Monday, October 13

Tag: Football tournament

കണ്ണമംഗലം പഞ്ചായത്തിന്റെ സിൽവർ ജൂബിലി: അണ്ടർ 20 ഫുട്‌ബോൾ  ലീഗ് സംഘടിപ്പിക്കുന്നു
Sports

കണ്ണമംഗലം പഞ്ചായത്തിന്റെ സിൽവർ ജൂബിലി: അണ്ടർ 20 ഫുട്‌ബോൾ ലീഗ് സംഘടിപ്പിക്കുന്നു

വേങ്ങര : കണ്ണമംഗലം ഗ്രാമപഞ്ചായത്ത് സിൽവർ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പഞ്ചായത്ത്‌ ഭരണ സമിതി നടത്തപ്പെടുന്ന വിവിധ പരിപാടികളിൽ ഒന്നായ കൗമാരപ്രായക്കാർക്ക് വേണ്ടിയുള്ള അണ്ടർ 20 ഫുട്ബോൾ ലീഗിന്റെ ലോഗോ പ്രകാശനം മുൻ ഇന്ത്യൻ ഫുട്ബോൾ താരവും മലപ്പുറം എംഎസ്പി അസിസ്റ്റന്റ് കമാൻഡന്റുമായ പി ഹബീബ് റഹ്മാൻ നിർവഹിച്ചു. കണ്ണമംഗലം പ്രീമിയർ ലീഗ് (കെ. പി. എൽ) എന്ന് നാമകരണം ചെയ്തിരിക്കുന്ന ടൂർണമെന്റ് ഫുട്ബോളാണ് ലഹരി എന്ന പ്രമേയം മുൻനിർത്തി കൗമാരപ്രായക്കാർക്കിടയിലുള്ള ലഹരി ഉപയോഗം ഇല്ലാതാക്കുക, ലഹരി എന്നത് കായികമത്സരങ്ങളിലേക്ക് മാറ്റിയെടുക്കുക പരസ്പരം സൗഹൃദം ഊട്ടി ഉറപ്പിക്കുക എന്നലക്ഷ്യത്തോടുകൂടി നടത്തുന്നമത്സരത്തിൽ 8 പ്രാദേശിക ഫ്രാഞ്ചൈസികൾ ഉൾപ്പെടുന്ന മികവുറ്റ ടീമുകളായിരിക്കും മാറ്റുരുക്കുക. ലീഗിന്റെ ഓൺലൈൻ രജിസ്ട്രേഷൻ വരും ദിവസങ്ങളിൽ ആരംഭിക്കും. അതിനുശേഷം ലേലം വിളിയിലൂടെ ഓരോ പ്ല യേസിനെയും ടീമുകളിലേക്ക് തെരഞ്ഞെടുക്ക...
Sports

യൂത്ത് സോക്കർ ലീഗ് ഫുട്‌ബോൾ: അണ്ടർ 18 ൽ വെറൈറ്റി സാക് കൊടിഞ്ഞി ചാമ്പ്യന്മാരായി

മലപ്പുറം: മലപ്പുറം ജില്ലയിലെ ഫുട്ബോൾ അക്കാദമികളുടെ കൂട്ടായ്‌മയായ യൂത്ത് സോക്കർ ലീഗിന്റെ നാലാം സീസൺ മത്സരങ്ങൾ സമാപിച്ചു. നിലമ്പൂർ മാനവേദൻ ഹൈസ്കൂൾ ഗ്രൗണ്ടിലും യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലും ആയിരുന്നു മത്സരങ്ങൾ. ഫൈനലിൽ അണ്ടർ 16 വിഭാഗത്തിൽ ഇഫാ കരിങ്കല്ലത്താണി ചാംപ്യന്മാരായി. ഫൈനലിൽ എൻഎൻഎം എച്ച്എസ്എസ് ചേലേമ്പ്രയെ ആണു പരാജയപ്പെടുത്തിയത്. അണ്ടർ 18 വിഭാഗത്തിൽ വെറൈറ്റി സാക് കൊടിഞ്ഞി, എസി മിലാൻ അക്കാദമിയെ തോൽപിച്ചു ജേതാക്കളായി. വൈഎസ്എൽ ചെയർമാൻ മൊയ്തീൻകുട്ടി തിരൂർ, കൺവീനർ അസ്കർ അമ്പാട്ട് കൊണ്ടോ ട്ടി, മുക്‌താർ വണ്ടൂർ, സഫ്വാൻ കൊടിഞ്ഞി, വഹീദ് പെരിന്തൽമണ്ണ, സലാം നിലമ്പൂർ, ലിമേഷ് പൊന്നാനി എന്നിവർ ട്രോഫി വിതരണം ചെയ്തു. 20 അക്കാദമികൾ മത്സരങ്ങളിൽ പങ്കെടുത്തു....
Malappuram, Other

