Tag: edarikkode

മലപ്പുറത്തെ ഒരു വയസുകാരന്റെ മരണം ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
Malappuram

മലപ്പുറത്തെ ഒരു വയസുകാരന്റെ മരണം ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

മലപ്പുറം: മലപ്പുറത്ത് 14 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്നെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്. ന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി കോഴിക്കോട്ടെ റീജനല്‍ കെമിക്കല്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലംകൂടി ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. ശേഷം തുടര്‍ നടപടികളിലേക്ക് പൊലീസ് കടക്കുമെന്നാണ് വിവരം. കുഞ്ഞിന് മാതാപിതാക്കള്‍ ചികിത്സ നല്‍കിയില്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്. നവാസ് - ഹിറ ഹറീറ ദമ്പതിമാരുടെ മകന്‍ ഇസെന്‍ ഇര്‍ഹാന്‍ ചൊവ്വാഴ്ച്ചയാണ് മരിച്ചത്. മരിച്ചതിന് ശേഷം കുഞ്ഞിന്റെ മൃതദേഹം ഖബറടക്കിയിരുന്നു. ചിലര്‍ സംശയം ഉന്നയിച്ചതിനെ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു. ഫൊറന്‍സിക് സര്‍ജന...
Malappuram

വീട്ടില്‍ പ്രസവം, പ്രതിരോധ കുത്തിവെപ്പ് എടുത്തില്ല, മഞ്ഞപ്പിത്തം ബാധിച്ചിട്ടും ചികിത്സ നല്‍കിയില്ല ; ഒരു വയസായ കുഞ്ഞ് മരിച്ചു ; കേസെടുത്ത് പൊലീസ്

കോട്ടക്കല്‍ : കോട്ടക്കലില്‍ ഒരു വയസുകാരന്‍ മഞ്ഞപ്പിത്തത്തിന് ചികിത്സ ലഭിക്കാതെ മരിച്ചതായി പരാതി. മാതാപിതാക്കള്‍ ചികിത്സ നല്‍കാത്തതിനെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്നാണ് ഉയരുന്ന ആരോപണം. സംഭവത്തില്‍ കാടാമ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പാങ്ങ് സ്വദേശി കൊട്ടേക്കാരന്‍ നവാസിന്റെയും ഹിറ ഹറീരയുടെയും മകന്‍ ഇസന്‍ ഇര്‍ഹാന്‍ (14 മാസം) ആണു മരിച്ചത്. എടരിക്കോട് വാടക ക്വാര്‍ട്ടേഴ്‌സില്‍ ആണ് ഇവര്‍ താമസം. കുട്ടിയുടെ മൃതദേഹം ഇന്ന് തന്നെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനാണ് സാധ്യത. കുഞ്ഞ് മരിച്ചത് മാതാപിതാക്കള്‍ ചികിത്സ നല്‍കാത്തതിനെ തുടര്‍ന്നാണ് എന്ന ആരോപണം വ്യാപകമായതോടെയാണ് നടപടി. അശാസ്ത്രീയ ചികിത്സ പ്രോത്സാഹിപ്പിക്കുന്ന കോട്ടക്കല്‍ സ്വദേശി ഹിറ അറീറ- നവാസ് ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. കുട്ടിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടോയെന്ന് ആരോഗ്യവകുപ്പും പൊലീസും പരിശോധിക്കുന്നത്. ഇന്നലെ വൈകുന്നേരം ആണ് ക...
Accident, Malappuram

എടരിക്കോട് മമ്മാലിപ്പടിയിൽ വൻ വാഹനാപകടം :ബ്രേക്ക് നഷ്ടമായ കണ്ടെയ്നർ ലോറി നിരവധി വാഹനങ്ങളിൽ ഇടിച്ചു ; ഒരാൾ മരണപ്പെട്ടു ; നിരവധി പേർക്ക് പരിക്ക്

എടരിക്കോട് മമ്മാലിപ്പടിയിൽ ബ്രേക്ക് നഷ്ടമായ കണ്ടെയ്നർ ലോറി നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഒതുക്കുങ്ങൽ സ്വദേശിയായ വടക്കേതിൽ മുഹമ്മദലി ആണ് മരണപ്പെട്ടത്. മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുന്നു. പരിക്കേറ്റ മുഴുവൻ ആളുകളെയും കോട്ടക്കലിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ് അപകടത്തിൽ പത്തോളം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു എന്നാണ് അറിയാൻ സാധിക്കുന്നത്. പോലീസും ഫയർ ഫോഴ്സും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കണ്ടെയ്നർ നീക്കം ചെയ്യാൻ ക്രെയിൻ എത്തിയിട്ടുണ്ട് ....
Local news, Other

