Tag: Festival

കളിയാട്ട മഹോത്സവം ; നാളെ ഗതാഗത നിയന്ത്രണം
Information

കളിയാട്ട മഹോത്സവം ; നാളെ ഗതാഗത നിയന്ത്രണം

തിരൂരങ്ങാടി: വെള്ളിയാഴ്ച കളിയാട്ടം നടക്കുന്നതിനാല്‍ രാവിലെ 11:00 മണി മുതല്‍ ദേശീയപാതയിലെ ചേളാരിക്കും കൊളപ്പുറത്തിനും ഇടയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് തിരൂരങ്ങാടി പൊലീസ് അറിയിച്ചു. കോഴിക്കോട് ഭാഗത്തു നിന്ന് തിരൂര്‍ ഭാഗത്തേക്കു വരുന്ന വാഹനങ്ങള്‍ സര്‍വകലാശാലാ കാമ്പസിനു സമീപം ചെട്ടിയാര്‍ മാട് റോഡു വഴി ഒലിപ്രംകടവ്, ചെട്ടിപ്പടി, പരപ്പനങ്ങാടി വഴി പോകണം. തിരിച്ച് തിരൂര്‍ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളും ഇതേ പാതയിലൂടെ പോകണം. തൃശ്ശൂര്‍ ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ കോഹിനൂരില്‍ നിന്ന് ഇടത്തോട്ടുതിരിഞ്ഞ് പറമ്പില്‍ പീടിക കുന്നുംപുറം വഴി കൊളപ്പുറത്ത് ദേശീയപാതയില്‍ പ്രവേശിക്കണം.തൃശ്ശൂര്‍ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളും ഇതുവഴി പോകണം. ടാങ്കര്‍ലോറികള്‍, വലിയ ചരക്ക് ലോറികള്‍ എന്നിവ നാളെ രാവിലെ 11:00 മണി മുതല്‍ ഇതുവഴി സര്‍വീസ് നടത്താതെ നിര്‍ത്തിയിടണമെന്നും പോലീസ് അറിയിച്ചു. ദേശീയപ...
Culture, Information

കളിയാട്ട മഹോത്സവത്തിനുള്ള പൊയ്ക്കുതിര സംഘങ്ങള്‍ ഇന്ന് മുതല്‍ ഇറങ്ങും ; അറിയാം ചരിത്രവും, വിശേഷങ്ങളും

മലബാറിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് പരിസമാപ്തി കുറിക്കുന്ന മൂന്നിയൂര്‍ കളിയാട്ടക്കാവ് കളിയാട്ട മഹോത്സവത്തിനുള്ള പൊയ്ക്കുതിര സംഘങ്ങള്‍ ഇന്ന് മുതല്‍ ഇറങ്ങും. കുരുത്തോല, മുള, വാഴനാര്, എന്നിവയ്ക്കൊപ്പം വെള്ള, കറുപ്പ്, ചുവപ്പ് തുണികള്‍ ഉപയോഗിച്ച് പൊയ്ക്കുതിര കെട്ടി പെരുമലയന്‍ എല്ലാ ദിവസവും ദേവിക്കു മുമ്പില്‍ കാണിക്കുന്നു. ഇതിനുള്ള വാദ്യം പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന പഴഞ്ചെണ്ടകളാണ്. ഇടവത്തിലെ ആദ്യത്തെ തിങ്കളാഴ്ചയാണ് കളിയാട്ട മഹോത്സവത്തിന് കാപ്പൊലിച്ചത്. ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പാറേക്കാവ് ചാത്തന്‍ ക്ലാരിയില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് ചടങ്ങു നടന്നത്. കളിയാട്ടം നടത്തുന്നതിനുള്ള അനുവാദം ചോദിച്ച മൂത്തവൈദ്യര്‍ക്ക് ക്ഷേത്രകാരണവര്‍ വിളിവെള്ളി കൃഷ്ണന്‍കുട്ടി നായര്‍ ഉത്സവത്തിനുള്ള അനുവാദം നല്‍കി. നൂറുകണക്കിനാളുകളാണ് കാപ്പൊലിക്കല്‍ച്ചടങ്ങിന് സാക്ഷിയായത്. കളിയാട്ടം മതസൗഹാര്‍ദവും സാഹോദര്യവും വ...
Information