മലപ്പുറത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ വിദേശതാരം ആള്‍ക്കൂട്ട മര്‍ദനത്തിരയായ സംഭവം ; ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി താരം

മലപ്പുറം: അരീക്കോട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ വിദേശതാരം ആള്‍ക്കൂട്ട മര്‍ദനത്തിരയായ സംഭവത്തില്‍ താരം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. അരീക്കോടിനടുത്ത് ചെമ്മ്രകാട്ടൂര്‍ ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെയാണ് ഐവറികോസ്റ്റ് ഫുട്‌ബോള്‍ താരം ആള്‍ക്കൂട്ട മര്‍ദനത്തിനിരയായത്. താരം ഇന്നലെ ജില്ലാ പോലീസ് മേധാവിയെ നേരിട്ട് കണ്ട് പരാതി നല്‍കി. തന്നെ വംശീയമായി അധിക്ഷേപിക്കുകയും ക്രൂരമായ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയാക്കുകയും ചെയ്തവര്‍ക് നിയമപരമായ പരമാവധി ശിക്ഷ തന്നെ നല്‍കുമെന്ന് പോലീസ് മേധാവി ഫുട്‌ബോള്‍ താരത്തിനു ഉറപ്പ് നല്‍കി, കൂടാതെ ഡല്‍ഹിയിലെ ഐവറി കോസ്റ്റ് ഇന്ത്യന്‍ എംബസിക്കും പരാതി കൈമാറി. ഞായറാഴ്ച വൈകീട്ട് നടന്ന കളിക്കിടയിലാണ് കാണികളോട് മോശമായി പെരുമാറി എന്നാരോപിച്ചായിരുന്നു വിദേശതാരത്തെ മര്‍ദ്ദിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു....
Sports

ജേസീസ് ഫുട്ബാൾ ലീഗിൽ (JFL) ജെ സി ഐ കുലപ്പുള്ളി ജേതാക്കളായി

തിരൂരങ്ങാടി: JCI Zone XXI സംഘടിപ്പിച്ച JFL ഫുട്ബോൾ ടൂർണമെന്റിൽ JCI കുലപ്പുള്ളി ടീം ജേതാക്കളായി. JCI തിരൂരങ്ങാടി റോയൽസ് ആതിഥേയത്വം വഹിച്ച ടൂർണമെന്റ് കൂരിയാട് ജെംസ് പബ്ലിക് സ്കൂൾ ടറഫ് ഗ്രൗണ്ടിൽ വെച്ചായിരുന്നു നടത്തിയത്. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുള്ള 16 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. JCI കൊളപ്പുള്ളി, JCI പരപ്പനങ്ങാടി ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയ പോരാട്ട വീര്യം നിറഞ്ഞ ഫൈനൽ മത്സരത്തിൽ 3-1 സ്കോറിനാണ് JCI കുലപ്പുള്ളി വിജയികളായത്. മുൻ ഒളിമ്പ്യൻ അത്‌ലറ്റിക്‌സ് താരം KT ഇർഫാൻ മത്സരം ഉത്ഘാടനം ചെയ്തു. JFL ചെയർമാൻ JCI Sen. ഷബീറലി സഫ അധ്യക്ഷ്യം വഹിച്ചു. തിരൂരങ്ങാടി റോയൽസ് പ്രസിഡന്റ്‌ JCI Sen. മുനീർ പുളിക്കലകത്ത് സ്വാഗതം പറഞ്ഞു. സോൺ പ്രസിഡന്റ് JCI PPP രാകേഷ് മേനോൻ, സോൺ സ്പോർട്സ് ഇൻ ചാർജ് JFM ഹാരിസ്, സോൺ വൈസ് പ്രസിഡന്റുമാരായ JFM സന്തോഷ്‌, JCI PPP രാകേഷ് നായർ, JVതല്ഹത്, JC ഇജാ...
Sports

