Saturday, August 23

Tag: drowned

അച്ഛനൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ 11 കാരന്‍ മുങ്ങിമരിച്ചു
Kerala, Other

അച്ഛനൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ 11 കാരന്‍ മുങ്ങിമരിച്ചു

തൃശ്ശൂര്‍: അച്ഛനും സഹോദരിക്കുമൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ 11 കാരന്‍ മുങ്ങിമരിച്ചു. ശ്രീനാരായണപുരം പോഴങ്കാവ് വടക്കുംചേരി ഷൈജുവിന്റെ മകന്‍ ശ്രുത കീര്‍ത്ത് (11) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം ഉണ്ടായത്. ശബരിമല തീര്‍ത്ഥാടനത്തിനായി വ്രതം നോറ്റ ശ്രുത കീര്‍ത്ത് അച്ഛനും സഹോദരിക്കുമൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിയതായിരുന്നു. കുളക്കടവിലിരിക്കുകയായിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കുളത്തില്‍ നിന്നും കണ്ടെത്തിയ കുട്ടിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ മെഡിക്കല്‍ സെന്ററില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മതിലകം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു....
Information, Kerala, Other

ആവര്‍ത്തിക്കാതിരിക്കട്ടെ മുങ്ങിമരണങ്ങള്‍ ; സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ മുങ്ങി മരിച്ചത് പത്തോളം പേര്‍ ; മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം : സംസ്ഥാനത്ത് മുങ്ങി മരണങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി കേരളാ പോലീസ്. ജലസുരക്ഷയെക്കുറിച്ച് കുട്ടികളില്‍ അവബോധമുണ്ടാക്കുക, കുട്ടികളെ നീന്തല്‍ പഠിപ്പിക്കുക, നന്നായി പരിശീലനം നേടിയവരില്‍ നിന്ന് മാത്രം നീന്തല്‍ പഠിക്കുക തുടങ്ങി നിരവധി നിര്‍ദേശങ്ങളാണ് കേരളാ പോലീസ് ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കു വച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ക്കിടെ പത്തോളംപേരാണ് കേരളത്തിലെ വിവിധ ജലാശയങ്ങളില്‍ മുങ്ങി മരിച്ചത്. ഉല്ലാസയാത്രയ്‌ക്കെത്തി വെള്ളത്തിലിറങ്ങിയവരും സെല്‍ഫി എടുക്കാന്‍ ശ്രമിച്ചവരുമായ കുട്ടികളും ചെറുപ്പക്കാരുമാണ് മരണത്തിനിരയായത്. ജാഗ്രതക്കുറവും സുരക്ഷിതത്വ ബോധമില്ലായ്മയുമാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമെന്നും പൊലീസ് പറയുന്നു ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ; ആവര്‍ത്തിക്കാതിരിക്കട്ടെ മുങ്ങിമരണങ്ങള്‍ ജലാശയങ്ങളാല്‍ സമ്പന്നമായ നമ്മുടെ...
Information

കൂട്ടുകാര്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങി ; പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കോഴിക്കോട്: കൂട്ടുകാര്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കോടഞ്ചേരി പതങ്കയത്ത് ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. തലയാട് സ്വദേശി ശശിയുടെ മകന്‍ അജല്‍ (18) ആണ് മരിച്ചത്. നാല് സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ ശിവപുരം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അജല്‍ കുളിക്കുന്നതിനിടെ കയത്തില്‍ അകപ്പെടുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കയത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്....
error: Content is protected !!