Tag: Emergency

അടിയന്തരമായി പോലീസ് സേവനം ആവശ്യമായി വന്നാല്‍ എന്തു ചെയ്യണം ; ഇനി 100 ലേക്കല്ല വിളിക്കേണ്ടത്
Kerala, Local news, Malappuram, Other

അടിയന്തരമായി പോലീസ് സേവനം ആവശ്യമായി വന്നാല്‍ എന്തു ചെയ്യണം ; ഇനി 100 ലേക്കല്ല വിളിക്കേണ്ടത്

അടിയന്തരമായി പോലീസ് സേവനം ആവശ്യമായി വന്നാല്‍ ഉടന്‍ നിങ്ങള്‍ക്ക് 112 എന്ന ഹെല്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം. അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായുള്ള ഇആര്‍എസ്എസ് (എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം) സംവിധാനത്തിന്റെ ഭാഗമായാണ് പോലീസ് സേവനങ്ങള്‍ 100 ല്‍ നിന്ന് 112 എന്ന നമ്പറിലേയ്ക്ക് മാറ്റിയിരിക്കുന്നത്. അതായത് പോലീസ്, ഫയര്‍ഫോഴ്‌സ് (ഫയര്‍ & റെസ്‌ക്യൂ), ആംബുലന്‍സ് എന്നിവ ഉള്‍പ്പെടെയുള്ള അടിയന്തര സേവനങ്ങള്‍ ലഭിക്കാന്‍ ഇനി 112 ലേയ്ക്ക് വിളിച്ചാല്‍ മതിയാകും. കേരളത്തില്‍ എവിടെ നിന്ന് 112 ലേയ്ക്ക് വിളിച്ചാലും പോലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേയ്ക്കാവും കാള്‍ എത്തുന്നത്. ഉദ്യോഗസ്ഥര്‍ അതിവേഗം വിവരങ്ങള്‍ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിന് സമീപമുള്ള പോലീസ് വാഹനത്തിലേയ്ക്ക് സന്ദേശം കൈമാറും. ജിപിഎസ് സഹായത്...
Feature

കിണറ്റിൽവീണ കുഞ്ഞിന് രക്ഷകനായത് യുവാവ്

തിരൂരങ്ങാടി : നിറഞ്ഞു നിൽക്കുന്ന കിണറ്റിൽ വീണ പിഞ്ചു കുഞ്ഞിനെ,  യുവാവിന്റെ അവസരോചിതമായ ഇടപെടലുകൊണ്ടു രക്ഷപ്പെടുത്തി. തിരൂരങ്ങാടി താഴെചിന സ്വദേശി വൈലശ്ശേരി നൗഷീക് ആണ് കിണറ്റിൽ വീണ 10 മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ഇന്ന് രാവിലെ 11 നായിരുന്നു സംഭവം. തിരൂരങ്ങാടി താഴെചിന സ്വദേശി പാമ്പങ്ങാടൻ നാസറിന്റെ 10 മാസം  പ്രായമായ മകൾ നെയ്‌റ മറിയം ആണ് അപകടത്തിൽ പെട്ടത്. മരം വെട്ട് തൊഴിലാളി യാണ് നൗഷിക്. കുഞ്ഞ് കിണറ്റിൽ വീണ വിവരമറിഞ്ഞ് സമീപത്ത് മരം വെട്ടുകയായിരുന്ന നൗഷിക് ഓടി എത്തുകയായിരുന്നു. ഉടനെ കയറെടുത്ത് കിണറ്റിലിറങ്ങി കുഞ്ഞിനെ രക്ഷപ്പെടുത്തി. 20 കോൽ താഴ്ചയുള്ള കിണറിൽ ഒന്നരയാൾ പൊക്കത്തിൽ വെള്ളം ഉണ്ടായിരുന്നു. കുഞ്ഞിനെ പുറത്തെത്തിച്ചഉടനെ അടുത്തുള്ള എം കെ എഛ് ഹോസ്പിറ്റലിൽ എത്തിച്ചു.  പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. എസ്ഡിപിഐ പ്രവർത്തക...
error: Content is protected !!