Thursday, October 15

Tag: Gulf accident death

സൗദിയിൽ വണ്ടിയിടിച്ച് മൂന്നിയൂർ സ്വദേശി മരിച്ചു
Accident

സൗദിയിൽ വണ്ടിയിടിച്ച് മൂന്നിയൂർ സ്വദേശി മരിച്ചു

മൂന്നിയൂർ സ്വദേശിസഊദിയിൽ വാഹനാപകടത്തിൽ മരിച്ചു  തിരൂരങ്ങാടി: മൂന്നിയൂർ സ്വദേശിസഊദിയിൽ വാഹനാപകടത്തിൽ മരിച്ചു. മൂന്നിയൂർ ചിനക്കലിലെ പരേതനായ എരണിക്കൽ  അലവിഹാജിയുടെ മകൻ നൗഫൽ (42) ആണ് മരിച്ചത്. റെഡിമെയ്ഡ് ഷോപ്പിലെ ജീവനക്കാരനായിരുന്നു. ജിസാനിലെ  ദർബിൽ ഉണ്ടായ വാഹനാ പകടത്തിലാണ് മരിച്ചത്. ജോലി കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം നടന്നു പോകുമ്പോൾ വണ്ടി ഇടിക്കുകയായിരുന്നു. സജീവ ഐസിഎഫ് പ്രവർത്തകനായിരുന്നു.മാതാവ്: കദീസകുട്ടി ഭാര്യ : നുസൈബ . മക്കൾ : നബീഹ് , ലുബാന  സഹോദരങ്ങൾ:  മുസ്‌തഫ ,ലത്തീഫ് , ജംശീദ്, ഫാത്തിമാബി ,അസ്മാബി, മറിയാമു....
ബുറൈദക്കടുത്ത് വാഹനാപകടം: രണ്ട് മലപ്പുറം സ്വദേശികൾ മരിച്ചു
Accident, Breaking news

ബുറൈദക്കടുത്ത് വാഹനാപകടം: രണ്ട് മലപ്പുറം സ്വദേശികൾ മരിച്ചു

റിയാദ്: ബുറൈദക്കടുത്ത് വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. അല്‍റാസിലെ നബ്ഹാനിയയില്‍ പുലര്‍ച്ചെ മൂന്നു മണിക്കാണ് സംഭവം.മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാല്‍ (44), മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈന്‍ (23) എന്നവരാണ് മരിച്ചത്. ഹുറൈമലയില്‍ ജോലി ചെയ്യുന്ന ഇവര്‍ കുടുംബ സമേതം മദീനയിലേക്ക് പുറപ്പെട്ടതായിരുന്നു. കുടുംബത്തിലെ മറ്റുളളവരെ പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. അല്‍റാസ് കെ.എം.സി.സി പ്രസിഡന്റ് ശുഐബ്, ഉനൈസ കെഎംസിസി പ്രസിഡന്റ് ജംഷീര്‍ മങ്കട, റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ ബന്ധുക്കളെ സഹായിക്കാന്‍ രംഗത്തുണ്ട്....