Tag: Drinking water

തിരൂരങ്ങാടി നഗരസഭയില്‍ ജലക്ഷാമത്തിനു ആശ്വാസമാകുന്നു<br>11.50 കോടി രൂപയുടെ കുടിവെള്ള പദ്ധതികള്‍ക്ക് ടെണ്ടര്‍ ആയി
Information

തിരൂരങ്ങാടി നഗരസഭയില്‍ ജലക്ഷാമത്തിനു ആശ്വാസമാകുന്നു
11.50 കോടി രൂപയുടെ കുടിവെള്ള പദ്ധതികള്‍ക്ക് ടെണ്ടര്‍ ആയി

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയില്‍ ജലക്ഷാമത്തിനു ആശ്വാസമാകുന്നു. 11.50 കോടി രൂപയുടെ വിവിധ കുടിവെള്ള പദ്ധതികള്‍ ഏറ്റെടുക്കാന്‍ ടെണ്ടറായി. എ.ബി.എംഫോര്‍ ബില്‍ഡേഴ്സ് കമ്പനിയാണ് രംഗത്ത് വന്നത്. സ്റ്റേറ്റ് പ്ലാന്‍ ഫണ്ടില്‍ നിന്നും വാട്ടര്‍ അതോറിറ്റി 15-6-2022ന് ഭരണാനുമതി നല്‍കിയ ചന്തപ്പടി ടാങ്ക് (ഒമ്പത് ലക്ഷം ലിറ്റര്‍) പമ്പിംഗ് മെയിന്‍ ലൈന്‍ റോഡ് പുനരുദ്ധാരണം(407 ലക്ഷം), കരിപറമ്പ് ടാങ്ക് (എട്ട് ലക്ഷം ലിറ്റര്‍) വിതരണ ശ്രംഖല ( 226ലക്ഷം )പ്രധാനവിതരണ ശ്രംഖല,റോഡ് പുനരുദ്ധാരണം (211 ലക്ഷം) പൈപ്പ്ലൈന്‍ (297 ലക്ഷം) തുടങ്ങിയ പ്രവര്‍ത്തികളാണ് ടെണ്ടറായത്. ഏറെ കാലമായി നഗരസഭ കാത്തിരിക്കുന്ന പദ്ധതികളാണിത്.ഈ പ്രവര്‍ത്തികള്‍ നേരത്തെ ടെണ്ടര്‍ ചെയ്തപ്പോള്‍ ആരും ടെണ്ടറില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് കെ.പി.എ മജീദ് എംഎല്‍എയും, തിരൂരങ്ങാടി നഗരസഭ സ്ഥിര സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങലും, ഇ പി ബാവയും ത...
Kerala, Local news, Malappuram

കക്കാട് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് പൂര്‍ത്തിയാകുന്നു ; കുടിവെള്ള വിതരണം രണ്ട് ആഴ്ച്ചക്കകം പുന:സ്ഥാപിക്കുമെന്ന് കെഎന്‍ആര്‍സി

തിരൂരങ്ങാടി : ദേശീയ പാതയില്‍ കക്കാട് തൂക്കുമരം, ചിനക്കല്‍ ഭാഗങ്ങളിലെ കുടിവെള്ള വിതരണം രണ്ട് ആഴ്ച്ചക്കകം പുന:സ്ഥാപിക്കുമെന്ന് കെ.എന്‍, ആര്‍, സി അറിയിച്ചു, പ്രവൃത്തി നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, കെ എന്‍ ആര്‍ സി പ്രൊജക്ട് മാനേജര്‍ പഴനി സന്ദര്‍ശിച്ച് വിലയിരുത്തി, പ്രവര്‍ത്തി ഉടന്‍ പൂര്‍ത്തിയാക്കാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ നിര്‍ദ്ദേശം നല്‍കി. ദേശീയപാതയില്‍ കക്കാട് വാട്ടര്‍ ടാങ്കില്‍ നിന്ന് റോഡ് ക്രോസ് ചെയ്ത് മെയിന്‍പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി ഒരു ആഴ്ച്ചക്കകം പൂര്‍ത്തിയാകും, നിലവില്‍ കക്കാട് കളത്തില്‍ തൊടു റോഡ് പരിസരം വരെ മെയിന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് എത്തിയിട്ടുണ്ട്, കക്കാട് ജംഗ്ഷന്‍ മുതല്‍പള്ളി പീടിക വരെ ഒരു മാസം മുമ്പ് മെയിന്‍ ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് ബന്ധിപ്പിക്കുന്ന ജോലിയാണ് നടന്നു വരുന്നത്. ഇത് ബന്ധിപ്പിക്കുന്നതോടെ ജല വിതര...
Information

