Tag: Drive

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ചു ; അമ്മയ്ക്ക് 25000 രൂപ പിഴ, പിഴ അടച്ചില്ലെങ്കില്‍ തടവ് ശിക്ഷ
Information

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ചു ; അമ്മയ്ക്ക് 25000 രൂപ പിഴ, പിഴ അടച്ചില്ലെങ്കില്‍ തടവ് ശിക്ഷ

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്ക്ക് 25000 രൂപ പിഴ വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ അമ്മ അഞ്ച് ദിവസം തടവ് ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ടി. മഞ്ജിത്ത് വിധിച്ചു. അച്ഛനെ കോടതി വെറുതെ വിട്ടു. കൊഴുക്കുള്ളി സ്വദേശിയായ കുട്ടിയാണ് സ്‌കൂട്ടര്‍ ഓടിച്ചത്. സ്‌കൂട്ടറിന്റെ ഉടമ അമ്മയായതിനാലാണ് പിഴ ശിക്ഷ അമ്മയ്ക്ക് മാത്രം ലഭിച്ചത്. ഇക്കഴിഞ്ഞ ജനുവരി 20 ന് പൂച്ചട്ടിയിലാണ് കുട്ടി ഓടിച്ച സ്‌കൂട്ടര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. എംവിഡി ഉദ്യോഗസ്ഥര്‍ കൈകാട്ടി നിര്‍ത്തിക്കുമ്പോള്‍ സ്‌കൂട്ടറില്‍ മൂന്ന് പേരുണ്ടായിരുന്നു. സ്‌കൂട്ടര്‍ ഓടിച്ച കുട്ടിയുടെ തലയില്‍ മാത്രമാണ് ഹെല്‍മറ്റ് ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. അപകടകരമായ രീതിയില്‍ അമിത വേഗത്തിലാണ് സ്‌കൂട്ടര്‍ ഓടിച്ചതെന്നും ഉത്തര...
Accident, Information, Other

വാഹന ഉടമയുടെ അപകട മരണം: ലൈസന്‍സില്ലെന്ന കാരണത്താല്‍ ഇന്‍ഷ്വൂറന്‍സ് നിഷേധിക്കാനാവില്ല -ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

പ്രീമിയം സ്വീകരിച്ച ശേഷം ലൈസന്‍സില്ലെന്ന കാരണത്താല്‍ ഇന്‍ഷ്വൂറന്‍സ് നിഷേധിക്കാനാവില്ലെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. നിലമ്പൂര്‍ അമരമ്പലം സ്വദേശി ഏലിയാമ്മ 'ഫ്യൂച്ചര്‍ ജനറലി' ഇന്‍ഷ്വൂറന്‍സ് കമ്പനിക്കെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. 'ടവേര' കാറിന്റെ ഉടമയായിരുന്ന ഭര്‍ത്താവ് കുര്യന്‍ 2015 ഡിസംബര്‍ 29ന് രാത്രി 12.15 മണിയോടെ ചോക്കാട് കല്ലാമൂലയില്‍ വച്ചുണ്ടായ വാഹന അപകടത്തില്‍ മരണപ്പെട്ടിരുന്നു. ഡ്രൈവിംഗ് ലൈസന്‍സുള്ള പേരമകനായിരുന്നു വാഹനമോടിച്ചിരുന്നത്. വാഹന ഉടമയ്ക്ക് പരിരക്ഷ നല്‍കുന്ന ഇന്‍ഷ്വൂറന്‍സ് പോളിസിയുമുണ്ടായിരുന്നു. എന്നാല്‍ ഇന്‍ഷ്വൂറന്‍സ് പോളിസി പ്രകാരം നല്‍കേണ്ടിയിരുന്ന രണ്ട് ലക്ഷം രൂപ നല്‍കാന്‍ കമ്പനി തയ്യാറായില്ല. വാഹന ഉടമയ്ക്ക് ഇന്‍ഷ്വൂറന്‍സ് പരിരക്ഷ ലഭിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സുകൂടി വേണമായിരുന്നുവെന്നും മരണപ്പെട്ട വാഹന ഉടമയ്ക്ക് അതുണ്ടായിരുന...
Information

പ്രായപൂര്‍ത്തിയാവാത്ത മകന്‍ വാഹനം ഓടിച്ചു ; പിതാവിന് പിഴ

മലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത കുട്ടി വാഹനമോടിച്ച കേസില്‍ പിതാവിന് 30,250 രൂപ പിഴയടക്കാന്‍ വിധിച്ച് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. തിണ്ടലം വടക്കുംപ്പുറം പുല്ലാണിക്കാട്ടില്‍ അബ്ദുല്‍ മുഖദിനാണ് പിഴ വിധിച്ചത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ വളാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ 25ഓളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുക്കുന്ന ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കുട്ടിയെ പിടികൂടിയത്. ...
Crime, Information

14 കാരന്‍ ഇരുചക്ര വാഹനം ഓടിച്ചു ; പിതാവിനും വാഹനം നല്‍കിയ യുവതിക്കും തടവും പിഴയും

