‘ഗ്രീൻ വാഷ്’ എടവണ്ണ സീതി ഹാജി മെമ്മോറിയൽ ഗവ. സ്കൂളിലെ സംരംഭം ഉദ്ഘാടനം ചെയ്തു
സാങ്കേതിക വിദ്യഭ്യാസ വകുപ്പിന്റെ ധനസഹായത്തോടെ എടവണ്ണ സീതി ഹാജി മെമ്മോറിയൽ ഗവ. സ്കൂളിൽ 'ഗ്രീൻ വാഷ്' എന്ന ബ്രാന്റ് നെയിമിൽ കുട്ടികൾ നിർമിച്ച ഉൽപ്പന്നങ്ങളുടെ ആദ്യ വില്പന പി.കെ ബഷീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ് അധ്യക്ഷത വഹിച്ചു.
ഹാൻഡ് വാഷ്, ഡിഷ് വാഷ്, ഡിറ്റർജന്റ് ലിക്വിഡ്, ടോയ്ലറ്റ് ക്ലീനർ, മൾട്ടിപർപ്പസ് ലിക്വിഡ് എന്നീ ഉൽപ്പന്നങ്ങളാണ് വിദ്യാർഥികൾ ഇവിടെ സ്വയം നിർമ്മിച്ചെടുത്ത് വിൽപനക്ക് തയാറാക്കിയിരിക്കുന്നത്. പ്ലാസ്റ്റിക്ക് സഞ്ചികൾക്ക് ഗുഡ്ബൈ പറയാൻ തുണി സഞ്ചികളുടെ നിർമ്മാണവും ഇതിനോടൊപ്പം വിദ്യാർഥികൾ ആരംഭിച്ചിട്ടുണ്ട്. സ്കൂളിൽ നടത്തിയ തെരെഞ്ഞെടുപ്പിലൂടെ എട്ട്, ഒൻപത് ക്ലാസുകളിലെ 27 വിദ്യാർത്ഥികളാണ് സംരംഭക യൂണിറ്റിന് നേതൃത്വം നൽകുന്നത്. ഉത്പന്നങ്ങൾ നിർമിക്കുന്നതിനായി ഇവർക്ക് വിദഗ്ധ പരിശീലനം ലഭ്യമാക്കി. എല്ലാ വിധ സഹായങ്ങളുമായി അധ്യാപകരും കൂടെയുണ്ട്.
850 ഓളം...