കളിയാട്ട മഹോത്സവം ; ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും

കളിയാട്ടം നടക്കുന്ന 26-ന് രാവിലെ 11 മുതല്‍ ദേശീയപാതയിലെ ചേളാരിക്കും കൊളപ്പുറത്തിനും ഇടയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് തിരൂരങ്ങാടി പൊലീസ് അറിയിച്ചു. കോഴിക്കോട് ഭാഗത്തു നിന്ന് തിരൂര്‍ ഭാഗത്തേക്കു വരുന്ന വാഹനങ്ങള്‍ സര്‍വകലാശാലാ കാമ്പസിനു സമീപം ചെട്ടിയാര്‍ മാട് റോഡുവഴി ഒലി പ്രംകടവ്, ചെട്ടിപ്പടി, പരപ്പനങ്ങാടി വഴി പോകണം. തിരിച്ച് തിരൂര്‍ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളും ഇതേ പാതയിലൂടെ പോകണം. തൃശ്ശൂര്‍ ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ കോഹിനുരില്‍നിന്ന് ഇടത്തോട്ടുതിരിഞ്ഞ് പറമ്പില്‍ പീടിക കുന്നുംപുറം വഴി കൊളപ്പുറത്ത് ദേശീയപാതയില്‍ പ്രവേശിക്കണം. തൃശ്ശൂര്‍ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളും ഇതുവഴി പോകണം. ടാങ്കര്‍ലോറികള്‍, വലിയ ചരക്ക് ലോറികള്‍ എന്നിവ 26 ന് രാവിലെ 11 മുതല്‍ ഇതുവഴി സര്‍വീസ് നടത്താതെ നിര്‍ത്തിയിടണമെന്നും പോലീസ് അറിയിച്ചു. ദേശീയപാത വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണ ആവശ്യ...
Culture, Information

മൂന്നിയൂര്‍ കളിയാട്ട മഹോത്സവം ; നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് പൊലീസ്

തിരൂരങ്ങാടി : വെള്ളിയാഴ്ച നടക്കുന്ന മൂന്നിയൂര്‍ കളിയാട്ടക്കാവിലെ കളിയാട്ട ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് തിരൂരങ്ങാടി പോലീസ്. പൊയ്ക്കുതിര സംഘങ്ങള്‍ രാത്രി എട്ടുമണിക്കുള്ളില്‍ ക്ഷേത്രത്തിലെത്തി പ്രദക്ഷിണം പൂര്‍ത്തിയാക്കണം. പൊയ്ക്കുതിര സംഘങ്ങള്‍ ക്ഷേത്രത്തിലെത്തുന്നത് പൂര്‍ത്തിയായതിനു ശേഷമുള്ള ആചാരച്ചടങ്ങുകള്‍ നടത്തുന്നതിന് സൗകര്യപ്രദമായ രീതിയില്‍ സംഘങ്ങള്‍ ക്ഷേത്രത്തിലെത്തി മടങ്ങണം. ഡി.ജെ. സൗണ്ട് സിസ്റ്റമടക്കമുള്ള ഉയര്‍ന്ന ശബ്ദമുള്ള ഉപകരണങ്ങള്‍ പൊയ്ക്കുതിര സംഘങ്ങള്‍ ഉപയോഗിക്കുന്നത് കര്‍ശ നമായി നിരോധിച്ചിട്ടുണ്ട്. വാഹനങ്ങളിലെത്തുന്ന സംഘങ്ങള്‍ ദേശീയപാതയിലെ വെളിമുക്കിനു സമീപവും കൊളപ്പുറത്തിനു സമീപവും നിര്‍ത്തി കാല്‍നടയായി ക്ഷേത്രത്തിലെത്തണം. തടസ്സമാകുന്ന രൂപത്തില്‍ റോഡിലേക്ക് ഇറക്കി വെച്ചുള്ള തെരുവുകച്ചവടങ്ങള്‍ എവിടെയും അനുവദിക്കില്ല. പൊയ്ക്കുതിര ...
Education

യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്ലിന് തുടക്കമായി

കൊച്ചി : ഫോര്‍ട്ട് കൊച്ചിയില്‍ നടക്കുന്ന യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്ലിന് ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോര്‍ഡ് ജേതാവ് വിഷ്ണു ഒടുമ്പ്രയും സംഘവും അവതരിപ്പിച്ച ശിങ്കാരിമേളത്തോടെ തുടക്കമായി. സംസ്ഥാന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. യുവധാര മാനേജര്‍ എം ഷാജര്‍ അധ്യക്ഷന്‍ ആയിരുന്നു. കെ ജെ മാക്‌സി എംഎല്‍എ ഫെസ്റ്റിവല്‍ പതാക ഉയര്‍ത്തി. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ബെന്യാമിന്‍, യുവധാര ചീഫ് എഡിറ്റര്‍ വി വസിഫ്, എഡിറ്റര്‍ ഡോ ഷിജു ഖാന്‍, സിനിമാ സംവിധായകന്‍ അനുരാജ് മനോഹര്‍, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, ട്രഷറര്‍ എസ് ആര്‍ അരുണ്‍ബാബു, കേന്ദ്ര കമ്മിറ്റി അംഗം ആര്‍ രാഹുല്‍, ജില്ലാ സെക്രട്ടറി എ ആര്‍ രഞ്ജിത്ത്, പ്രസിഡണ്ട് അനീഷ് എം മാത്യു, കെ എം റിയാദ്, അഡ്വ മനീഷ, ഡി അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ...
Information

ചെമ്മാട് ഷോപ്പിങ്ങ്ഫെസ്റ്റിവൽ സമാപ്പിച്ചു

ചെമ്മാട് വ്യാപാരിവ്യവസായിഏകോപനസമിതി ജനുവരി 5 മുതൽ ഏപ്രിൽ 25 വരെ നടത്തിയ വ്യാപാരോത്സവത്തിൻറെ ബംബർ നറുക്കെടുപ്പും പൊതുസമ്മേളനവും പ്രസിഡണ്ട് നൗഷാദ് സിറ്റി പാർക്ക് ന്റെ അധ്യക്ഷത യിൽET മുഹമ്മദ് ബഷീർ എംപി ഉൽഘാടനം ചെയ്തു . സംസ്ഥാന വർക്കിംഗ്പ്രസിഡണ്ട് പി. കുത്താവുവാജി മുഖ്യാതിഥിയായി രുന്നു. ജില്ലാ ട്രഷറർ നൗഷാദ് കളപ്പാടൻ, ജില്ലാ സെക്രട്ടറിമാരായ ബഷീർ കാടാമ്പുഴ, മലബാർ ബാവ, ജില്ലാ വനിതാ വിങ്ങ്' പ്രസിഡണ്ട് ജമീല ഇസ്സുദ്ധിൻ, ജില്ലാ ജനറൽസെക്രട്ടറി ഖമറുന്നിസ മലയിൽ, ജില്ലാ യൂത്ത് വിങ്ങ് പ്രസിഡണ്ട് താജുദ്ദീൻ ഉറുമാഞ്ചേരി, ജില്ലാ സെക്രട്ടറി ആരിഫ് കരുവാരകുണ്ട്, മണ്ഡലം നേതാക്കളായ മുജീബ് ദിൽദാർ, മൻസൂർ കല്ലുപറമ്പൻ , സിദ്ധീഖ് പനക്കൽ, CH ഇസ്മായിൽ, കലാംമനരിക്കൽ സീനത്ത്, അൻസാർ തുമ്പത്ത്, ബാപ്പുട്ടി M എന്നിവർ പ്രസംഗിച്ചു. ചെയർമാൻ സമദ് കാരാടൻ ആമുഖപ്രസംഗം, ജനറൽ സെക്രട്ടറി സൈനു ഉള്ളാട്ട് സ്വാഗതവും ട്രഷറർ അമർ മനരിക്കൽ നന്...
Information