ആവേശമായി സന്തോഷാരവം

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച സന്തോഷാരവം വിളംബര ജാഥക്ക് അതിഗംഭീര സ്വീകരണങ്ങള്‍. രണ്ടാം ദിനം രാവിലെ ഒൻപതിന് താനൂരില്‍ നിന്ന് ആരംഭിച്ച വിളംബര ജാഥ മുന്‍ സന്തോഷ് ട്രോഫി ക്യാപ്റ്റന്‍ കുരികേശ് മാത്യൂ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം ഹൃഷിക്കോശ് കുമാര്‍ അധ്യക്ഷത വഹിച്ചു. താനൂരില്‍ പര്യടനം നടത്തിയ ശേഷം ജാഥ 10.30 യോടെ ചെമ്മാടെത്തി. ചെമ്മാട് നടന്ന സ്വീകരണ പരിപാടി മുന്‍സിപ്പൽ ചെയര്‍മാന്‍ കെ.പി. അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. വള്ളികുന്ന് അത്താണിക്കല്‍ മേഖല സ്വീകരണപരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മനോജ് കോട്ടാശേരി അധ്യക്ഷനായി.വള്ളിക്കുന്ന് അത്താണിക്കലില്‍ പര്യടനം നടത്തിയ ശേഷം 3.30 ന് വേങ്ങരയെത്തിയ വിളംബര ജാഥക്ക് ഉജ്ജ്വല വരവേല്‍പ്പ് നല്‍കി. സ്വീകരണപരിപാടി കുഞ്ഞാലിക്കുട്ടി എം...
Other

കളിക്കാരും കളി നിയന്ത്രിച്ചതും അഷ്റഫുമാർ. വേറിട്ട അനുഭവവുമായി അഷ്റഫ് കൂട്ടായ്മ ഫുട്ബോൾ ടൂർണ്ണമെൻറ്.

തിരൂരങ്ങാടി:ഫുട്ബോൾ ടൂർണ്ണമെൻറുകൾ ഏറെ കണ്ടിട്ടുള്ള ഫുട്ബോൾ പ്രേമികൾക്ക് വേറിട്ട അനുഭവമായിരുന്നു കഴിഞ്ഞ ദിവസം എടരിക്കോട് ടർഫിൽ നടന്ന ഫുട്ബോൾ ടൂർണ്ണമെൻറ്. ടൂർണ്ണമെൻറ് സംഘടിപ്പിച്ചതും അഷ്റഫുമാർ,പങ്കെടുത്ത ടീമുകളും അഷ്റഫ്മാരുടേത് .കളിക്കാരും അഷ്റഫുമാർ.കളി നിയന്ത്രിച്ചതും അഷ്റഫുമാർ . ഉൽഘാടകനും മറ്റ് അഥിതികളായെത്തിയവരും അഷ്റഫുമാർ തന്നെ. കാണികളായി എത്തിയതിലും അഷ്റഫുമാർ ഒട്ടേറെ.ടൂർണ്ണമെൻറ് മൊത്തം അഷ്റഫ് മയം.കാണികളായി എത്തിയവർക്കും നാട്ടുകാർക്കും അൽഭുതവും. അഷ്റഫ് കൂട്ടായ്മ മലപ്പുറം മലപ്പുറം ജില്ലാ കമ്മറ്റി കോട്ടക്കൽ എടരിക്കോട് ടർഫിൽ സംഘടിപ്പിച്ച യു.എ.ഇ അഷ്റഫ് കൂട്ടായ്മ നൽകുന്ന വിന്നേഴ്സ് ട്രോഫിക്കും സൗദി അഷ്റഫ് കൂട്ടായ്മ നൽകുന്ന റണ്ണേഴ്സ് ട്രോഫിക്കുമുള്ള ഫുട്ബോൾ ടൂർണ്ണമെൻ്റാണ് വേറിട്ട അനുഭവമായി മാറിയത്.ജില്ലയിൽ നിന്നുള്ള അഷ്റഫ് കൂട്ടായ്മയുടെ എട്ട് മണ്ഡലം കമ്മറ്റികളാണ് ടൂർണ്ണമെൻറിൽ മാറ്റുര...
error: Content is protected !!