Tag: Excice

വിദ്യാലയ പരിസരങ്ങളിലെ ലഹരി വില്‍പ്പന തടയാന്‍ പോലീസ്-എക്സൈസ് സംയുക്ത പരിശോധന നടത്തും
Malappuram

വിദ്യാലയ പരിസരങ്ങളിലെ ലഹരി വില്‍പ്പന തടയാന്‍ പോലീസ്-എക്സൈസ് സംയുക്ത പരിശോധന നടത്തും

മലപ്പുറം : വിദ്യാലയ പരിസരങ്ങളില്‍ മയക്കുമരുന്ന്, ലഹരി വസ്തുക്കളുടെ വില്‍പ്പന തടയാന്‍ പരിശോധന കര്‍ശനമാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ലഹരി വില്‍പ്പന കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്കെതിരെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്താതെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണം. വിദ്യാലയങ്ങളില്‍ പി.ടി.എയുമായി ചേര്‍ന്ന് ലഹരിക്കെതിരെ ബോധവത്കരണവും കൗണ്‍സലിങ്ങും നടത്തണമെന്നും യോഗം ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു.  ലഹരി വില്‍പ്പന തടയുന്നതിനായി പൊലീസ്- എക്സൈസ് വകുപ്പുകളുടെ നേതൃത്വത്തില്‍ ജൂലൈ 15 നുള്ളില്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിലും സംയുക്ത പരിശോധന നടത്താന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.ജില്ലയില്‍ പകര്‍ച്ചപ്പനി ബാധിച്ച് ഇതിനകം 4 പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നും പൊതുജനങ്ങൾ പ്രതിരോധ സംവിധാനങ്ങൾ  സ്വീകരിച്ചുകൊണ്ട് ജാഗ്രത പാലിക്കണമെന്നും ജില്ല...
Crime

34 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ

ഒന്നാം തിയ്യതി മദ്യവില്പന ശാലകളുടെ അവധിദിനത്തിൽ അമിത ലാഭം പ്രതീക്ഷിച്ച് വില്പനക്കായ് കൊണ്ടുവന്ന 34 കുപ്പി വിദേശമദ്യവുമായി യുവാവിനെ തിരുർ എക്സ്സൈസ് സർക്കിൾ ഇൻസ്പെക്ടറർ ജിജു ജോസും പാർട്ടിയും അറസ്റ്റ് ചെയ്തു. വൈകീട്ട് വാഹനപരിശോധന നടത്തുന്നതിനിടയിലാണ് ബൈക്കിൽ മദ്യം കടത്തികൊണ്ടുവരികയായിരുന്ന പൊന്മുണ്ടം ചെലവിൽ ദേശത്ത് രാജൻ (31) അറസ്റ്റിൽ ആയത്. മദ്യം കടത്തികൊണ്ടുവന്ന ബൈക്കും എക്സ്സൈസ് കസ്റ്റഡിയിലെടുത്തു. പാർട്ടിയിൽ സർക്കിൾ ഇൻസ്പെക്ടർക്ക് പുറമെ പ്രിവന്റീവ് ഓഫീസർ എസ് സുനിൽ കുമാർ,പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) കെ പ്രദീപ് കുമാർ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ കണ്ണൻ, അരുൺരാജ്, വനിത സിവിൽ എക്സ്സൈസ് ഓഫീസർ സ്മിത കെ എക്സ്സൈസ് ഡ്രൈവർ പ്രമോദ് എം എന്നിവർ അടങ്ങിയ ടീമാണ് കേസ് കണ്ടെടുത്തത്.  ...
Crime

1.140 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി ചെമ്മാട്ട് നിന്നും പിടിയിലായി

പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ സാബു ആർ ചന്ദ്രയും പാർടിയും തിരൂരങ്ങാടി ചെമ്മാട് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിനു സമീപത്തുള്ള കോട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ 1.140 ഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിലായി. വെസ്റ്റ് ബംഗാൾ, മുർഷിദാബാദ് ജില്ലയിലെ റാണിപൂർ താലൂക്ക് ഹെരംപൂർ സ്വദേശി ഇറാജ് ( 40) എന്നയാളെയാണ് കഞ്ചാവ് വിൽപനക്കിടെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ചെമ്മാട് ഭാഗങ്ങളിൽ വ്യാപകമായി കഞ്ചാവെത്തിക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികളാണെന്നും രണ്ടാഴ്ച കൂടുമ്പോൾ സ്വദേശത്തേക്കാണെന്ന് പറഞ്ഞ് കഞ്ചാവ് കടത്ത് പതിവാക്കിയ ആളാണ് പിടിയിലായതെന്നും ഇൻസ്പെക്ടർ സാബു ആർ ചന്ദ്ര അറിയിച്ചു. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർമാരായ പ്രജോഷ് കുമാർ. ടി, പ്രഗേഷ് പി, സിവിൽ എക്സൈസ് ഓഫീസർമാരായ ജിനരാജ് കെ, നിധിൻ സി, ദിദിൻ എം.എം, വിനീഷ് പി.ബി, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സിന്ധു പി, ലിഷ പി.എം ...
Crime

ബ്ലൂടൂത്ത് സ്പീക്കറിൽ നിരോധിത മയക്കുമരുന്ന് ഒളിപ്പിച്ചു കടത്തുന്നതിനിടെ 2 പേർ പിടിയിൽ

പിടിയിലായവരിൽ വള്ളിക്കുന്ന് സ്വദേശിയും കോഴിക്കോട്: ഡ്യൂക്ക് ബൈക്കിൽ ബ്ലൂ ടൂത്ത് സ്പീക്കറിൽ നിരോധിത മയക്ക് മരുന്ന് എം ഡി എം എ ഒളിപ്പിച്ചു കടത്തുന്നതിനിടെ 2 യുവാക്കൾ പിടിയിൽ. എക്‌സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡും എക്‌സൈസ് ഇന്റലിജൻസും കോഴിക്കോട് എക്‌സൈസ് സർക്കിൾ പാർട്ടിയുമായി ചേർന്നു കോഴിക്കോട് ചേവായൂരിൽ നടത്തിയ പരിശോധനയിലാണ് 2 പേർ പിടിയിലായത്. ഇവരിൽ നിന്ന് 55 ഗ്രാം എം ഡി എം എ പിടികൂടി. ഇതിന് വിപണിയിൽ മൂന്ന് ലക്ഷം രൂപ വിലമതിക്കും. ഉത്തരമേഖലയിൽ ഈ വർഷം പിടിക്കുന്ന ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയാണിത്.കോഴിക്കോട് താലൂക്കിൽ ചേവായൂർ പച്ചാക്കിലിൽ KL 11 BP 05O8 ഡ്യൂക്ക് ബൈക്കിൽ കടത്തുകയായിരുന്ന 55.200 ഗ്രാം MDMA യുമായിമലപ്പുറം ജില്ലയിൽ തിരൂരങ്ങാടി താലൂക്കിൽ വള്ളിക്കുന്ന് വില്ലേജിൽ അത്താണിക്കൽ ദേശത്ത് പുലിയാങ്ങിൽ വീട്ടിൽ വൈശാഖ് (വയസ്സ്: 22), കോഴിക്കോട് താലൂക്കിൽ ചേവായൂ...
error: Content is protected !!