ചേര്‍ത്ത് നിര്‍ത്തലിന്റെ ആഘോഷം ; ഭിന്നശേഷിക്കാര്‍ക്ക് പെരുന്നാള്‍ കിറ്റ് നല്‍കി വോയ്‌സ് ഓഫ് കുന്നത്ത് പറമ്പ്

തിരൂരങ്ങാടി: ഭിന്നശേഷിക്കാരായവര്‍ ഉള്‍പ്പെടുന്ന നൂറ്റി അന്‍പതോളം കുടുംബങ്ങളെ ചേര്‍ത്ത് പിടിച്ച് അവര്‍ക്ക് ഈദ് സുഭിക്ഷമായി ആഘോഷിക്കുന്നതിന് വേണ്ടി മൂന്നിയൂരിലെ വോയ്‌സ് ഓഫ് കുന്നത്ത് പറമ്പിന്റെ ആഭിമുഖ്യത്തില്‍ പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. കുന്നത്ത് പറമ്പ് ലാസ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ തിരൂരങ്ങാടി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ടി.ശ്രീനിവാസന്‍ മൂന്നിയൂര്‍ പഞ്ചായത്ത് പരിവാര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ ആരിഫ കളിയാട്ടമുക്ക്, റുബീന പടിക്കല്‍ എന്നിവര്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. മൂന്നിയൂര്‍ പഞ്ചായത്ത് പരിവാര്‍ കമ്മറ്റിയുടെ സഹായത്തോടെയാണ് അര്‍ഹരായ ഭിന്നശേഷി കുടുംബങ്ങളെ തെരഞ്ഞെടുത്തത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി വോയ്‌സ് ഓഫ് കുന്നത്ത് പറമ്പ് ഈ കാരുണ്യ പ്രവര്‍ത്തനം നടത്തി വരുന്നു. എം.സിദ്ധീഖ് അദ്ധ്യക്ഷ്യം വഹിച്ചു.ബ്ലോക്ക് മെമ്പര്‍ സ്റ്റാര്‍ മുഹമ്മദ...
Information

ഇത് മാതൃകയുടെ പെരുന്നാള്‍ ആഘോഷം ; പ്രദേശത്തെ സഹോദരിയുടെ ചികിത്സക്ക് ധനസഹായം നല്‍കി പരപ്പില്‍പാറ യുവജന സംഘം

