Tag: Hajj committee

തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ഹാജിമാർക്കും യാത്രാ തിയതി ലഭിച്ചതായി മന്ത്രി
Other

തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ഹാജിമാർക്കും യാത്രാ തിയതി ലഭിച്ചതായി മന്ത്രി

മലപ്പുറം: ഹജ്ജ്‌ തീർത്ഥാടനത്തിന്‌ തെരഞ്ഞെടുക്കപ്പെട്ടിട്ടും പേവാനുള്ള അനുമതി ലഭിക്കാതെ തീർത്ഥാടകർ വലയുന്നു എന്ന പത്ര വാർത്ത തികച്ചും വാസ്‌തവ വിരുദ്ധമെന്ന് മന്ത്രി അബ്ദുറഹ്മാൻ അറിയിച്ചു. നിലവിൽ തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ഹാജിമാർക്കും യാത്രാ തിയ്യതി ലഭിച്ചു കഴിഞ്ഞു. വെള്ളിയാഴ്‌ച തന്നെ ഇക്കാര്യത്തിൽ തീരുമാനമായിരുന്നു. ഇതു സംബന്ധിച്ച വിവരങ്ങൾ ഹജ്ജ്‌ കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യവുമാണ്‌. പുതുതായി അവസരം ലഭിച്ച ഏതാനും പേർക്ക് വിസ നടപടികൾ പൂർത്തിയാകുന്നതോടെ യാത്രാ തിയ്യതി ലഭിക്കും. യാത്ര സംബന്ധിച്ച്‌ തീർത്ഥാടകർക്ക്‌ ഒരാശങ്കയും വേണ്ടെന്ന്‌ ഹജ്ജ്‌ തീർത്ഥാടന മന്ത്രി വി അബ്‌ദുറഹിമാൻ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ടു വന്ന പത്ര വാർത്ത തീർത്തും അടിസ്ഥാന വിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന്‌ മന്ത്രി പറഞ്ഞു. ഇത്തരക്കാരെ കരുതിയിരിക്കണം. ഹജ്ജ്‌ തീർത്ഥാടകർക്കായി കോഴിക്കോട്‌ നിന്ന്‌ 5 വിമാന സർ...
Local news

ഹജ് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നതിന് സേവന കേന്ദ്രങ്ങൾ തുടങ്ങി

തിരൂരങ്ങാടി, വേങ്ങര, വള്ളിക്കുന്ന് മണ്ഡലങ്ങളിലെ അപേക്ഷ കേന്ദ്രമാണ് തുടങ്ങിയത്. ചടങ്ങിൽ ചെയർമാന് സ്വീകരണവും നൽകി തിരൂരങ്ങാടി: സംസ്ഥാന ഹജ് കമ്മിറ്റി വഴി 2022 ലെ ഹജിന് അപേക്ഷ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഹജ് ട്രൈനര്‍മാരുടെ നേതൃത്വത്തില്‍ വിപുലമായ ഹജ് ഓണ്‍ലൈന്‍ അപേക്ഷ സേവന കേന്ദ്രങ്ങൾ തുടങ്ങി. 2022 ജനുവരി 31 വരെ അപേക്ഷകള്‍ നല്‍കാം. തിരൂരങ്ങാടി, വേങ്ങര, വള്ളിക്കുന്ന് മണ്ഡലങ്ങളിലെ വിവിധ അപേക്ഷ കേന്ദ്രങ്ങളുടെ സംയുക്ത ഉദ്ഘാടനം പരപ്പനങ്ങാടി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷനില്‍ ഹജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി നിര്‍വഹിച്ചു. ഹജ് കമ്മിറ്റി അംഗം പി.ടി. അക്ബര്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന് അസിസ്റ്റന്റ് ജില്ലാ ട്രെയ്‌നര്‍ പിപി.പി.എം മുസ്തഫയും മെമ്പര്‍ പി.ടി.അക്ബറിന് എഡിടി അഹമ്മദ് ഹാജിയും ട്രെയ്‌നര്‍മാരുടെ ആദരം നല്‍കി. ആദ്യ അപേക്ഷ പി.പി. അബ്ദുല്‍ ജബ്ബാര്‍ ബാഖവിയില്‍ നിന്ന് നഗരസഭ ചെയര്‍മാന്‍ എ.ഉസ്...
Malappuram

