ജീവനെടുത്ത അന്ധ വിശ്വാസം ; ഗംഗാനദിയില്‍ മുങ്ങിയാല്‍ രക്താര്‍ബുദം മാറുമെന്ന് വിശ്വസിച്ചു, മാതാപിതാക്കള്‍ നോക്കി നില്‍ക്കെ അഞ്ചുവയസ്സുകാരന്‍ മരിച്ചു
ഗംഗാനദിയില്‍ മുങ്ങിയാല്‍ രക്താര്‍ബുദം മാറുമെന്ന അന്ധ വിശ്വാസത്തെ തുടര്‍ന്ന് അഞ്ചുവയസ്സുകാരനെ ഗംഗയില്‍ മുക്കിയപ്പോള്‍ നഷ്ടമായത് ജീവന്‍. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് സംഭവം. മാതാപിതാക്കള്‍ നോക്കി നില്‍ക്കെ കുട്ടിയുടെ അമ്മായിയാണ് കൊടുംതണുപ്പത്ത് ഗംഗയില്‍ മുക്കിയത്. കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പ്രാഥമിക നിഗമനം.
ഡല്‍ഹി സ്വദേശികളാണ് രക്താര്‍ബുദ ബാധിതനായ മകനെയും കൊണ്ട് അത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയില്‍ ഹരിദ്വാറിലെത്തിയത്. കുട്ടിയുടെ അമ്മായിയാണ് കരച്ചില്‍ അവഗണിച്ച് ഗംഗയിലെ വെള്ളത്തില്‍ ശ്വാസംമുട്ടി മരിക്കുന്നതുവരെ കുട്ടിയെ മുക്കിയത്. സമീപത്തുണ്ടായിരുന്നുവര്‍ യുവതിയെ തടയാന്‍ ശ്രമിച്ചെങ്കിലും അവര്‍ അവഗണിച്ചെന്ന് പൊലീസ് പറഞ്ഞു. അങ്ങനെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനുള്ള മാതാപിതാക്കളുടെ ശ്രമം പക്ഷേ, കുഞ്ഞിന്റെ ജീവനെടുക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളെയും അമ്മായിയെയും ചോദ്യം ചെയ്യാന്‍...