മലപ്പുറത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ വിദേശതാരം ആള്‍ക്കൂട്ട മര്‍ദനത്തിരയായ സംഭവം ; ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി താരം

മലപ്പുറം: അരീക്കോട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ വിദേശതാരം ആള്‍ക്കൂട്ട മര്‍ദനത്തിരയായ സംഭവത്തില്‍ താരം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. അരീക്കോടിനടുത്ത് ചെമ്മ്രകാട്ടൂര്‍ ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെയാണ് ഐവറികോസ്റ്റ് ഫുട്‌ബോള്‍ താരം ആള്‍ക്കൂട്ട മര്‍ദനത്തിനിരയായത്. താരം ഇന്നലെ ജില്ലാ പോലീസ് മേധാവിയെ നേരിട്ട് കണ്ട് പരാതി നല്‍കി.

തന്നെ വംശീയമായി അധിക്ഷേപിക്കുകയും ക്രൂരമായ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയാക്കുകയും ചെയ്തവര്‍ക് നിയമപരമായ പരമാവധി ശിക്ഷ തന്നെ നല്‍കുമെന്ന് പോലീസ് മേധാവി ഫുട്‌ബോള്‍ താരത്തിനു ഉറപ്പ് നല്‍കി, കൂടാതെ ഡല്‍ഹിയിലെ ഐവറി കോസ്റ്റ് ഇന്ത്യന്‍ എംബസിക്കും പരാതി കൈമാറി.

ഞായറാഴ്ച വൈകീട്ട് നടന്ന കളിക്കിടയിലാണ് കാണികളോട് മോശമായി പെരുമാറി എന്നാരോപിച്ചായിരുന്നു വിദേശതാരത്തെ മര്‍ദ്ദിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

error: Content is protected !!