമത് ആണ്ടു നേര്‍ച്ചയുടെ ഭാഗമായി മമ്പുറം തങ്ങളുടെ വീട്ടുമുറ്റത്ത് വെച്ച് നടന്ന 'മമ്പുറം തങ്ങളുടെ ലോകം' ചരിത്ര സെമിനാര്‍ ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്തു. മമ്പുറം തങ്ങളെ പോലുള്ളവര്‍ സമൂഹത്തെ ഉത്കൃഷ്ഠരാക്കുകയും അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങളെ പരിഷ്‌കൃതരാക്കുകയും ചെയ്യുക എന്ന വലിയ ദൗത്യമാണ് നിര്‍വഹിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. മദ്രാസ് ഐഐടി അസോസിയേറ്റ് പ്രൊഫസര്‍. ഡോ. ആര്‍ സന്തോഷ് മമ്പുറം തങ്ങളും കളിയാട്ടക്കാവും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച മ...
Other

235 പണ്ഡിതര്‍ക്ക് ഹുദവി ബിരുദത്തിന് ദാറുല്‍ഹുദാ സെനറ്റില്‍ അംഗീകാരം

ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ പന്ത്രണ്ട് വര്‍ഷത്തെ പഠന കോഴ്‌സും രണ്ട് വര്‍ഷത്തെ നിര്‍ബന്ധിത സാമൂഹിക സേവനവും പൂര്‍ത്തിയാക്കിയ 25-ാം ബാച്ചിലെ 235 യുവപണ്ഡിതര്‍ക്ക് ഹുദവി ബിരുദം നല്‍കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞ ദിവസം വാഴ്‌സിറ്റിയില്‍ ചേര്‍ന്ന സെനറ്റ് യോഗം നിര്‍ദേശം നല്‍കി. സമസ്ത ജന.സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു. രാജ്യവ്യാപകമായി ദാറുല്‍ഹുദാ നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക  പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയവും മാതൃകാപരവുമാണെന്ന് അദ്ദേഹം പറഞ്ഞു. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. ദാറുല്‍ഹുദായുടെ പശ്ചിമ ബംഗാള്‍, ആസാം, ആന്ധ്രപ്രദേശ്, കര്‍ണാടക ഓഫ് കാമ്പസുകളിലും കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ യു.ജി കോളേജുകൡും നടത്തിയ അക്രഡിറ്റേഷന്റെ ഫലവും യോഗത്തില്‍ പ്രഖ്യാപിച്ചു. വാഴ്‌സിറ്റി കാ...
Malappuram

ദാറുല്‍ഹുദായും കിര്‍ഗിസ്ഥാന്‍ യൂനിവേഴ്‌സിറ്റിയുംഅക്കാദമിക സഹകരണത്തിനു ധാരണ

ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയും കിര്‍ഗിസ്ഥാന്‍ ഇസ്‌ലാമിക സര്‍വകലാശാലയും തമ്മില്‍ അക്കാദമിക സഹകരണത്തിനു ധാരണയായി.തലസ്ഥാനമായ ബിഷ്‌കെകിലുള്ള സര്‍വകലാശാലാ കാമ്പസില്‍ വെച്ചു നടന്ന ഔപചാരിക ചടങ്ങില്‍ കിര്‍ഗിസ്ഥാന്‍ സര്‍വകലാശാലാ റെക്ടര്‍ ഡോ. അബ്ദുശ്ശകൂര്‍ നര്‍മദോവും ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയും ഇതുസംബന്ധമായ ഔദ്യോഗിക ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും മുന്‍ റെക്ടറുമായ ഡോ. ഇബ്രായേഫ് മാര്‍സ്, ഫാക്കല്‍റ്റി മേധാവികള്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.മധ്യേഷ്യന്‍ രാജ്യമായ കിര്‍ഗിസ്ഥാനിലെ പരമോന്നത ഇസ്‌ലാമിക കലാശാല ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സര്‍വകലാശാലയുമായി പരസ്പര സഹകരണത്തിനു കൈകോര്‍ക്കുന്നത്.ഇസ്‌ലാമിക സര്‍വകലാശാലകളുടെ അന്തര്‍ദേശീയ കൂട്ടായ്മകളായ ഫെഡറേഷന്‍ ഓഫ് ദി യൂനിവേഴ്‌സിറ്റീസ് ഓഫ് ദി ഇസ്‌ലാമിക് വേള്‍ഡ്, ലീഗ് ഓഫ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസ് എ...
Malappuram

