Wednesday, August 20

Tag: found deadbody

വേങ്ങരയില്‍ 75 കാരനെ ദുരൂഹ സാഹചര്യത്തില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി, ശരീരത്തിലും തലയിലും മുറിപാടുകള്‍
Kerala, Local news, Malappuram, Other

വേങ്ങരയില്‍ 75 കാരനെ ദുരൂഹ സാഹചര്യത്തില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി, ശരീരത്തിലും തലയിലും മുറിപാടുകള്‍

വേങ്ങര : 75 കാരനെ ദുരൂഹ സാഹചര്യത്തില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വേങ്ങര മാട്ടില്‍ പള്ളി കരുവേപ്പന്‍ കുണ്ടിലെ കൊട്ടേക്കാട്ട് അബ്ദുറഹിമാന്‍ എന്ന ഇപ്പു (75) നെയാണ് വീടിനടുത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തിലും തലയിലും മുറിപാടുള്ളതായും മരിച്ച വ്യക്തിക്ക് പലരുമായും സാമ്പത്തിക ഇടപാട് ഉള്ളതാണെന്നും പോലീസ് പറയുന്നു. ചൊവ്വാഴ്ച രാത്രി 2 മണിയോടെ അബ്ദുറഹിമാനെ കാണായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് രാവിലെ ഏഴ് മണിക്ക് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാരെത്തി മൃതദേഹം കരക്കു കയറ്റുകയായിരുന്നു. ഇദ്ദേഹം ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും കുളത്തില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഡോഗ് സ്‌കോഡും വിരലടയാള വിദഗ്ധരും, സൈന്റഫിക് വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ശരീരത്തിലും തലയിലും മുറിപാടുള്ളതായും മരിച്ച വ്യക്തിക്ക് പലരുമായും സ...
Other

സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകള്‍ മരിച്ച നിലയില്‍

ചെന്നൈ: സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകള്‍ മീര (16) ചെന്നൈയിലെ ആല്‍വപ്പേട്ടിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. ആത്മഹത്യയാണെന്നാണ് വിവരം. മീരയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മീര കുറച്ചു നാളായി ചികില്‍സയിലാണ് എന്നാണ് വിവരം. അതേ സമയം സ്‌കൂളില്‍ അടക്കം സജീവമായ വിദ്യാര്‍ത്ഥിയാണ് മീര എന്നാണ് റിപ്പോര്‍ട്ട്. സ്‌കൂളിലെ കള്‍ച്ചറല്‍ സെക്രട്ടറിയായിരുന്നു മീര. പഠനത്തിലും മികച്ച പ്രകടനം കുട്ടി പുറത്തെടുത്തിരുന്നു.അതേ സമയം വിജയ് ആന്റണിയെ ആശ്വസിപ്പിക്കാന്‍ നിരവധി സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തുന്നുണ്ട്....
Kerala

ആലപ്പുഴയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി ; തീയണച്ചപ്പോള്‍ വാഹനത്തില്‍ കത്തികരിഞ്ഞ നിലയില്‍ മൃതദേഹം

ആലപ്പുഴ : കുട്ടനാട്ടിലെ തായങ്കരി ബോട്ട് ജെട്ടി റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ കത്തി യുവാവ് മരിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് കാര്‍ കത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. പിന്നാലെ അഗ്‌നിശമസ സേനയെയും പോലീസിനെയും നാട്ടുകാര്‍ വിവരമറിയിച്ചു. തകഴിയില്‍ നിന്നെത്തിയ അഗ്‌നിശമന സേന തീയണച്ചു കഴിഞ്ഞപ്പോഴാണ് ഉള്ളില്‍ മൃതദേഹം കണ്ടെത്തിയത്. ഡ്രൈവര്‍ സീറ്റിലാണ് കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. എടത്വ സ്വദേശി ജയിംസ്‌കുട്ടിയുടേതാണ് കാറെന്ന് കണ്ടെത്തി. തീ പൂര്‍ണമായും അണച്ചപ്പോഴാണ് കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിയാനാകാത്ത വിധം മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു.മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ ആരുടേതാണെന്ന് വ്യക്തമായിട്ടില്ല. കാര്‍ കത്താനിടയായ കാരണത്തെ കുറിച്ചും വ്യക്തതയില്ല. ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന...
error: Content is protected !!