മലബാര്‍ അമേച്വര്‍ റേഡിയോ സൊസൈറ്റി ഏകദിന സാങ്കേതിക ശില്പശാലയും മെമ്പേഴ്‌സ് മീറ്റും സംഘടിപ്പിച്ചു

മലബാര്‍ അമേച്വര്‍ റേഡിയോ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 24 ന് ഞായറാഴ്ച എടരിക്കോട് ജിഎംയുപി സ്‌കൂളില്‍ വെച്ച് ഏകദിന സാങ്കേതിക ശില്പശാലയും മെമ്പേഴ്‌സ് മീറ്റും സംഘടിപ്പിച്ചു. മലപ്പുറത്ത് സൊസൈറ്റിയുടെ പുതിയ ഡിഎംആര്‍ഡിജിറ്റല്‍ റിപ്പീറ്റര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കമ്മ്യൂണിക്കേഷന്‍ സാങ്കേതിക വിദ്യയായ ഡിഎംആര്‍നെ സംബന്ധിച്ച് താജുദ്ദീന്‍ ഇരിങ്ങാവൂര്‍, മുജീബ് എന്നിവര്‍ പരിചയപ്പെടുത്തി. പരിപാടിയില്‍ അംഗങ്ങളായ വികാസ്, ഷിന്റോ എന്നിവരുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം, ഖത്തറിന്റെ ഇ ഷൈല്‍ സാറ്റലൈറ്റ് എന്നിവ പരിചയപ്പെടുത്തുകയും ആവ ഉപയോഗിച്ച് പരിപാടിയില്‍ പങ്കെടുത്ത എല്ലാ അംഗങ്ങള്‍ക്കും യുറോപ്പ്, ആഫ്രിക്ക തുടങ്ങിയ മേഖലകളിലുള്ള വിവിധ രാജ്യങ്ങളിലെ ആളുകളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. അബ്ദുല്‍ കരീം, ഷാനവാസ് തുടങ്ങിയര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു....
Kerala, Local news, Malappuram, Other

കെല്‍ എടരിക്കോട് യൂണിറ്റ് സന്ദര്‍ശിച്ച് കെപിഎ മജീദ് എംഎല്‍എ

കോട്ടക്കല്‍ : എടരിക്കോട് കെല്‍ എപ്പോയീസ് ഓര്‍ഗനൈസേഷന്‍ ( എസ് ടി യു ) പ്രസിഡന്റ് കെപിഎ മജീദ് എംഎല്‍എ കെല്ലിന്റെ എടരിക്കോട് യൂണിറ്റില്‍ സന്ദര്‍ശനം നടത്തി മാനേജ്‌മെന്റ്മായി ചര്‍ച്ച നടത്തി .സ്ഥാപനത്തിലെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഭാവി പ്രവര്‍ത്തനങ്ങളും നേരില്‍ കണ്ട് എംഎല്‍എ മാമേജുമെന്റുമായി സംസാരിച്ചു. വിശദമായ വികസന റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ കെപിഎ മജീദ് മാനേജ്‌മെന്റിനോട് ആവശ്യപെട്ടു. ഈ കാര്യങ്ങള്‍ വ്യവസായവകുപ്പ് മന്ത്രിയുമായി സംസാരിക്കുമെന്നു എംഎല്‍എ ഉറപ്പ് നല്‍കി. യോഗത്തില്‍ യൂണിറ്റ് ഹെഡ് ജ്രിഎസ് ,സന്തോഷ്, പേഴ്‌സനല്‍ മാനേജര്‍ ചിത്ര, യൂണിയന്‍ ഭാരവഹികളായ വിടി. സുബൈര്‍ തങ്ങള്‍, എം സക്കീര്‍ ഹുസൈന്‍, ബഷീര്‍ മച്ചിങ്ങല്‍ ,ആര്‍പി കബീര്‍, മറ്റു മെമ്പര്‍മാരും സംബന്ധിച്ചു....
error: Content is protected !!