Tag: GR Anil

സൗജന്യ ഓണക്കിറ്റ് വിതരണം സെപ്റ്റംബർ 9 മുതൽ ; വിതരണം നടക്കുക റേഷൻ കടകൾ വഴി
Kerala

സൗജന്യ ഓണക്കിറ്റ് വിതരണം സെപ്റ്റംബർ 9 മുതൽ ; വിതരണം നടക്കുക റേഷൻ കടകൾ വഴി

സൗജന്യ ഓണക്കിറ്റ് വിതരണം ഈ മാസം ഒൻപത് മുതൽ തുടങ്ങുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. ആറുലക്ഷത്തോളം മഞ്ഞക്കാർഡ് ഉടമകൾ, ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾ, വയനാട് ദുരിന്ത മേഖലയിലെ കാർഡ് ഉടമകൾ എന്നിവർക്കാണ് സൗജന്യ ഓണക്കിറ്റ് നൽകുന്നത്. റേഷൻ കടകൾ വഴിയാണ് വിതരണം നടക്കുക. മൂന്ന് ദിവസം കൊണ്ട് കിറ്റ് വിതരണം പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. വെള്ള, നീല റേഷൻ കാർഡ് ഉടമകൾക്ക് 10 രൂപ 90 പൈസ നിരക്കിൽ 10 കിലോ അരി നൽകും. വിപണിയിൽ 50 രൂപയിലധികം വിലയുള്ള അരിയാണ് നൽകുന്നത്. മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കുള്ള പഞ്ചസാര വിതരണം പുനസ്ഥാപിക്കുമെന്നും വിലയിൽ നേരിയ വർധന വരുത്തേണ്ടി വരുമെന്നും മന്ത്രി ജി ആർ അനിൽ അറിയിച്ചു. ...
Malappuram, Other

രാജ്യത്തിന്റെ പരമാധികാരവും ഭരണഘടനയും സംരക്ഷിക്കപ്പെടണം: മന്ത്രി ജി.ആര്‍ അനില്‍

ഇന്ത്യ ലോകവേദിയില്‍ ഇന്നും തലയുയർത്തി നില്‍ക്കുന്നത് ശക്തമായ ഭരണഘടനയുള്ളതു കൊണ്ടാണെന്നും ഒരു പോറല്‍ പോലുമേല്‍ക്കാതെ രാജ്യത്തിന്റെ പരമാധികാരവും ഭരണഘടനയും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. റിപ്പബ്ലിക്കായി മാറിയതിനു ശേഷം എല്ലാ മേഖലകളിലും അഭിമാനകരമായ മുന്നേറ്റമാണ് രാജ്യം കാഴ്ചവെച്ചത്. ഇന്ന് ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്ഘടനയാണ് ഇന്ത്യ. എന്നാല്‍ വംശീയവും മതപരവുമായ വിഭാഗീയതകളും സംഘർഷങ്ങളും അവസാനിപ്പിക്കാന്‍ നമുക്കിനിയും കഴി‍ഞ്ഞിട്ടില്ല. ദാരിദ്ര്യവും അസമത്വവും തുടച്ചു നീക്കേണ്ടതുണ്ട്. രാജ്യത്തിന്റെ മതേതരത്വവും ഫെഡറലിസവും അടക്കമുള്ള ഭരണഘടനാ മൂല്യങ്ങള്‍ തന്നെ ചോദ്യം ചെയ്യപ്പെടുകയോ അട്ടിമറിക്കപ്പെടുകയോ ച...
error: Content is protected !!