മലപ്പുറം: പതിനാലു വയസുകാരന്‍ ഇരുചക്ര വാഹനം ഓടിച്ചതിന് കുട്ടിയുടെ പിതാവിനും വാഹനം നല്‍കിയ യുവതിക്കും തടവും പിഴയും ശിക്ഷ. കുട്ടിയുടെ പിതാവ് കല്‍പകഞ്ചേരി അബ്ദുല്‍ നസീര്‍ (55) ന് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് 25000 രൂപ പിഴയാണ് ശിക്ഷ വിധിച്ചത്. വാഹന ഉടമയായ കല്പകഞ്ചേരി ഫൗസിയ (38) ക്ക് 5000 രൂപയും പിഴയീടാക്കി. പിഴയ്ക്ക് പുറമെ ഇരുവര്‍ക്കും വൈകീട്ട് അഞ്ചു മണി വരെ തടവ് ശിക്ഷയും കോടതി നല്‍കി. 2022 സെപ്തംബര്‍ ഒന്നിന് ഉച്ചക്ക് പന്ത്രണ്ടര മണിക്കാണ് കേസിനാസ്പദമായ സംഭവം. അയല്‍വാസിയായ യുവതിയുടെ ബൈക്കുമായി പതിനാലുകാരന്‍ മാമ്പ്ര കടുങ്ങാത്തുകുണ്ട് റോഡിലൂടെ പോകുന്നതിനിടയിലാണ് മലപ്പുറം എന്‍ഫോഴ്സ്മെന്റ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കുട്ടിയെ കൈകാണിച്ച് നിര്‍ത്തി പരിശോധിച്ചപ്പോള്‍ പ്രായപൂര്‍ത്തിയായില്ലെന്നും ലൈസന്‍സില്ലെന്നും കണ്ടെത്തിയത്. തുടര്‍ന്ന് കുട...
Crime, Information

പ്രായപൂര്‍ത്തിയാകാത്ത മകള്‍ സ്‌കൂട്ടര്‍ ഓടിച്ചു ; മാതാവിനെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത മകള്‍ സ്‌കൂട്ടര്‍ ഓടിച്ചതില്‍ മാതാവിനെതിരെ കേസെടുത്തു. ട്രാഫിക് എസ്‌ഐ എം.രഘുനാഥിന്റെ നേതൃത്വത്തില്‍ സയ്യിദ് നഗറില്‍ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് 16 വയസുകാരി സ്‌കൂട്ടറില്‍ എത്തിയത്. ഇതേ തുടര്‍ന്നാണ് ആര്‍സി ഓണറായ സയ്യിദ് നഗര്‍ സിഎച്ച് റോഡിലെ വീട്ടമ്മയുടെ പേരില്‍ പൊലീസ് കേസെടുത്തത്. 25,000 രൂപയാണ് ഇവര്‍ പിഴയായി അടയ്‌ക്കേണ്ടി വരിക. ഇത്തരത്തില്‍ പിടിയിലാകുന്ന കുട്ടികള്‍ക്ക് 25 വയസ് കഴിഞ്ഞാല്‍ മാത്രമേ ലൈസന്‍സ് അനുവദിക്കുകയുള്ളൂ. ഇതേ രീതിയില്‍ 8 വിദ്യാര്‍ഥികളെ അടുത്ത കാലത്തായി തളിപ്പറമ്പില്‍ പൊലീസ് പിടികൂടിയിരുന്നു. ...
Information

മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത സഹോദരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കി ; സഹോദരിക്ക് ഭീമന്‍ പിഴയും തടവും

മലപ്പുറം : പ്രായപൂര്‍ത്തിയാകാത്ത സഹോദരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ സഹോദരിക്ക് കോടതി പിഴയും തടവും വിധിച്ചു. മഞ്ചേരി കരുവമ്പ്രം മംഗലശ്ശേരി മുസ്ല്യാരകത്ത് മുജീബ് റഹ്‌മാന്റെ മകള്‍ ലിയാന മഖ്ദൂമയെയാണ്(20) ശിക്ഷ വിധിച്ചത്. യുവതി 25,250 രൂപ പിഴയും കോടതി പിരിയുംവരെ തടവും അനുഭവിക്കണമെന്നാണ്മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധിച്ചത്. 2022 നവംബര്‍ 10നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വാഹന പരിശോധന നടത്തുന്നതിനിടെ മഞ്ചേരി എസ്.ഐ ഖമറുസ്സമാനും സംഘവുമാണ് വിദ്യാര്‍ഥിയെ പിടികൂടിയത്. സ്‌കൂള്‍ വിദ്യാര്‍ഥിയാണ് സ്‌കൂട്ടര്‍ ഓടിച്ചതെന്ന് പൊലീസിന് ബോധ്യമായി. തുടര്‍ന്ന് സ്‌കൂട്ടറിന്റെ ഉടമയായ യുവതിക്കെതിരെ കേസെടുക്കുകയായിരുന്നു. ...
error: Content is protected !!