Tag: Fisheries School

കടലുണ്ടി ഗവ. ഫിഷറീസ് സ്‌കൂളിലേക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്തു
Kerala, Local news, Malappuram, Other

കടലുണ്ടി ഗവ. ഫിഷറീസ് സ്‌കൂളിലേക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്തു

തിരൂരങ്ങാടി : വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കടലുണ്ടി ഗവ. ഫിഷറീസ് സ്‌കൂളിലേക്ക് ഡൈനിങ് ഫര്‍ണിച്ചര്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ ടീച്ചര്‍ നിര്‍വഹിച്ചു. മൂന്ന് ലക്ഷം രൂപയാണ് പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് ചെലവഴിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.പി സിന്ധി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം ശിശികുമാര്‍, വാര്‍ഡ് മെമ്പര്‍മാരായ പുഷ്പ മൂന്നിച്ചിറയില്‍, വി. ശ്രീനാഥ്, വിനീതാ കാളാടന്‍, പി.ടി.എ പ്രസിഡന്റ് സത്താര്‍ ആനങ്ങാടി, ശബാന ഫൗണ്ടേഷന്‍ പ്രോഗ്രാം ഓഫീസര്‍ നിമ്മി തരേസ, ബി.ആര്‍.സി ട്രൈനര്‍ കെ.കെ സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കടലുണ്ടി ഗവ. ഫിഷറീസ് സ്‌കൂള്‍ പ്രധാനധ്യാപകന്‍ വിജയകുമാര്‍ സ്വാഗതവും അധ്യാപിക പി. പ്രഷീന നന്ദിയും ...
Kerala, Local news, Malappuram, Other

താനൂര്‍ ഫിഷറീസ് സ്‌കൂള്‍ കെട്ടിടം മന്ത്രി സജി ചെറിയാന്‍ നാടിനു സമര്‍പ്പിച്ചു

താനൂര്‍ : ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ ഹൈസ്‌കൂള്‍ കെട്ടിടം ഫിഷറീസ്, ഹാര്‍ബര്‍ എഞ്ചിനീയറിങ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. 14 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടത്തില്‍ അഞ്ചു ക്ലാസ് മുറികള്‍, നാല് ലബോറട്ടറികള്‍, ആക്ടിവിറ്റി റൂം, റെക്കോര്‍ഡ് റൂം, ലൈബ്രറി കം റീഡിംഗ് റൂം, സിക്ക് ആന്‍ഡ് കൗണ്‍സിലിംഗ് റൂം, യൂട്ടിലിറ്റി റൂം, ശുചിമുറികള്‍ എന്നിവയും ഒരു കോര്‍ട്ട് യാര്‍ഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹോസ്റ്റല്‍ കെട്ടിട നവീകരണം, ഹൈസ്‌കൂളിനും ഹയര്‍സെക്കന്‍ഡറിക്കും പുതിയ കെട്ടിട സമുച്ചയങ്ങള്‍, ചുറ്റുമതില്‍, ക്യാമ്പസിലൂടെയുള്ള പൊതുവഴികള്‍ ഒഴിവാക്കി പകരം വഴികള്‍, സ്‌കൂള്‍ സമയങ്ങളില്‍ കുട്ടികള്‍ക്കും അല്ലാത്തപ്പോള്‍ തീരയുവതയ്ക്കും ഉപയാഗിക്കാവുന്ന തരത്തിലുള്ള സ്റ്റേഡിയം തുടങ്ങി ഒട്ടേറെ സൗകര്യങ്ങള്‍ ഫിഷറീസ...
error: Content is protected !!