Wednesday, September 16

Tag: G pay

2000 കടന്നാല്‍ ഇനി ചാര്‍ജ്, 75,000 രൂപയ്ക്ക് മുകളില്‍ പരമാവധി 300 രൂപ.!പുതിയ യുപിഐ നിയമം ഒക്ടോബര്‍ 15 മുതല്‍
Information

2000 കടന്നാല്‍ ഇനി ചാര്‍ജ്, 75,000 രൂപയ്ക്ക് മുകളില്‍ പരമാവധി 300 രൂപ.!പുതിയ യുപിഐ നിയമം ഒക്ടോബര്‍ 15 മുതല്‍

യുപിഐ വഴി വാണിജ്യ ഇടപാട് നടത്തുന്നവർക് ശ്രദ്ധിക്കേണ്ട മാറ്റമാണ് ഒക്ടോബർ 15 മുതല്‍ വരുന്നത്. 2000 രൂപയ്ക്ക് മുകളിലുള്ള ചില വാണിജ്യ യുപിഐ ഇടപാടുകള്‍ക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് അഥവാ എംഡിആർ ഈടാക്കാനാണ് പുതിയ തീരുമാനം. എന്നാല്‍ ഈ തുക ഉപയോക്താവില്‍നിന്നല്ല, വ്യാപാരിയില്‍നിന്നാണ് ഈടാക്കുക. പുതിയ സംവിധാനപ്രകാരം 2000 രൂപയ്ക്ക് മുകളിലുള്ള പേഴ്സണ്‍-ടു-മർച്ചന്റ് (പി2എം) ഇടപാടുകള്‍ക്ക് 0.4 ശതമാനം എംഡിആർ ബാധകമാകും. 75,000 രൂപയോ അതില്‍ കൂടുതലോ ഉള്ള ഇടപാടുകള്‍ക്ക് പരമാവധി 300 രൂപയായിരിക്കും ചാർജ്. അതായത് 75,000 രൂപയ്ക്ക് മുകളിലേക്ക് തുക ഉയർന്നാലും ഒരു ഇടപാടിന് ഈടാക്കാവുന്ന എംഡിആർ 300 രൂപയില്‍ കൂടില്ല. 2000 രൂപ വരെയുള്ള വാണിജ്യ ഇടപാടുകള്‍ക്ക് ഈ ചാർജ് ബാധകമല്ല. 2000 രൂപയ്ക്ക് മുകളിലുള്ള ചില ഇടപാടുകൾക്ക് 0.4 ശതമാനം വരെ ചാർജ് ഈടാക്കുന്ന രീതിയിലാണ് നിർദേശം.നിലവിൽ 75,000 രൂപ വരെയുള്ള ഇടപാടുകൾക്ക്...