ദാറുൽഹുദ; സമന്വയ വിദ്യാഭ്യാസത്തിൻ്റെ മഹനീയ മാതൃക: മന്ത്രി അഹമ്മദ് ദേവർകോവിൽ

മത-ഭൗതിക സമന്വയവിദ്യാഭ്യാസ രംഗത്തെ ഇന്ത്യയിലെ മാതൃകസ്ഥാപനമാണ്ചെമ്മാട് ദാറുൽഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റിയെന്ന് സംസ്ഥാന തുറമുഖ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.കേരളിയ മുസ്ലിം മുന്നേറ്റത്തിന് നേതൃത്വം നൽകിയ സമസ്തയുടെ കിരീടത്തിലെ പൊൻതൂവലാണ് ദാറുൽ ഹുദ.ഉന്നതമായ മതപഠനം തേടി ഒരുകാലത്ത് കേരളീയ പണ്ഡിതർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പോയിരുന്ന കാലത്തിന് പകരം ദാറുൽഹുദ പോലുള്ള സ്ഥാപനങ്ങളെ തേടി കേരളേതര സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ നമ്മുടെ സംസ്ഥാനത്തേക്ക് വരുന്ന നിലയിൽനമ്മുടെ സമന്വയ വിദ്യാഭ്യാസ മേഖല വളർന്നിട്ടുണ്ടെന്നും മന്ത്രി ദേവർ കോവിൽ പറഞ്ഞു. ദാറുൽഹുദ ക്യാംപസിലെത്തിയ മന്ത്രിയെ ദാറുൽഹുദ സിക്രട്ടറി യു.ശാഫി ഹാജി, റെജിസ്ട്രർ ജാബിറലി ഹുദവി, സമസ്ത വിദ്യാഭ്യാസ ബോർഡ് സിക്രട്ടറി എം.അബൂബക്കർ മുസല്യാർ ചേളാരി ഡോ: അബ്ദുറഹിമാൻ വെളിമുക്ക്,ഹംസഹാജി മൂന്നിയൂർ, കെ.പി ശംസുഹാജി, കെ.സി മുഹമ...
Malappuram

രാഷ്ട്ര-സമുദായ പുരോഗതിക്ക് പണ്ഡിത ഇടപെടല്‍ നിര്‍ണായകം: ആലിക്കുട്ടി മുസ്‌ലിയാര്‍

ദാറുല്‍ഹുദായുടെ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ വിപുലപ്പെടുത്താന്‍ ധാരണ തിരൂരങ്ങാടി: രാഷ്ട്ര പുരോഗതിക്കും സാമുദായിക വളര്‍ച്ചക്കും പണ്ഡിത ഇടപെടല്‍ നിര്‍ണായകമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍.ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ സെനറ്റ് യോഗത്തെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂതന സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് വിദ്യാഭ്യാസ ശാക്തീകരണം സാധ്യമാക്കുന്നതിലൂടെ മാത്രമേ സമുദായത്തിന്റെ സമഗ്ര പുരോഗതി സാധ്യമാവുകയൊള്ളൂ എന്നും ദാറുല്‍ഹുദാ ദേശവ്യാപകമായി ആവിഷ്‌കരിക്കുന്ന വിദ്യാഭ്യാസ ജാഗരണ പദ്ധതികള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി.പുന:സംഘടിപ്പിച്ച അക്കാദമിക് കൗണ്‍സില്‍, പുതുതായി രൂപീകരിച്ച സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡ് എന്നിവക്ക് സെനറ്റ് അംഗീകാര...
error: Content is protected !!