Tag: Ex minister

മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് അന്തരിച്ചു
Obituary

മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് അന്തരിച്ചു. ഇന്ന് പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കേരള നിയമസഭയിലെ മുൻ വൈദ്യുതി, ഗതാഗത മന്ത്രിയുമായിരുന്നു ആര്യാടൻ മുഹമ്മദ്. കോൺഗ്രസ് അംഗമായി 1952-ലാണ് അദ്ദേഹം രാഷ്ട്രീയപ്രവേശനം നടത്തിയത്. 1958 മുതൽ കെ.പി.സി.സി. അംഗമാണ്. മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. തിരക്കഥാകൃത്തും രാഷ്ട്രീയ പ്രവർത്തകനുമായ കെ പി സി സി സംസ്കാര സാഹിതി അധ്യക്ഷൻ ആര്യാടൻ ഷൗക്കത്ത് ഇദ്ദേഹത്തിന്റെ മകനാണ്. ...
Other

പത്മശ്രീ കെ.വി. റാബിയയെ ജനാധിപത്യ മഹിള അസോസിയേഷൻ ആദരിച്ചു

തിരൂരങ്ങാടി: പത്മശ്രീ കെ വി റാബിയക്ക് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ്റെ ആദരം. അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡണ്ടും മുൻ മന്ത്രിയുമായ പി കെ ശ്രീമതി ടീച്ചറും സംസ്ഥാന സെക്രട്ടറിയും മുൻ എം പിയുമായ സി എസ് സുജാതയുമാണ് തിരൂരങ്ങാടി വെള്ളിലക്കാട്ടെ വസതിയിലെത്തി റാബിയയെ പൊന്നാടയണിയിച്ച് ആദരിച്ചത്. അസോസിയേഷൻ്റെ ഉപഹാരവും കൈമാറി.ആഗസ്ത് 14ന് തിരൂർ വാഗൺ ട്രാജഡി ഹാളിൽ നടന്ന സ്വാതന്ത്ര്യ ദിനത്തിൽ വിവിധ മേഖലകളിൽ പ്രശസ്തരായവരെ മഹിള അസോസിയേഷൻ ആദരിച്ചിരുന്നു.ആരോഗ്യപരമായ കാരണങ്ങളാൽ റാബിയ എത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് നേതാക്കൾ വെള്ളിലക്കാട്ടെ വസതിയിലെത്തി ആദരിച്ചത്.അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗം അഡ്വ. കെ പി സുമതി, ജില്ല സെക്രട്ടറി വി ടി സോഫിയജില്ല കമ്മറ്റിയംഗം അഡ്വ. ഒ കൃപാലിനി, ജില്ലാ എക്സിക്യൂട്ടീവ് അംഗം പി ഗീതസിപിഐ എം തിരൂരങ്ങാടി ലോക്കൽ കമ്മറ്റി സെക്രട്ടറി കെ രാമദാസ്, ലോക്കൽ കമ്മറ്റിയംഗം എ ടി മാജി...
error: Content is protected !!