വേങ്ങര : ജാതി ,മത, ഭേദമന്യേ നാടിന്റെ സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി പരപ്പില്‍ പാറ യുവജനസംഘം പെരുന്നാള്‍ ദിനത്തില്‍ സംഘടിപ്പിച്ച പൊലിവ് പെരുന്നാള്‍ സംഗമം പ്രദേശത്തെ ഇരു വൃക്കകളും തകരാറിലായ സഹോദരിക്ക് ചികത്സയിലേക്കുള്ള ധനസഹായം ക്ലബ്ബ് പ്രസിഡന്റ് സഹീര്‍ അബ്ബാസ് നടക്കല്‍ വാര്‍ഡ് മെമ്പര്‍ കുറുക്കന്‍ മുഹമ്മദിനെ ഏല്‍പ്പിച്ച് തുടക്കം കുറിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന സ്‌നേഹ സംഗമത്തില്‍ എ.കെ നസീര്‍, ഗംഗാധരന്‍ കെ, ഹാരിസ് മാളിയേക്കല്‍, അസീസ് കൈപ്രന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ക്ലബ്ബ് പ്രവര്‍ത്തകര്‍ അണിയിച്ചേരുക്കിയ ഗാന വിരുന്നും അരങ്ങേറി. ക്ലബ്ബ് പ്രവര്‍ത്തകരായ അലി അക്ബര്‍ എം ,മഹ്‌റൂഫ്, ലത്തീഫ്, അദ്‌നാന്‍ .ഇ, സാദിഖ് വി എം , ദില്‍ഷാന്‍ ഇ കെ , ഹൈദര്‍ എം , ഇബ്രാഹിം കെ , ഫിറോസ് സി, ഫൈസല്‍, മുസ്തഫ ഇ, റാഫി കെ , അക്ബര്‍ കെ , നിഷാദ് പി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി ...
Culture, Information

ഉത്സവഘോഷയാത്രക്കിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്

വയനാട്: ഉത്സവഘോഷയാത്രക്കിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്. കല്‍പ്പറ്റ മാരിയമ്മന്‍ ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഭവം. ഉത്സവം കാണാനെത്തിയ വിദ്യാര്‍ത്ഥികള്‍ ഒരു സംഘം മര്‍ദിച്ചെന്ന് ആരോപിച്ചാണ് ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. രണ്ട് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. എന്നാല്‍ ആരും പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. ...
Crime, Information

ഉത്സവപ്പറമ്പില്‍ നാടന്‍പാട്ടിനിടെ നൃത്തം ചെയ്ത യുവാവിനെ കുത്തി ; 4 പേര്‍ പിടിയില്‍

തിരുവനന്തപുരം: ഉത്സവപ്പറമ്പില്‍ നാടന്‍പാട്ട് നടക്കുന്നതിനിടെ ഡാന്‍സ് കളിച്ച യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍കൂടി പിടിയില്‍. വിതുര ചേന്നം പാറ കെഎംസിഎം സ്‌കൂളിനു സമീപം സജികുമാര്‍(44) ആണ് പിടിയിലായത്. വിദേശത്തു നിന്ന് വന്ന സജികുമാര്‍ സംഭവത്തിനു ശേഷം നെയ്യാര്‍ഡാമിലെ ഒരു തുരുത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇയാള്‍ നാളെ മംഗലപുരം വഴി വിദേശത്തേക്കു പോകാന്‍ നില്‍ക്കുകയായിരുന്നു. ഇതോടെ സംഭവത്തില്‍ നാലുപേര്‍ പിടിയിലായി. സജികുമാറിനെ കൂടാതെ വിതുര ചാരുപാറ ഗൗരി സദനം വീട്ടില്‍ രഞ്ജിത്ത് (35), ഇടിഞ്ഞാര്‍ ഇടവം റാണി ഭവനില്‍ ഷിബു (39), വിതുര ചാരുപാറ ശ്രീനന്ദനം വീട്ടില്‍ സനല്‍കുമാര്‍ (42) എന്നിവരാണ് പിടിയിലായത്. പാലോട് ഇടവം ചതുപ്പില്‍ വീട്ടില്‍ അഖിലി (29)നെയാണ് ആറോളം പേര്‍ ചേര്‍ന്ന് അക്രമിക്കുകയും തുടര്‍ന്ന് കുത്തിപ്പരിക്ക് ഏല്‍പ്പിക്കുകയും ചെയ്തത്. കഴിഞ്ഞ ദിവസം ഇടവം ആയിരവ...
Information

ഉത്സവ പറമ്പില്‍ ഗാനമേളക്കിടെ നൃത്തം ചെയ്തു, പലകകള്‍ തകര്‍ന്ന് കിണറ്റില്‍ വീണ് യുവാവ് മരിച്ചു