ഹജ്ജ് മാനവിക സംസ്കാരത്തിന്റെ വീണ്ടെടുപ്പിന് : സി.മുഹമ്മദ് ഫൈസി

മലപ്പുറം : ഹജ്ജ് മാനവിക സംസ്കാരത്തിന്റെ വീണ്ടെടുപ്പിനും ആത്മ സംസ്കരണത്തിനും വേണ്ടിയാണെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി പറഞ്ഞു. പെരിന്തൽമണ്ണ മണ്ഡലം ഹജ്ജ് ഹെൽപ് ലൈൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വെട്ടത്തൂർ ഹിസ്സ മഹൽ കോംപ്ലക്സിൽ നടന്ന ചടങ്ങിൽ ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി എൻ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. അബ്ദുസലാം ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി. സംസ്ഥാന ഹജ്ജ് കമ്മിറ്റി മാസ്റ്റർ ട്രെയിനർ പി.പി.മുജീബ് റഹ്മാൻ , ജില്ലാ ട്രെയിനർ യു.മുഹമ്മദ് റഊഫ്, മണ്ഡലം ട്രെയിനർ മുഹമ്മദലി മാസ്റ്റർ, ട്രെയിനൽമാരായ അബ്ദുൽ സലാം.കെ.കെ, സി.പി. അവറാൻ കുട്ടി, വി.മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. ഹജ്ജ് 2022 അപേക്ഷിക്കാൻ ജില്ലയിൽ വിപുലമായ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഓൺ ലൈൻ വഴി മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.2022 ജനുവരി 31 വരെയാണ് അപേക്ഷ സ്വീകരിക്കുക. www.hajcommittee.gov.i...
Malappuram

ഹജ്ജ് എംബാർകേഷൻ പോയിന്റ് കരിപ്പൂരിൽ പുന:സ്ഥാപിക്കാത്തത് ഹാജിമാരോടുള്ള മനുഷ്യാവകാശ ലംഘനം – അബ്ദുസമദ് സമദാനി എം.പി

കൊണ്ടോട്ടി: കരിപ്പൂരിൽ ഹജ്ജ് എംബാർകേഷൻ പോയിന്റ് പുന:സ്ഥാപിക്കാത്തത് ഹാജിമാരോടുള്ള കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും, തീർത്ഥാടകരോട് രാജ്യം കാണിക്കുന്ന ക്രൂരതയാണെന്നും അബ്ദുസമദ് സമദാനി എം.പി.പറഞ്ഞു.കരിപ്പൂർ എയർപോർട്ട് ജംഗ്ഷനിൽ കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ധർണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കാലികറ്റ് എയർപോർട്ടിൽ വലിയ വിമാനങ്ങൾക്ക് ഇറങ്ങാനുള്ള വിലക്ക് നീക്കുക . ഹാജിമാരോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കാലത്ത് 10 മണി മുതൽ വൈകിട്ട് 5 മണി വരെ നടന്ന സമര പരിപാടിയിൽ കേരള ഹജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. 10 കോടിയോളം രൂപ ചെലവഴിച്ച് നിർമ്മിച്ച വിപുലമായ ഹജ്ജ് ഹൗസും 8 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാകുന്ന വനിതാ ബ്ലോക്കും ഉണ്ടായിരിക്കെ ഹജ് എംബാർകേഷൻ പോയിന്റ് കരിപ്പൂരിൽ പുന:സ്ഥാപിക്കാത്തത് ഹാജിമാരോടുള്ള അനീതിയാണെന്നും അദ്ദേഹം പറഞ...
error: Content is protected !!