Tag: governer

കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് ഗവർണർ
Accident

കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് ഗവർണർ

പരപ്പനങ്ങാടി : കണ്ണീർ തീരമായി മാറിയ പരപ്പനങ്ങാടിയിലെ വീട്ടിൽ ആശ്വാസ വചനങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തി. 9 പേർ മരിച്ച കുന്നുമ്മൽ വീട്ടിലാണ് എത്തിയത്. രാത്രി 8 മണിയോടെയാണ് എത്തിയത്. കുടുംബാംഗങ്ങളെ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു. പ്രാർത്ഥനയിലും പങ്കെടുത്തു.
National

ദ്രൗപദി മുർമു ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതി

കേരളത്തിൽ നിന്നും അപ്രതീക്ഷിതമായി വോട്ട് ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായി ദ്രൗപദി മുർമുവിന് ചരിത്ര വിജയം. ആകെ വോട്ടുകളുടെ 64 ശതമാനം നേടിയ മുർമുവിനെ വിജയിയായി പ്രഖ്യാപിച്ചു. മുർമുവിന് 6,76,803 ആണ് ആകെ വോട്ടുമൂല്യം ലഭിച്ചത്. യശ്വന്ത് സിൻഹയ്ക്ക് 3,80,177 ആണ് ലഭിച്ച വോട്ടുമൂല്യം. 4754 വോട്ടുകളാണ് പോള്‍ ചെയ്തത്. ഇതില്‍ 53 എണ്ണം അസാധുവായി. രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ മൂന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ തന്നെ മൊത്തം വോട്ടുമൂല്യത്തിന്റെ 50 ശതമാനത്തിലധികം മുർമു നേടിയിരുന്നു. കേരളം, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളായിരുന്നു ഈ റൗണ്ടിൽ എണ്ണിയത്. ഇതോടെ, ആകെയുള്ള 3,219 വോട്ടിൽ മുർമുവിന് 2161 വോട്ടും (വോട്ടുമൂല്യം – 5,77,777), യശ്വന്ത് സിൻഹയ്ക്ക് 1058 വോട്ടും (വോട്ടുമൂല്യം – 2.61.062) ലഭിച്ചു. വോട്ടെണ്ണൽ പൂർത്തിയായതോടെ വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറൽ പി.സി. മോദിയാണ് ഫലം പ്രഖ്യ...
Obituary

മുതിർന്ന കോൺഗ്രസ് നേതാവ് കെ. ശങ്കര നാരായണൻ അന്തരിച്ചു

മുൻ ഗവർണറും മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ. ശങ്കരനാരായണൻ അന്തരിച്ചു. 90 വയസായിരുന്നു.  ശങ്കരൻ നായരുടേയും ലക്ഷ്മിയമ്മയുടേയും മകനായി 1932 ഒക്ടോബർ 15ന് പാലക്കാട് ജില്ലയിലെ ഷൊർണൂരിലായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോൺഗ്രസ് പാർട്ടിയിൽ ചേർന്നു മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി. വിദ്യാർത്ഥിയായിരുന്ന കാലഘട്ടത്തിൽ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 1946-ൽ സ്റ്റേറ്റ് കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായിരുന്ന സ്റ്റുഡൻസ് ഓർഗനൈസേഷന്റെ പ്രവർത്തകനായിരുന്നു പിന്നീട് കോൺഗ്രസ് പാർട്ടിയിൽ ചേർന്നു സജീവ രാഷ്ട്രീയ പ്രവർത്തകനായി മാറി. പാലക്കാട് ഡി.സി.സിയുടെ സെക്രട്ടറിയായും പ്രസിഡൻറായും കെ.പി.സി.സി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. യു.ഡി.എഫ് കൺവീനറായും പ്രവർത്തിച്ചു. 1969-ൽ അഖിലേന്ത്യാടിസ്ഥാനത്തിൽ കോൺഗ്രസ് പാർട്ടി രണ്ടായി പിളർന്നപ്പോൾ കോൺഗ്രസ് (ഒ) വിഭാഗത്തിന്റെ ദേശീയ നിർവാഹക സമിതി അംഗമായി...
Accident, Kerala

ഗവര്‍ണര്‍ക്ക് അകമ്പടി പോയ വാഹനങ്ങള്‍ കൂട്ടിയിടിച്ചു.

ഗവര്‍ണര്‍ക്ക് പരുക്കില്ല ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സഞ്ചരിച്ച വാഹനത്തിന് അകമ്പടി പോയ വാഹനങ്ങള്‍ കൂട്ടിയിടിച്ചു. കഴിഞ്ഞ ദിവസം ദേശീയപാതയില്‍ മൂന്നിയൂര്‍ വെളിമുക്ക് പാലക്കല്‍ വച്ചാണ് അപകടം.വിവിധ പരിപാടികളില്‍ പങ്കെടുത്ത് കോഴിക്കോട് നിന്ന് മടങ്ങുന്നതിനിടെ വൈകീട്ട് 5.10 നാണ് അപകടം. മൂന്‍പില്‍ 2 പൈലറ്റ് വാഹനങ്ങള്‍, പിറകില്‍ എസ്‌കോര്‍ട്ട്, സ്‌പെയര്‍ വണ്ടി എന്നിവ ഉള്‍പ്പെടെ 5 വണ്ടികളാണ് ഉണ്ടായിരുന്നത്. മുന്‍പിലെ വാഹനം പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ മറ്റു വാഹനങ്ങള്‍ നിര്‍ത്തിയെങ്കിലും ഏറ്റവും പിറകിലുണ്ടായിരുന്ന വാഹനത്തിന് ബ്രേക്ക് കിട്ടിയില്ല. ഇത് മുന്‍പിലെ വാഹനത്തിലും ഈ വാഹനം അതിന് മുന്‍പിലെ വാഹനത്തിലും ഇടിക്കുകയായിരുന്നു. ഗവര്‍ണര്‍ക്കും മറ്റാര്‍ക്കും പരിക്കില്ല. വാഹനങ്ങള്‍ തിരൂരങ്ങാടി പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. ഗവര്‍ണര്‍ മടങ്ങുകയും ചെയ്തു....
error: Content is protected !!