തിരുവനന്തപുരം: ഉത്സവ പറമ്പില്‍ ഗാനമേളയ്ക്കിടെ നൃത്തം ചെയ്യവേ പലകകള്‍ തകര്‍ന്ന് കിണറ്റില്‍ വീണ് യുവാവ് മരിച്ചു. നേമം പൊന്നുമംഗലം ശങ്കര്‍നഗറില്‍ ജിത്തു എന്ന് വിളിക്കുന്ന ഇന്ദ്രജിത്താണ് (23) മരിച്ചത്. വെല്‍ഡിങ് തൊഴിലാളി ആണ് മരിച്ച ഇന്ദ്രജിത്ത്. യുവാവിനെ രക്ഷിക്കാന്‍ ഇറങ്ങിയ സുഹൃത്തും കിണറ്റില്‍ അകപ്പെട്ടു. ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇരുവരെയും പുറത്ത് എടുത്തത്. നേമം മേലാങ്കോട് മുത്തുമാരിയമ്മന്‍ ക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്ര പരിസരത്ത് ഗാനമേള സംഘടിപ്പിച്ചിരുന്നു. സ്ഥല പരിമിതി കാരണം ആളുകള്‍ക്ക് ഇരിക്കാന്‍ വേണ്ടി സ്റ്റേജിനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. ഇതിനായി പുരയിടത്തിലെ കിണര്‍ പലകകള്‍ കൊണ്ട് അടച്ചിരുന്നു എന്ന് പൊലീസ് പറയുന്നു. ഇതിന് മുകളില്‍ ആണ് ഇന്ദ്രജ...
Feature

വീറും വാശിയും നിറഞ്ഞ ആവേശത്തിന്റെ സ്കൂൾ കായികകലോത്സവങ്ങൾക്ക് തിരശീല വീണു

കൊടിഞ്ഞി: എം.എ ഹയർസെക്കണ്ടറി സ്കൂൾ കായികമേളക്കും കലാമേളക്കും ആവേശ പരിസമാപ്തി. വിദ്യാർത്ഥികളുടെ നൈസർഗിക കഴിവുകളെ പ്രകടമാക്കാൻ വേണ്ടി സംഘടിപ്പിച്ച കായിക മേള "എക്സ്പ്ളോറിക" , കലാ മേള "ഫ്ളോറോൻസിയ" എന്ന പേരിലുമാണ് സംഘടിപ്പിച്ചത്. എമറാർഡ്, റൂബി, ഡയമണ്ട്,സഫേർ എന്നീ നാല് ഗ്രൂപ്പുകളിലായി കായികമേള രണ്ട് ദിവസവും കലാമേള മൂന്ന് ദിവസവുമാണ് അരങ്ങേറിയത്. ഓടിയും ചാടിയും എറിഞ്ഞും ട്രാക്കും പിറ്റും പൊടി പാറുന്ന മൽസര പോരാട്ടത്തിന് സാക്ഷിയായി. സ്പോർട്സിന് മുന്നോടിയായി ഗെയിംസും നടന്നു. സ്പോർട്സ് മീറ്റിൽ എമറാൾഡ് ഒന്നും റൂബി, ഡയമണ്ട് രണ്ടും സഫേർ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.കലകൾ കൊണ്ട് കനകം തീർത്ത മൂന്ന് ദിവസം നീണ്ടു നിന്ന ഫോളോറൻസിയ ആർട് ഫെസ്റ്റ് ഉദ്ഘാടന സംഗമത്തിൽ സോഷ്യൽ മീഡിയ വൈറൽ താരം ടിക് ടോക് ബാപ്പുട്ടി മുഖ്യാതിഥിയായി പങ്കെടുത്തു. മൂന്നു നാളിലെ മൽസരങ്ങളിൽ അറബികലാമേളയോടൊപ്പം മികവുറ്റ കലാ പ്രകടനങ്ങളും അരങ...
error: Content is protected !!