Tag: Dr MK Jayaraj

കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാര്‍ ഭരണഭാഷാ പ്രതിജ്ഞയെടുത്തു
Malappuram, university

കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാര്‍ ഭരണഭാഷാ പ്രതിജ്ഞയെടുത്തു

ഭരണഭാഷ പൂര്‍ണമായും മലയാളമാക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ സര്‍ക്കാര്‍   നടപ്പാക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി കേരളപ്പിറവി ദിനത്തില്‍ സര്‍വകലാശാലാ ജീവനക്കാര്‍ ഭരണഭാഷാ പ്രതിജ്ഞയെടുത്തു. കാലിക്കറ്റ് സര്‍വകലാശാലാ ഭരണ വിഭാഗത്തില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫിനാന്‍സ് ഓഫീസര്‍ ജുഗല്‍ കിഷോര്‍, സെനറ്റ് അംഗം വിനോദ് എന്‍. നീക്കാമ്പുറത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. സര്‍വകലാശാലാ നിയമപഠന വകുപ്പില്‍ നടന്ന പരിപാടിയില്‍ കോ-ഓര്‍ഡിനേറ്റര്‍ അല്‍ഫോന്‍സാ ജോജന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡ്വ. സി.ഇ. മൊയ്തീന്‍കുട്ടി, അദ്ധ്യാപകരായ ശ്രുതി അനൂപ്, പ്രീതി തമ്പാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫോട്ടോ : കാലിക്കറ്റ് സര്‍വകലാശാലാ ഭരണ കാര്യാലയത്തിലെ ജീനവക്കാര്‍ക്ക് വൈസ്ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു. ...
university

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

കോച്ച് നിയമനം - അഭിമുഖം കാലിക്കറ്റ് സര്‍വകലാശാലാ കായിക വിഭാഗത്തില്‍ ബാസ്‌കറ്റ് ബോള്‍, വോളീബോള്‍, ക്രിക്കറ്റ്, ഫുട്‌ബോള്‍, സോഫ്റ്റ്‌ബോള്‍ കോച്ച് തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം നവംബര്‍ 6-ന് രാവിലെ 9.30-ന് ഭരണകാര്യാലയത്തില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഡിസര്‍ട്ടേഷന്‍ എസ്.ഡി.ഇ. 2018 വരെ പ്രവേശനം ഒന്നാം വര്‍ഷ എം.എ. മലയാളം പ്രീവിയസ് മെയ് 2020 പരീക്ഷയുടെ ഡിസര്‍ട്ടേഷന്‍ നവംബര്‍ 6-ന് മുമ്പായി എസ്.ഡി.ഇ-യില്‍ സമര്‍പ്പിക്കണം.  ഫോണ്‍ : 0494 2407461   പുനര്‍മൂല്യനിര്‍ണയ അപേക്ഷ എം.എസ് സി. മൂന്നാം സെമസ്റ്റര്‍ ജനറല്‍ ബയോടെക്‌നോളജി, പോളിമര്‍ കെമിസ്ട്രി,  മാത്തമറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സൈക്കോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ബയോകെമിസ്ട്രി, നവംബര്‍ 2020 പരീക്ഷയുടേയും നാലാം സെമസ്റ്റര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഏപ്രില്‍ 2021 പരീക്...
Other

സര്‍വകലാശാലയുടെ സുവര്‍ണജൂബിലി ബ്ലോക്ക് നിര്‍മാണം തുടങ്ങി അധ്യാപകര്‍ക്ക് താമസ സൗകര്യത്തോടെ മൂല്യനിര്‍ണയം സാധ്യമാകും

കാലിക്കറ്റ് സര്‍വകലാശാലയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിനുള്ള ആധുനിക സംവിധാനങ്ങളടങ്ങിയ അക്കാദമിക് ഇവാല്വേഷന്‍ സുവര്‍ണജൂബിലി ബ്ലോക്ക് നിര്‍മാണം തുടങ്ങി. പ്രവൃത്തി ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിച്ചു. മൂന്ന് നിലകളിലായുള്ള കെട്ടിടത്തിന്റെ ആദ്യനിലയുടെ നിര്‍മാണമാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കുക. 6.60 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അക്കാദമിക് ഇവാല്വേഷന്‍ സുവര്‍ണജൂബിലി കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിക്കുന്നു 2336 ച.മീ. ആണ് തറവിസ്തീര്‍ണം. 189 പേരെ ഉള്‍ക്കൊള്ളാവുന്ന പരിശോധനാ ഹാള്‍, ലോക്കല്‍ ഏരിയ നെറ്റ് വര്‍ക്കോടെയുള്ള കംപ്യൂട്ടറുകള്‍, യോഗം ചേരാനുള്ള ഹാള്‍, താമസ സൗകര്യം, പുനര്‍മൂല്യനിര്‍ണയ നിരീക്ഷണ സെല്‍, ശുചിമുറികള്‍, ഭക്ഷണം കഴിക്കാനുള്ള ഹാള്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും. പരീക്ഷാഭവന്‍ കെട്ടിടത്തിന് പിറകില...
error: Content is protected !!