Tag: Green feild national highway

ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്ക് വേണ്ടി വീടും സ്ഥലവും സര്‍വെ ചെയ്തു ; ഗൃഹനാഥന്‍ വീട്ടിനകത്ത് തൂങ്ങി മരിച്ചു
Information

ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്ക് വേണ്ടി വീടും സ്ഥലവും സര്‍വെ ചെയ്തു ; ഗൃഹനാഥന്‍ വീട്ടിനകത്ത് തൂങ്ങി മരിച്ചു

പാലക്കാട്: ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്ക് വേണ്ടി വീടും സ്ഥലവും സര്‍വെ ചെയ്തതതില്‍ മനംനൊന്ത് വീട്ടിനകത്തെ മുറിയില്‍ ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. മണ്ണാര്‍ക്കാട് മേലാമുറി കൊല്ലംപുറത്ത് ഉണ്ണിക്കണ്ണനാണ് മരിച്ചത്. രാവിലെ ആറു മണിയോടെയാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സര്‍വെ കഴിഞ്ഞതോടെ ഉണ്ണിക്കണ്ണന്‍ മാനസീക പ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ...
Kerala

ഗ്രീന്‍ഫീല്‍ഡ് ഹൈവേ: കല്ലിടല്‍ തുടങ്ങി, ഏറ്റെടുക്കുന്ന ഭൂമിക്ക് രണ്ടര ഇരട്ടി നഷ്ടപരിഹാരം

കല്ലിന് സ്ഥാനചലനം ഉണ്ടായാൽ ക്രിമിനൽ കേസ് പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാതയുടെ സ്ഥലമേറ്റടുക്കലിന്റെ ഭാഗമായുള്ള ജില്ലയിലെ കല്ലിടലിന് തുടക്കമായി. പാലക്കാട് ജില്ലയില്‍ നിന്നും പാത മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കുന്ന എടപ്പറ്റ ഗ്രാമപഞ്ചായത്തിലെ മൂനാടി പ്രദേശത്ത് നടന്ന ചടങ്ങില്‍ ആദ്യകല്ല് ദേശീയപാത ഭൂമി ഏറ്റെടുക്കല്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഡോ.ജെ.ഒ അരുണും എടപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വലിയാട്ടില്‍ സഫിയയും ചേര്‍ന്ന് നിര്‍വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങളായ കെ. കബീര്‍മാസ്റ്റര്‍, ഇ.എ നാസര്‍ മാസ്റ്റര്‍, തഹസില്‍ദാര്‍ പി. ഷംസുദീന്‍, ലെയ്സണ്‍ ഓഫീസര്‍മാരായ സി.വി മുരളീധരന്‍, സുഭാഷ് ചന്ദ്രബോസ്, ദേശീയ പാത അതോറിറ്റി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അഭിഷേക്, സര്‍വേയര്‍മാരായ നിസാമുദീന്‍, വര്‍ഗീസ് മംഗലം, വിഷ്ണു എന്നിവരും ഭൂമി ഏറ്റെടുക്കല്‍ ഓഫീസിലെയും ദേശീയപാത അതോറ്റിയിലെയും ഉദ്യോഗസ്ഥരും ...
Kerala

ഗ്രീന്‍ഫീല്‍ഡ് പാത : അതിരുകളില്‍ കല്ലിടല്‍ 22ന് തുടങ്ങും

നിര്‍ദിഷ്ട കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് പാതക്കായി ജില്ലയില്‍ നിന്നും ഏറ്റെടുക്കുന്ന ഭൂമി അടയാളപ്പെടുത്തുന്ന കല്ലിടല്‍ ഈ മാസം 22ന് ആരംഭിക്കും. പുതിയ പാതയുടെ സ്ഥലമെടുപ്പ് സംബന്ധിച്ച് വിഷയങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി ജില്ലാ കലക്ടറുടെ ആധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാലക്കാട് - മലപ്പുറം ജില്ലാ അതിര്‍ത്തിയായ എടപ്പറ്റ വില്ലേജിലാണ് ഗ്രീന്‍ഫീല്‍ഡ് പാതയുടെ മലപ്പുറം ജില്ലയിലെ അതിര്‍ത്തിക്കല്ലിടല്‍ ആരംഭിക്കുക. ഒരു മാസത്തിനുള്ളില്‍ കല്ലിടല്‍ പൂര്‍ത്തിയാക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്കായി 45 മീറ്റര്‍ വീതിയില്‍ ഓരോ 50 മീറ്ററിലുമാണ് അതിരുകളില്‍ കല്ലുകള്‍ സ്ഥാപിക്കുക. ജി.പി.എസ് കോഡ്സിന്റെ അടിസ്ഥാനത്തില്‍  കോണ്ക്രീറ്റില്‍ നിര്‍മിച്ച അതിര്‍ത്തിക്കല്ലുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. കഴിഞ്ഞ ജൂണി...
Other

