Tag: Food safety

ക്രീം ബിസ്കറ്റ് കഴിച്ച എ ആർ നഗറിലെ സ്കൂൾ കുട്ടികൾക്ക് അസ്വസ്ഥത
Other

ക്രീം ബിസ്കറ്റ് കഴിച്ച എ ആർ നഗറിലെ സ്കൂൾ കുട്ടികൾക്ക് അസ്വസ്ഥത

തിരൂരങ്ങാടി : എ ആർ നഗർ ഇരുമ്പു ചോല സ്കൂളിലെ 11 വിദ്യാർഥി കൾക്ക് അസ്വസ്ഥത. ഛർദിയും വയർ വേദനയും തലവേദനയും ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. വ്യാഴാഴ്ച രാവിലെ സ്കൂളിൽ വെച്ചാണ് സംഭവം. 2 കുട്ടികൾ സ്കൂളിൽ ഛര്ദിച്ചതിനെ തുടർന്നാണ് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് കുന്നുംപുറം കുടുംബരോഗ്യ കേന്ദ്രത്തിൽ ചികിത്സ നൽകി. ബിസ്കറ്റ് കഴിച്ചതിനെ തുടർന്നാണ് അസ്വസ്ഥത ഉണ്ടായതെന്നാണ് ആരോഗ്യവകുപ്പും സ്കൂൾ അധികൃതരും പറയുന്നത്. ഒരു കുട്ടി വികെ പടിയിലെ പെട്ടി കടയിൽ നിന്ന് 10 രൂപയുടെ ക്രീം ബിസ്കറ്റ് വാങ്ങിയിരുന്നു. സ്കൂളിലെത്തിയ ശേഷം ഇത് മറ്റു 10 കുട്ടികൾക്ക് വീതിച്ചു നൽകി. ഇത് കഴിച്ച നാലാം ക്ലാസിലെ ആൺകുട്ടികൾക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും സ്കൂളിലെത്തി പരിശോധന നടത്തി. ബിസ്കറ്റിന്റെ ബാക്കി ഭാഗം പരിശോധനയ്ക്ക് അയച്ചതായി ഭക്ഷ്യസുരക്ഷ ഓഫിസർ ജിജി ജോണ്സണ് പറഞ്ഞു...
Other

തിരൂരങ്ങാടിയിൽ ആരോഗ്യ വകുപ്പ് പരിശോധന; പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി

തിരൂരങ്ങാടി: മൂന്നിയൂർ പഞ്ചായത്തിൽ ഷിഗല്ല രോഗം ബാധിച്ച് ഒരു കുട്ടി മരണപ്പെട്ടതിനെ തുടർന്ന് തിരൂരങ്ങാടി മുൻസിപ്പാലിറ്റിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. തിരൂരങ്ങാടി മുൻസിപ്പാലിറ്റി ആരോഗ്യ വിഭാഗം, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, നെടുവ ആരോഗ്യ കേന്ദ്രം തിരൂരങ്ങാടി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 7,8 തീയതികളിൽ താലൂക്ക് ആസ്ഥാന ആശുപത്രി സൂപ്രണ്ട് ഡോക്ടർ പ്രഭുദാസിന്റെ നേതൃത്വത്തിൽ HI ഷീന മോൾ മാത്യു, JHI സുഭാഷ് ബാബു, തിരൂരങ്ങാടി മുൻസിപ്പാലിറ്റി, ഫുഡ് സേഫ്റ്റി ഓഫീസർമാരായ ഡോക്ടർ യമുന കുര്യൻ, മെറിൻ എൽസ ജോർജ്, JHI മാരായ പ്രശാന്ത്.വി, കിഷോർ പി വി, പ്രദീപ് കുമാർ പി, അബ്ദുറസാക്ക് പി മുൻസിപ്പാലിറ്റി ജെപി എച്ഛ് ൻ ശോഭ എന്നിവർ ഭക്ഷണ പാനീയ ഉൽപാദന വിതരണ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വെന്നിയൂർ, കാച്ചടി, കക്കാട്, ചെമ്മാട് സ്ഥലങ്ങളിലെ ഹോട്ടലുകൾ, മാർക്കറ്റ്, കൂൾബാറുകൾ, ചിക്കൻ സ്റ്റാളുകൾ, ഇറച്ചി കടകൾ, എന്നിവ...
Health,, Local news

എ ആർ നഗറിലെ കച്ചവട സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന

കുന്നുംപുറം, കൊടുവായൂർ, കൊളപ്പുറം ടൗണിലെ ഭക്ഷ്യ വില്പന ശാലകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ എ ആർ നഗർ കുടുംബാരോഗ്യ കേന്ദ്രത്തിലെ പൊതുജനാരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി.ഭക്ഷ്യ യോഗ്യമല്ലാത്തവ പിടിച്ചെടുത്ത് നശിപ്പിച്ചു.ഏതാനും സ്ഥാപനങ്ങളിൽ നിയമനടപടികളുടെ ഭാഗമായുള്ള ലീഗൽ നോട്ടീസ് നൽകി.അടുത്ത ദിവസങ്ങളിലും. കർശന പരിശോധന തുടരുമെന്ന് ഹെൽത്ത്‌ ഇൻസ്‌പെക്ടർ അറിയിച്ചു.പരിശോധന സംഘത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ടി. മുഹമ്മദ്‌ ഫൈസൽ, സി കെ നാസർ അഹമ്മദ്, എം. ജിജിമോൾ, രഞ്ജു. സി എന്നിവരുണ്ടായിരുന്നു. ...
Other

വേങ്ങരയിലും ഭക്ഷ്യവിഷബാധ, ഹോട്ടൽ അടച്ചു പൂട്ടിച്ചു.

