Tag: Education department

സംസ്ഥാനത്ത് പൊതു വിദ്യാലയങ്ങൾക്ക് 68 പുതിയ കെട്ടിടങ്ങൾ; 26ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
Malappuram

സംസ്ഥാനത്ത് പൊതു വിദ്യാലയങ്ങൾക്ക് 68 പുതിയ കെട്ടിടങ്ങൾ; 26ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

മലപ്പുറം ജില്ലയിൽ രണ്ട് കെട്ടിടങ്ങളുടെ ഉദ്ഘാടനവും 13 കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടക്കും മലപ്പുറം: പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്ന വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നിർമ്മാണം പൂർത്തിയാക്കിയ 68 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും ഫെബ്രുവരി 26ന് വൈകീട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ പണി പൂർത്തീകരിച്ച രണ്ട് കെട്ടിടങ്ങളുടെ ഉദ്ഘാടനവും 13 കെട്ടിടങ്ങളുടെ ശിലാസ്ഥാപനവുമാണ് മുഖ്യമന്ത്രി നിർവഹിക്കുക. പൊന്നാനി മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് പാലപ്പെട്ടി, ഏറനാട് മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് വെറ്റിലപ്പാറ എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്ന സ്‌കൂൾ കെട്ടിടങ്ങൾ. നവകേരള കർമ്മ പദ്ധതി രണ്ടിന്റെ ഭാഗമായി വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കിഫ്ബി, നബാർഡ്, പ്ലാൻ ഫണ്ട് എന്നിവ ഉൾപ്പടെ കെട്ടിടങ്ങൾക്ക് തുക അനുവ...
Culture

ഇനി 4 നാൾ കലയുടെ പൂരം; ഉപജില്ലാ കലാമേളക്ക് 13 ന് തിരൂരങ്ങാടിയിൽ തിരിതെളിയും

തിരൂരങ്ങാടി : ഈ വർഷത്തെ പരപ്പനങ്ങാടി ഉപജില്ല കേരള സ്കൂൾ കലോൽസവം  നവംബർ 13ന് തിങ്കളാഴ്ച വൈകുന്നേരം നാലുമണിക്ക് തിരൂരങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഡോ. എം പി അബ്ദുസ്സമദ് സമദാനി എം പി ഉദ്ഘാടനം ചെയ്യും. തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ കെ പി എ മജീദ് എം എൽ എ മുഖ്യാതിഥിയാകും. മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിലാണ് മുഖ്യപ്രഭാഷണം നിർവഹിക്കുന്നത്.ഉപജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷരും ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രഗൽഭരും  പങ്കെടുക്കും. നാലു ദിവസങ്ങളിലായി നടക്കുന്ന  കലാമേളയിൽ നൂറോളം വിദ്യാലയങ്ങളിലെ അയ്യായിരത്തിലധികം പ്രതിഭകൾ ഒൻപത് വേദികളിലായി  മാറ്റുരയ്ക്കുന്നുണ്ട്. തിരൂരങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, ഓറിയന്റൽ സ്കൂൾ എന്നിവിടങ്ങളിലായി ചിലങ്ക, നടനം, മയൂരം, തരംഗിണി, യവനിക, മുദ്ര,നാദം , കേളി എന...
Other

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് വെട്ടിച്ചുരുക്കുന്നു; ഇനി 9,10 ക്ലാസുകളില്‍മാത്രം, വ്യാപകപ്രതിഷേധം

മറ്റ് പിന്നാക്കവിഭാഗങ്ങളിലെ (ഒ.ബി.സി.) ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയിരുന്ന ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പ് വെട്ടിച്ചുരുക്കിയ സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ നടപടിയിൽ വ്യാപകപ്രതിഷേധം. സ്കോളർഷിപ്പ് നിർത്തലാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ്. രംഗത്തെത്തി. സ്കോളർഷിപ്പ് പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തെ കോൺഗ്രസ് എം.പി. ശശി തരൂർ ഉൾപ്പെടെയുള്ളവർ പിന്തുണച്ചു. മുസ്ലിം, ക്രിസ്ത്യൻ, ജൈനർ, ബുദ്ധർ, സിഖ്, പാഴ്സി എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ രണ്ടരലക്ഷത്തിൽത്താഴെ വരുമാനപരിധിയുള്ള വിദ്യാർഥികളെയാണ് കാലങ്ങളായി സ്കോളർഷിപ്പിന് പരിഗണിച്ചിരുന്നത്. പ്രതിവർഷം 1500 രൂപയായിരുന്നു സ്കോളർഷിപ്പ് തുക. 50 ശതമാനം തുക കേന്ദ്രവും 50 ശതമാനം തുക സംസ്ഥാനങ്ങളുമാണ് നൽകിയിരുന്നത്. എന്നാൽ, സ്കോളർഷിപ്പ് ഒമ്പത്, പത്ത് ...
Malappuram