കോഴിക്കോട് – പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാത:  ത്രീ എ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

കോഴിക്കോട് - പാലക്കാട് ഗ്രീന്‍ ഫീല്‍ഡ് ദേശീയപാതയ്ക്കായുള്ള സ്ഥലമേറ്റെടുപ്പിന്  കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ത്രീ എ ഗസറ്റ് വിജ്ഞാപനം  പ്രസിദ്ധീകരിച്ചു. വിജ്ഞാപനം വന്നതോടെ എടത്തനാട്ടുകര മുതല്‍ വാഴയൂര്‍ വരെയുള്ള 304.59 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിന്  അംഗീകാരമായി. അലൈന്‍മെന്റില്‍  ആക്ഷേപമുള്ളവര്‍ക്ക് ഈ മാസം 21 വരെ രേഖാമൂലം പരാതി നല്‍കാം.  കോഴിച്ചെനയിലെ ദേശീയപാത ഏറ്റെടുക്കല്‍ വിഭാഗം ഓഫീസില്‍ പരാതികള്‍ സ്വീകരിക്കുന്നതിന്  കൗണ്ടര്‍ ആരംഭിച്ചതായി ഡെപ്യൂട്ടി കലക്ടര്‍ സി. പത്മചന്ദ്രകുറുപ്പ് പറഞ്ഞു. ആക്ഷേപമുള്ളവര്‍ക്ക് നേരിട്ടോ തപാല്‍ മുഖേനയോ പരാതികള്‍ നല്‍കാം. പരാതികള്‍ തീര്‍പ്പാക്കിയ ശേഷമാകും അലൈന്‍മെന്റിലെ അന്തിമ വിജ്ഞാപനം. തുടര്‍ന്ന് മൂന്ന് ഡി വിജ്ഞാപനം പ്രസിദ്ധീകരിച്ച ശേഷമാകും ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാര വിതരണം. ഭൂമി, കെട്ടിടങ്ങള്‍ ഉള്‍പ്പെടെ എല്ലാ നിര്‍മിതികള്‍ക്കും കാര്‍ഷിക വിളകള്‍ക്കും ...
Other

കോഴിക്കോട്- പാലക്കാട് ഗ്രീൻഫീൽഡ് ദേശീയപാത; ത്രി എ വിജ്ഞാപനം ഈ മാസം അവസാനം

നഷ്ടപരിഹാരം 100 ശതമാനം ഉറപ്പ്  ഭാരത് മാല പദ്ധതിപ്രകാരം നിർമിക്കുന്ന നിർദിഷ്ട കോഴിക്കോട് - പാലക്കാട്‌ ഗ്രീൻഫീൽഡ് ദേശീയപാതയ്ക്കായുള്ള ത്രീ എ വിജ്ഞാപനം ഈ മാസം അവസാനത്തോടെ ഇറങ്ങും. നേരത്തെ മലപ്പുറം ജില്ലാകലക്ടറായ വി. ആർ പ്രേം കുമാറിന്റെ  നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഭൂമി ഏറ്റെടുക്കുന്നതിനായുള്ള വിജ്ഞാപനത്തിന് പാത കടന്നുപോകുന്നയിടങ്ങളിലെ മുഴുവൻ ജനപ്രതിനിധികളുടെയും പിന്തുണ ലഭിച്ചിരുന്നു. ഇതനുസരിച്ച് ഭൂമിയേറ്റെടുക്കുന്നതിനായി ത്രീ എ വിജ്ഞാപനം ഇറക്കാനുള്ള നിർദേശവും യോഗത്തിൽ നൽകിയിരുന്നു. എന്നാൽ ദേശീയപാത 66 ന്റെ വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ കാരണം ത്രീ എ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് കാലതാമസമുണ്ടായി. നിലവിൽ കോഴിക്കോട് ജില്ലയിൽ വിജ്ഞാപനം ഇറങ്ങിയ സാഹചര്യത്തിൽ ഈ മാസം അവസാനത്തോടെ ഗ്രീൻഫീൽഡ് പാതയുടെ മലപ്പുറം ജില്ലയിലെ ത്രീ എ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് ദേശീയ...
error: Content is protected !!