വേങ്ങര: നോമ്പുതുറയ്ക്ക് ഹോട്ടലിൽനിന്ന് ഭക്ഷണംകഴിച്ചവർക്ക് അസ്വസ്ഥതയുണ്ടായതിനാൽ പോലീസ് നിർദേശപ്രകാരം ഹോട്ടൽ അടച്ചു. വേങ്ങര ഹൈസ്‌കൂൾ പരിസരത്തെ മന്തി ഹൗസിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. എട്ട് പേരെ യാണ് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ പുലർച്ചെ ഒന്നരവരെ അത്യാഹിതവിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നു. സംഭവം ഭക്ഷ്യസുരക്ഷാ വകുപ്പിന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഊരകം ഹെൽത്ത് ഇൻസ്‌പെക്ടർ കെ. ഹരീഷ് പറഞ്ഞു. പോലീസ് സ്ഥലം സന്ദർശിച്ച് ഹോട്ടൽ അടച്ചുപൂട്ടാൻ നിർദേശിച്ചതായി സി.ഐ. എം. മുഹമ്മദ് ഹനീഫ അറിയിച്ചു. ഭക്ഷ്യസുരക്ഷാ ഇൻസ്‌പെക്ടർ സ്ഥലം സന്ദർശിച്ചു. മന്തിയിലെ ഇറച്ചിയിൽ നിന്നാണ് വിഷബാധയെന്ന് സംശയിക്കുന്നതായി ഫുഡ് സേഫ്റ്റി ഓഫീസർ പറഞ്ഞു. പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും സ്ഥാപനത്തിനെതിരെ നടപടി ആരംഭിച്ചതായും ഇദ്ദേഹം പറഞ്ഞു. ...
Other

ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന: ഒരാഴ്ചക്കിടെ നശിപ്പിച്ചത് 410 കിലോ മത്സ്യം

ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി കഴിഞ്ഞ ഒരാഴ്ച്ച ജില്ലയില്‍ നടത്തിയ പരിശോധനയില്‍ പഴകിയതും ഫോര്‍മാലിന്‍ സാന്നിധ്യം കണ്ടെത്തിയതുമായ 410 കിലോ മത്സ്യം ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി. ഭക്ഷ്യമത്സ്യങ്ങളില്‍ വ്യാപകമായ രീതിയില്‍ മായം ചേര്‍ക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് 60 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. 136 സാമ്പിളുകളും പരിശോധിച്ചു. പരിശോധനയിലാണ് 410 കിലോഗ്രാം മത്സ്യം ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയത്.കൊണ്ടോട്ടി, തിരൂര്‍, നിലമ്പൂര്‍, പോത്തുകല്ല്, പൊന്നാനി, നരിപ്പറമ്പ്, വണ്ടൂര്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. മത്സ്യം കേടാവാതിരിക്കാന്‍  ഫോര്‍മാലിന്‍, അമോണിയ എന്നിവ ചേര്‍ക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നതിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ സാഗര്‍റാണിയുടെ ഭാഗമായി ജില്ലയില്‍ 2020-21 വര്‍ഷത്തില്‍ 237 സാമ്പി...
Malappuram

മലപ്പുറം മത്സ്യമാര്‍ക്കറ്റില്‍ നിന്നും 300 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി

മലപ്പുറം നഗരസഭ മൊത്ത മത്സ്യ മാര്‍ക്കറ്റില്‍ ഭക്ഷ്യ, ഫിഷറീസ്, നഗരസഭ നടത്തിയ സംയുക്ത പരിശോധനയില്‍ ഉപയോഗശൂന്യമായ പഴകിയ 300 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയിരുന്ന ഓപ്പറേഷന്‍ സാഗര്‍റാണി പദ്ധതിയുടെ ഭാഗമായിട്ടാണ് മലപ്പുറത്ത് മത്സ്യമാര്‍ക്കറ്റുകളില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ വില്‍പ്പനക്കായി വച്ചിരുന്ന സൂത, മാന്തള്‍, അയല എന്നിവ അഴുകിയതായി കണ്ടതിനെ തുടര്‍ന്ന് പിടികൂടി നശിപ്പിച്ചു. ബന്ധപ്പെട്ട കച്ചവടക്കാര്‍ക്ക് നോട്ടീസ് നല്‍കി തുടര്‍ നടപടികള്‍ സ്വീകരിക്കും. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ പൊന്നാനി, തിരൂരങ്ങാടി ഭാഗങ്ങളിലും മത്സ്യ പരിശോധന നടത്തിയിരുന്നു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ജി. ശ്രീകുമാര്‍ അറിയിച്ചു. പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരായ ബിബി മാത്യു, കെ.ജി രമിത, ഫിഷറീസ് ഓഫീസര്‍ അബ്ദുള്‍ ഖാസി...
error: Content is protected !!