Tag: Eranakulam

മിഠായി നല്‍കി ഏഴു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 64 കാരന്‍ പിടിയില്‍
Information

മിഠായി നല്‍കി ഏഴു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 64 കാരന്‍ പിടിയില്‍

എറണാകുളം: മിഠായി നല്‍കി ഏഴു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍. എരൂര്‍ വെട്ടില്‍ക്കാട്ടില്‍ വീട്ടില്‍ തങ്കപ്പനാണ് (64) അറസ്റ്റിലായത്. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകവെ പെണ്‍കുട്ടിക്ക് മിഠായി കൊടുത്ത് പ്രലോഭിപ്പിച്ച് പല ദിവസങ്ങളിലായി പ്രതി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു എന്ന പരാതിയിന്മേല്‍ ഹില്‍പാലസ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹില്‍പാലസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ...
Accident, Information

എറണാകുളത്ത് അമ്മയും ഒന്നര വയസുകാരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ

എറണാകുളം : എറണാകുളത്ത് അമ്മയെയും കുഞ്ഞിനെയും തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ആലുവയ്ക്കടുത്ത് പുറയാറില്‍ ആണ് സംഭവം. ആലുവ ചെങ്ങമനാട് സ്വദേശി ഷീജയും മകന്‍ ഒന്നര വയസുകാരന്‍ ആദവ് കൃഷ്ണയുമാണ് മരിച്ചത്. ഷീജയുടെ ഭര്‍ത്താവ് അരുണ്‍ കുമാര്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. രാവിലെ പതിനൊന്ന് മണിയോടെ രണ്ട് പേരുടെയും മൃതദേഹങ്ങള്‍ ട്രാക്കിന് സമീപം കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ...
Information, Politics

സിപിഎം എംഎല്‍എ എ രാജയ്ക്ക് സംവരണ സീറ്റില്‍ മത്സരിക്കാന്‍ യോഗ്യതയില്ല ; ദേവികുളം തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി ഹൈക്കോടതി

എറണാകുളം: പട്ടിക ജാതി സംവരണത്തിന് സിപിഎം എംഎല്‍എ എ.രാജയ്ക്ക് അര്‍ഹതയില്ലെന്ന് വ്യക്തമാക്കി ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെടുന്ന എ. രാജയ്ക്ക് ഹിന്ദു പറയ വിഭാഗത്തില്‍ ഉള്‍പ്പെട്ട പട്ടിക ജാതിക്കാരന്‍ എന്ന്അവകാശപ്പെടാന്‍ കഴിയില്ലാത്തതിനാല്‍ പട്ടികജാതി സംവരണത്തിന് അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം എംഎല്‍എയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. ഡി.കുമാറിനെ 7848 വോട്ടിനാണ് എ രാജ ദേവികുളത്ത് പരാജയപ്പെടുത്തിയിരുന്നത്. ക്രിസ്തീയ വിശ്വാസിയായ രാജ തെറ്റായ രേഖകള്‍ കാണിച്ചാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ദേവികുളത്തെ സിപിഎം എംഎല്‍എ എ.രാജയുടെ തെരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്, യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു പരാജയപ്പെട്ട ഡി.കുമാറാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ...
Accident

എറണാകുളത്ത് വാഹനാപകടം, തിരൂരങ്ങാടി സ്വദേശി മരിച്ചു

തിരൂരങ്ങാടി കെ സി റോഡ് സ്വദേശി എൻ പി മുസ്തഫ എന്നിവരുടെ മകൻ മുസ്‌ഫിർ എറണാകുളത്ത് വാഹനാപകടത്തിൽ മരിച്ചു. മൃതദേഹം എറണാംകുളം താലൂക്ക് ആശുപത്രിയിൽ. ഖബറടക്കം ഇന്ന് വൈകുന്നേരം മേലെചിന ജുമാ മസ്ജിദിൽ. ഇന്നലെ രാത്രിയാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് മറിഞാണ് അപകടം. വിദ്യാർത്ഥിയായ മുസഫർ പാർട് ടൈം ജോലിയുടെ ആവശ്യാർതം മറ്റു രണ്ടു പേരോടൊപ്പം ഔട്ടോയിൽ പോകുമ്പോഴാണ് അപകടം എന്നാണ് അറിയാൻ കഴിഞ്ഞത്. ...
Other

കളമശ്ശേരി ഇലക്ട്രോണിക് സിറ്റിയിൽ മണ്ണിടിച്ചിൽ; നാലുപേർ മരിച്ചു. ഒരാൾ ഇപ്പോഴും മണ്ണിനടിയിൽ

കളമശ്ശേരി ഇലക്ട്രോണിക് സിറ്റിയിലുണ്ടായ മണ്ണിടിച്ചിലിൽ അതിഥി തൊഴിലാളികളായ നാലുപേർ മരിച്ചു. ഒരാൾ ഇപ്പോഴും മണ്ണിനടിയിലാണ്. പശ്ചിമബംഗാൾ സ്വദേശികളായ ഫൈജുൽ മണ്ഡൽ, കുദൂസ് മണ്ഡൽ, നൗജേഷ് മണ്ഡൽ, നുറാമിൻ മണ്ഡൽ എന്നിവരാണ് മരിച്ചത്. പൂർണമായും മണ്ണിനടിയിൽ അകപ്പെട്ട ഇവരെ പുറത്തെടുത്തപ്പോൾ തന്നെ മരണപ്പെട്ട നിലയിലായിരുന്നു. തൊട്ടടുത്തുള്ള കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോൾ മരണം സ്ഥിരീകരിക്കുകയും ചെയ്തു. ആകെ ഏഴു തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടിരുന്നത്. ഇവരിൽ തല മണ്ണിനടിയിൽ പെടാതെ രക്ഷപ്പെട്ട രണ്ടുപേരെ ഉടൻ പുറത്തെടുത്തിരുന്നു. ഇതിൽ സിയാവുൽ മണ്ഡൽ ആശുപത്രി വിട്ടു, ഫാറൂഖ് മണ്ഡൽ ചെറിയ പരിക്കുകളുള്ളതിനാൽ ആശുപത്രിയിൽ ചികിത്സയിലാണുള്ളത്.കളമശ്ശേരി മെഡിക്കൽ കോളേജിനടുത്തുള്ള സ്വകാര്യ ഭൂമിയിൽ പത്തോളം അടിയോളം താഴ്ചയിലാണ് തൊഴിലാളികൾ കുടുങ്ങിക്കിടന്നിരുന്നത്. ഉച്ചക്ക് രണ്ടരയേടെയാണ് സംഭവം ...
error: Content is protected !!