Tag: Drunk

മദ്യപിച്ച് ബസ് ഓടിച്ചു ; ഡ്രൈവറും ബസും കസ്റ്റഡിയില്‍
Information

മദ്യപിച്ച് ബസ് ഓടിച്ചു ; ഡ്രൈവറും ബസും കസ്റ്റഡിയില്‍

കാലടി : മദ്യപിച്ച് ബസ് ഓടിച്ചതിന് ബസ് ഡ്രൈവറേയും വാഹനത്തേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എറണാകുളം കാലടിയില്‍ വച്ചാണ് കാലടി അങ്കമാലി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഏഞ്ചല്‍ ബസ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ബസിലെ യാത്രക്കാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് പരിശോധനയില്‍ ഡ്രൈവര്‍ അയ്യമ്പുഴ സ്വദേശി രമേശ് മദ്യപിച്ചതായി കണ്ടെത്തി....
Crime

വീടിനു മുന്നില്‍ വച്ച് മദ്യപിച്ചത് ചോദ്യം ചെയ്തു ; ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി 45കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

പാലക്കാട് : വീടിനു മുന്നില്‍ വച്ച് മദ്യപിച്ചത് ചോദ്യം ചെയ്ത 45കാരനെ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി കുത്തിപ്പരിക്കേല്‍പ്പിച്ചു. പാലക്കാട് ഒലവക്കോട് ആണ് സംഭവം. വരിത്തോട് സ്വദേശി ശെന്തിള്‍കുമാറിനാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ ശെന്തിള്‍കുമാറിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തം വാര്‍ന്നുകിടന്ന ശെന്തിള്‍കുമാറിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്....
Crime, Health,, Information

മദ്യപിച്ച് വാഹനമോടിച്ചാല്‍ ഇനി സ്‌പോട്ടില്‍ പണി കിട്ടും

മലപ്പുറം : ജില്ലയില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ ആല്‍കോ സ്‌കാന്‍ വാന്‍. ഏത് തരം ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചാലും ആല്‍കോ സ്‌കാനിന് അത് കണ്ടെത്താന്‍ സാധിക്കും. മെഡിക്കല്‍ സെന്ററില്‍ കൊണ്ട് പോകാതെ വാനില്‍ വെച്ച് തന്നെ ഫലം അറിയാം. സാധാരണയായി ഊതിപ്പിടിക്കുന്ന മെഷീനുകളില്‍ മദ്യപിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് മാത്രമേ അറിയാന്‍ സാധിക്കൂ. നിയമനടപടികള്‍ക്കായി മെഡിക്കല്‍ പരിശോധന ആവശ്യമാണ്. മറ്റ് ലഹരിവസ്തുക്കള്‍ കണ്ടെത്താനും പ്രയാസമാണ്. ഈ കടമ്പകളൊന്നുമില്ലാതെ അപ്പോള്‍ തന്നെ പണി കൊടുക്കാവുന്ന വിധമാണ് ആല്‍കോ സ്‌കാന്‍ വാന്‍ സംവിധാനം പൊലീസ് സജ്ജമാക്കിയിട്ടുള്ളത്. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ പഴയ ബ്രത്ത് അനലൈസര്‍ തന്നെയാണ് ഉപയോഗിക്കുന്നത്. പക്ഷേ ഊതിയാല്‍ മണം കിട്ടാത്ത ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ ഉമിനീര്‍ സാമ്പിളായി എടുത്ത്, ഉപയോഗിച്ച ലഹരിപദാര്‍ഥം എന്താണെന്ന്...
Crime, Information

മദ്യപിച്ചെത്തിയ മകന്‍ അമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു

ആലപ്പുഴ : ആലപ്പുഴ കുറത്തികാട് മദ്യ ലഹരിയിലെത്തിയ മകന്‍ അമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു. ഭരണിക്കാവ് സ്വദേശി രമ (55) ആണ് മരിച്ചത്. മകന്‍ നിധിന്‍ പൊലീസ് കസ്റ്റഡിയിലാണ്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ഇവരെ നിരന്തരമായി ഉപദ്രവിക്കാറുണ്ടെന്ന് അയല്‍ക്കാര്‍ പറഞ്ഞു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയ മൂത്ത മകനാണ് അമ്മ മരിച്ച് കിടക്കുന്നത് കണ്ടത്. പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി നിധിനെ കസ്റ്റഡിയിലെടുത്തു. പണത്തിനായി അമ്മയെ നിധിനും പിതാവും നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. പലപ്പോഴും ഇവര്‍ അയല്‍ വീടുകളിലാണ് രാത്രി കിടന്നിരുന്നത്....
error: Content is protected !!