Tag: Fishing

ഹൈടെക്കായി മത്സ്യബന്ധനം: സർക്കാർ നൽകിയ ആധുനിക സൗകര്യങ്ങളോടു കൂടിയ ബോട്ടുകൾ നീറ്റിലിറക്കി
Information

ഹൈടെക്കായി മത്സ്യബന്ധനം: സർക്കാർ നൽകിയ ആധുനിക സൗകര്യങ്ങളോടു കൂടിയ ബോട്ടുകൾ നീറ്റിലിറക്കി

മത്സ്യത്തൊഴിലാളികൾക്ക് സർക്കാരിന്റെ കരുതൽ ഹസ്തം. സംസ്ഥാനത്തെ സഹകരണ സംഘങ്ങൾക്ക് നൽകിയ ആധുനിക സൗകര്യങ്ങളോടുകൂടിയ മൂന്ന് മത്സ്യബന്ധന വള്ളങ്ങൾ നീറ്റിലിറക്കി. താനൂർ ഹാർബറിൽ നടന്ന ചടങ്ങിൽ കായിക മന്ത്രി വി അബ്ദുറഹിമാൻ ഫ്ലാഗ് ഓഫ് ചെയ്തു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ലാഭകരമായ മത്സ്യബന്ധനം നടത്തുന്നതിനാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ബോട്ടുകൾ നൽകിയത്. സംസ്ഥാനത്ത് അനുവദിച്ച് 10 മത്സ്യബന്ധന ബോട്ടുകളില്‍ മൂന്നെണ്ണം മലപ്പുറം ജില്ലയിലാണെന്നും അതിൽ രണ്ടെണ്ണം താനൂരിലാണ് അനുവദിച്ചതെന്നും മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. തുടർന്നും കൂടുതൽ സംഘങ്ങൾക്ക് ബോട്ടുകൾ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മത്സ്യഫെഡ് ഡയറക്ടർ പി.പി സൈതലവി അധ്യക്ഷത വഹിച്ചു. പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി.കെ രഞ്ജിനി സ്വാഗതം പറഞ്ഞു. മത്സ്യഫെഡ് ജില്ലാ മാനേജർ മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം നാസർ പോളാട്ട...
Information

സംസ്ഥാനത്ത് 52 ദിവസം നീളുന്ന ട്രോളിംഗ് നിരോധനം

തിരുവനന്തപുരം : കേരളത്തില്‍ 52 ദിവസം നീളുന്ന ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി നിലവില്‍ വരും. നിരോധനം അവസാനിക്കുന്ന ജൂലൈ 31 വരെ സംസ്ഥാനത്തെ യന്ത്രവത്കൃത മത്സ്യബന്ധന മേഖല നിശ്ചലമാകും. സംസ്ഥാനത്തിന്റെ പരിധിയിലുള്ള 12 നോട്ടിക്കല്‍ മൈല്‍ കടലില്‍ അടിത്തട്ടില്‍ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ക്കാണ് നിരോധനം. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കും പരമ്പരാഗത വള്ളങ്ങള്‍ക്കും കടലില്‍ പോകുന്നതിന് തടസ്സമില്ല. ...
Crime

അനധികൃത മത്സ്യബന്ധനം: ബോട്ട് പിടികൂടി

അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പിടികൂടി പിഴ ഈടാക്കി. ഞായറാഴ്ച രാത്രി താനൂർ തീരദേശം കേന്ദ്രീകരിച്ച് അനധികൃതമായി രാത്രികാല മത്സ്യബന്ധനനം നടത്തുകയും കരയോട് ചേർന്ന് ട്രോൾവല ഉപയോഗിക്കുകയും ചെയ്ത നൂർജഹാൻ -രണ്ട് എന്ന ബോട്ടാണ് പൊന്നാനി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ഇതിലുണ്ടായിരുന്ന മത്സ്യം പൊന്നാനി ഹാർബറിൽ ലേലം ചെയ്ത് തുക സർക്കാരിലേക്ക് കണ്ടുകെട്ടി. നിയമം ലംഘിച്ചതിന് 2.5 ലക്ഷം രൂപയും ഈടാക്കും. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ശ്രീജേഷ്, ഫിഷറീസ് ഗാർഡ് ശരൺകുമാർ, റസ്‌ക്യൂഗാർഡുമാരായ അൻസാർ, അലി അക്ബർ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. വരും ദിവസങ്ങളിൽ പട്രോളിംഗ് ശക്തമാക്കുമെന്നും നിയമ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ വി...
Other

ഭാരതപ്പുഴയിൽ മീൻ പിടിക്കാനിറങ്ങിയ 2 പേർ ഒഴുക്കിൽ പെട്ടു, ഒരാളെ കാണാതായി

തിരൂർ - ചമ്രവട്ടം പാലത്തിന് സമീപം ഭാരതപ്പുഴയില്‍ മീന്‍ പിടിക്കാനിറങ്ങിയ രണ്ടു പേര്‍ ഒഴുക്കില്‍ പെട്ടു. ഒരാളെ രക്ഷപ്പെടുത്തി ഒരാളെ ഇതേ വരെ കണ്ടെത്താനായിട്ടില്ല. വളാഞ്ചേരി ഭാഗത്തുള്ളയാളാണ് ഒഴുക്കില്‍പെട്ടതെന്നാണ് പ്രാഥമിക നിഗമനം
error: Content is protected !!