ജില്ലയില്‍ 733 എല്‍.പി സ്‌കൂള്‍ അധ്യാപകര്‍ക്ക് സ്ഥിരനിയമനം; സംസ്ഥാന തലത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ മലപ്പുറത്ത്

ഓണസമ്മാനമായി ജില്ലയിലെ 733 എല്‍.പി സ്‌കൂള്‍ അധ്യാപകര്‍ക്ക് സ്ഥിരനിയമനം നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്. എല്‍.പി.എസ്.ടി നിയമനത്തിലൂടെ സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ അധ്യാപകര്‍ക്ക് നിയമനം ലഭിച്ചതും മലപ്പുറം ജില്ലയിലാണെന്ന് ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ കെ.പി. രമേശ് കുമാര്‍ പറഞ്ഞു. ജില്ലയില്‍ ഒരു ലിസ്റ്റില്‍ നിന്നും ഇത്രയും കൂടുതല്‍ നിയമനങ്ങള്‍ ഒന്നിച്ച് നടത്തുന്നതും ഇതാദ്യമായാണ്. എല്‍.പി.എസ്.ടി നിയമനത്തിന് പിറകെ യു.പി.എസ്.ടി, എച്ച്.എസ്.ടി നിയമനവും ഉടനെയുണ്ടാകും. ഇതുവരെയുള്ള ഒഴിവുകളെല്ലാം പി.എസ്.സി യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി. പുതിയ അധ്യാപകര്‍ നിയമിക്കപ്പെടുന്നതോടെ താത്കാലിക അധ്യാപകര്‍ക്ക് ചുമതല ഒഴിയേണ്ടിവരും. അതേസമയം നിലവില്‍ നിയമനം ലഭിച്ച അധ്യാപകരില്‍ ഭൂരിഭാഗവും പി.എസ്.സി ലിസ്റ്റില്‍ ഉള്‍വരാണെന്നതും ശ്രദ്ധേയമാണ്. ലിസ്റ്റില്‍ ഉള്‍പ...
Education

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു: 99.26% വിജയം. ഏറ്റവും കൂടുതൽ എ പ്ലസ് മലപ്പുറത്ത്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. 99.26 ശതമാനമാണ് വിജയ ശതമാനം. 4,23303 വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂരാണ്. 99.76 ആണ് കണ്ണൂരിലെ വിജയം. കുറവ് വയനാട് ജില്ലയിലാണ്. ഫുള്‍ എ പ്ലസ് ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയിലാണ്. മലപ്പുറത്ത് 3024 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. സംസ്ഥാനത്ത് ആകെ 44,363 പേര്‍ക്ക് ഫുള്‍ എ പ്ലസുണ്ട്. 4.26 ലക്ഷം വിദ്യാര്‍ത്ഥികളാണ് എസ് എസ് എല്‍ സി പരീക്ഷ എഴുതിയത്. റഗുലര്‍ വിഭാഗത്തില്‍ 4,26,999 വിദ്യാര്‍ത്ഥികളും െ്രെപവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. മലപ്പുറം ജില്ലയിലെ എടരിക്കോട് പി കെ എം എം എച്ച്‌ എസാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ സ്‌കൂള്‍. 2014 വിദ്യാര്‍ത്ഥികളാണ് ഈ സ്‌കൂളില്‍നിന്ന് പരീക്ഷയെഴുതിയത്. പരീക്ഷക...
Education

ഡി.എല്‍.എഡ് അപേക്ഷ ക്ഷണിച്ചു

മലപ്പുറം ജില്ലയിലെ ഗവണ്‍മെന്റ് എയ്ഡഡ്, സ്വാശ്രയം (മെറിറ്റ്) മേഖലകളിലെ അധ്യാപക പരിശീലന കേന്ദ്രങ്ങളിലേക്ക് 2021-23 അധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യുക്കേഷന്‍ (D.EL.ED) കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഗവണ്‍മെന്റ്/എയ്ഡഡ് മേഖലയിലേക്കും സ്വാശയം, മെറിറ്റ് സീറ്റുകളിലേക്കും പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. നവംബര്‍ 23 വരെ പൂരിപ്പിച്ച അപേക്ഷ തപാല്‍ മാര്‍ഗമോ നേരിട്ടോ മലപ്പുറം വിദ്യാഭ്യാസ ഉപഡയ റക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷയുടെ മാതൃകകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും www.education.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. ഫോണ്‍ 04832734888. ...
error: Content is protected !!