കടുത്ത വേനലില്‍ ജലക്ഷാമം അനുഭവിക്കുന്നവര്‍ക്ക് സൗജന്യമായി വെള്ളം കൊടുത്ത് മാതൃകയാകുകയാണ് ഒരു കുടുംബം

തിരൂര്‍ : കടുത്ത വേനലില്‍ ജലക്ഷാമം അനുഭവിക്കുന്നവര്‍ക്ക് പുരയിടത്തിലെ 2 കിണറുകളിലെ വറ്റാത്ത ജലസമൃദ്ധി നാട്ടുകാര്‍ക്കുകൂടി ഉപയോഗിക്കാന്‍ മാറ്റിവയ്ക്കുകയാണ് പത്മാവതി അമ്മയും മകള്‍ ഗിരിജയും. തൃപ്രങ്ങോടുള്ള ഇവരുടെ ചെമ്മൂര്‍ വീട്ടില്‍ നിന്ന് പൊന്നാനി നഗരസഭ, തൃപ്രങ്ങോട്, മംഗലം, പുറത്തൂര്‍, തലക്കാട്, വെട്ടം പഞ്ചായത്തുകളിലേക്കെല്ലാം ദിവസവും ഇരുപത്തിയഞ്ചിലേറെ ലോറികളിലായി ലീറ്റര്‍ കണക്കിനു വെള്ളമാണ് സൗജന്യമായി കൊണ്ടുപോകുന്നത്. 7 വര്‍ഷങ്ങളായി വേനലില്‍ ഇവരുടെ വീട്ടിലേക്ക് ശുദ്ധജല വിതരണ വാഹനങ്ങള്‍ എത്താന്‍ തുടങ്ങിയിട്ട്. പുരയിടത്തിലെ കിണറുകളില്‍ ശുദ്ധജലം ലഭിക്കുന്ന കാലത്തോളം എല്ലാവര്‍ക്കും നല്‍കുമെന്നാണ് ഇരുവരും പറയുന്നത്. വിവിധ പ്രദേശങ്ങളിലേക്ക് ഇവിടെനിന്നാണ് ശുദ്ധജലം കൊണ്ടുപോകുന്നത്. ഇതിനായി മോട്ടറുകളുമുണ്ട്. ഇതിന്റെ വൈദ്യുതി ബില്ലും ഇവര്‍ തന്നെയാണ് അടയ്ക്കുന്നത്. കര്‍ഷകയായിരുന്നു പത്മാവതി...
Information

നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതി: 96.8 കോടി രൂപ ചിലവില്‍ കിണര്‍ നിര്‍മ്മാണം തുടങ്ങി

തിരൂരങ്ങാടി: നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതിയുടെ കിണര്‍ നിര്‍മ്മാണം ആരംഭിച്ചു. തിരൂരങ്ങാടി മുന്‍സിപ്പാലിറ്റിയിലെ കുടിവെള്ള പദ്ധതിക്ക് കൂടി ഉപയോഗപ്പെടുത്താവുന്ന തരത്തില്‍ ബാക്കികയത്താണ് കിണര്‍ നിര്‍മ്മാണം ആരംഭിച്ചത്. 96.8 കോടി രൂപ ചെലവിലാണ് നന്നമ്പ്ര പഞ്ചായത്തില്‍ സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. കിണര്‍ നിര്‍മ്മാണം നടക്കുന്ന പ്രദേശം കെ.പി.എ മജീദ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. 2024 ഡിസംബറോടെ നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കുമെന്ന് കെ.പി.എ മജീദ് പറഞ്ഞു. പത്ത് മീറ്റര്‍ വിസ്തൃതിയിലുള്ള കിണര്‍ നിര്‍മ്മാണം രണ്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. നന്നമ്പ്രയിലെ എട്ടായിരത്തോളം കുടുംബങ്ങള്‍ക്കും വെള്ളമെത്തിക്കാവുന്ന തരത്തിലാണ് പദ്ധതി തെയ്യാറാക്കിയിട്ടുള്ളത്. കടലുണ്ടി പുഴയിലെ ബാക്കികയത്തിന് സ്ഥാപിക്കുന്ന കിണറില്‍ നിന്നും പമ...
error: Content is protected !!