Friday, September 11

Tag: Ghss

എന്റെ സ്‌കൂള്‍ എന്റെ അഭിമാനം’ റീല്‍സ് മത്സരം: രണ്ടാം സ്ഥാനത്തിന്റെ നിറവില്‍ എ.വി.എച്ച്.എസ് പൊന്നാനി
Education

എന്റെ സ്‌കൂള്‍ എന്റെ അഭിമാനം’ റീല്‍സ് മത്സരം: രണ്ടാം സ്ഥാനത്തിന്റെ നിറവില്‍ എ.വി.എച്ച്.എസ് പൊന്നാനി

മലപ്പുറം: പൊതുവിദ്യാലയങ്ങള്‍ക്ക് വേണ്ടി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടത്തിയ 'എന്റെ വിദ്യാലയം എന്റെ അഭിമാനം' റീല്‍സ് മത്സരത്തില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി എ.വി.എച്ച്.എസ് പൊന്നാനി. 101 സ്‌കൂളുകളാണ് മത്സരത്തിലുണ്ടായിരുന്നത്. എം.എസ്.പി എച്ച്.എസില്‍ വെച്ച് നടന്ന ചടങ്ങില്‍ പുരസ്‌കാര ജേതാക്കള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. പതിനാല് ജില്ലകളേയും ഉള്‍പ്പെടുത്തി ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡുകള്‍ സമ്മാനിച്ചു. ജി.എച്ച്.എസ് വടശ്ശേരിയും എ.എം.എല്‍.പി.എസ് ഏടയൂര്‍ നോര്‍ത്തും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനുള്ള അവാര്‍ഡ് നേടി. അവാര്‍ഡിന് അര്‍ഹമായ മറ്റ് സ്‌കൂളുകള്‍:- ജി.എച്ച്.എസ്.എസ് ഇരുമ്പുഴി, ജി.എച്ച്.എസ് മരുത, വി.എം.സി ജി.എച്ച്.എസ് ...
മന്ത്രിയെ ക്ഷണിച്ചില്ല, തിരൂരങ്ങാടി സ്കൂൾ സ്റ്റേഡിയം നവീകരണ ഉദ്‌ഘാടനം മാറ്റി വെപ്പിച്ചു.
Local news

മന്ത്രിയെ ക്ഷണിച്ചില്ല, തിരൂരങ്ങാടി സ്കൂൾ സ്റ്റേഡിയം നവീകരണ ഉദ്‌ഘാടനം മാറ്റി വെപ്പിച്ചു.

മാറ്റിവെച്ചത് പ്രതികൂല കാലാവസ്‌ഥ കാരണമെന്ന് അധികൃതർ തിരൂരങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന നവീകരണ പ്രവൃത്തി ഉദ്‌ഘാടനം മാറ്റി വെച്ചു. കിഫ്ബി പദ്ധതിയിൽ 2.02 കോടി രൂപ ഉപയോഗിച്ചാണ് നവീകരണം നടത്തുന്നത്. കെ.പി.എ. മജീദ് എം എൽ എ ശിലാസ്ഥാപനം നടത്തുന്ന ചടങ്ങിൽ മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് മുഖ്യാതിഥി ആയാണ് മുൻസിപ്പാലിറ്റി ചടങ്ങ് തീരുമാനിച്ചിരുന്നത്. എന്നാൽ , സംസ്‌ഥാന സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ നടത്തുന്ന പ്രവൃത്തി മുൻ എംഎൽഎ യുടെ ശ്രമഫലമായി ലഭിച്ചതാണെന്നുള്ള പ്രചാരണവും, പരിപാടിക്ക് തൊട്ടടുത്ത മണ്ഡലത്തിലെ ജനപ്രതിനിധി കൂടിയായ കായിക മന്ത്രിയെ ക്ഷണിക്കാത്തതും സി പി എമ്മിന് ക്ഷീണമായി. പരിപാടി ലീഗ് മേള ആക്കുന്നെന്നു ആരോപിച്ചു നേതൃത്വത്തിൽ ഇടപെടീച്ചു പരിപാടി മാറ്റി വെക്കുകയായിരുന്നു.അതേ സമയം, പ്രതികൂല കാലാവസ്ഥ കാരണം പരിപാടി മാറ്റിവെച്ചതായി പ്രി...
തിരൂരങ്ങാടി ഗവ.ഹയർസെക്കൻഡറി സ്‌കൂൾ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക്
Local news, Sports

തിരൂരങ്ങാടി ഗവ.ഹയർസെക്കൻഡറി സ്‌കൂൾ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക്

തിരൂരങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക്,മുൻ MLA ശ്രീ PK അബ്ദുറബ്ബിന്റെ പരിശ്രമ ഫലമായി കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ, 2.02 കോടി രൂപ ചെലവ് വരുന്ന സ്കൂൾ ഗ്രൗണ്ട് നവീകരണ പദ്ധതിക്ക് 2021 ഒക്ടോബര് 18 ന്‌ തുടക്കമാവും. കാലത്ത് 10.30 ന്‌ ശ്രീ KPA മജീദ് MLA ശിലാസ്ഥാപനം നിർവഹിക്കും. മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ പി .കെ അബ്ദു റബ്ബ് വിശിഷ്ടാതിഥിയായിരിക്കും. തിരൂരങ്ങാടി നഗര സഭാ ചെയർമാൻ KP മുഹമ്മദ് കുട്ടി അധ്യക്ഷത വഹിക്കും. ജന പ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ സംബന്ധിക്കും. ഏറെ കാലത്തെ കായിക സ്വപ്നമാണ് ഈ പദ്ധതി പൂർത്തീകരണത്തോടെ പൂവണിയുന്നത്. ഫുട്ബോൾ ഗ്രൗണ്ട്, ഓപ്പൺ സ്റ്റേഡിയം, ലോങ്ങ് ജമ്പ്- ഹൈ ജമ്പ് പിറ്റുകൾ, ഗാലറി, നടപ്പാത, ചുറ്റു മതിൽ, ഡ്രൈനേജ്, ടോയ്‌ലറ്റ്‌ ത...