3000 കുടുംബങ്ങളിലേക്ക് ശുചിത്വ സന്ദേശമെത്തിച്ച് ഗാന്ധിജയന്തി വാരാഘോഷം
അരീക്കോട് : ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ശുചിത്വ മിഷന്റെയും സഹകരണത്തോടെ അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ് നടത്തിയ മൈ ത്രാഷ്, മൈ റെസ്‌പോണ്‍സിബിലിറ്റി- പരിശീലന പരിപാടി മാലിന്യമുക്ത നവകേരളത്തിലേക്കുള്ള ശ്രദ്ധേയമായ ചുവടുവയ്പായി. സ്‌കൂളിലെ 3000 കുട്ടികളിലേക്കും അവര്‍ വഴി 3000 കുടുംബങ്ങളിലേക്കും മാലിന്യ മുക്ത നവ കേരളത്തിന്റെ സന്ദേശം ഇതുവഴി എത്തിക്കാനായി. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് പേനകള്‍ ശേഖരിക്കുന്നതിനായി എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ പാഴ് വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച പെന്‍ ബോക്‌സുകള്‍ 50 ക്ലാസുകളിലും സ്ഥാപിച്ചു.
തിരഞ്ഞെടുത്ത 60 ഓളം എന്‍.എസ്.എസ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വളണ്ടിയര്‍മാര്‍ക്ക് ചടങ്ങില്‍വെച്ച് നേരിട്ട് പരിശീലനം നല്‍കി. ട്രെയിനിങ് ലഭിച്ച കുട്ടികള്‍ തുടര്‍ന്ന് എല...