Sunday, June 7

Tag: Hajj flight

ഹജ്ജ് ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ആദ്യ ഹജ്ജ് വിമാനം 30 ന് കൊച്ചിയിൽ നിന്ന്
Culture

ഹജ്ജ് ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ആദ്യ ഹജ്ജ് വിമാനം 30 ന് കൊച്ചിയിൽ നിന്ന്

ഈ വര്‍ഷത്തെ ഹജജ് ക്യാമ്പുകൾക്കുള്ള ഒരുക്കങ്ങള്‍ സംസ്ഥാനത്തെ മൂന്ന് എംബാർക്കേഷൻ പോയിൻ്റുകളിലും പൂര്‍ത്തിയായതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഏപ്രില്‍ 30 ന് കൊച്ചിയില്‍ നിന്നും പുറപ്പെടും. ഹജ്ജ് ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 29ന് കൊച്ചിയില്‍ നടക്കും. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലായി കേരളത്തില്‍ നിന്നും ഇത്തവണയും മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളാണുള്ളത്. കേരളത്തില്‍ നിന്നും നിലവില്‍ 13194 പേരാണ് ഹജജിന് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ 7943 പേര്‍ കൊച്ചിയില്‍ നിന്നും 4279 പേര്‍ കണ്ണൂരില്‍ നിന്നും 944 പേര്‍ കോഴിക്കോട് നിന്നുമാണ് യാത്രയാകുന്നത്. കേരളത്തിലെ 28 പേര്‍ മറ്റു സംസ്ഥാനങ്ങളിലെ എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നു ഹജ്ജ് തീര്‍ഥാടനത്തിനായി പോകു...
Other

കരിപ്പൂരിൽ നിന്നും എട്ട് വിമാനങ്ങൾ കൂടി; ഹജ്ജ് ക്യാമ്പ് ബുധനാഴ്ച സമാപിക്കും

കരിപ്പൂർ : കരിപ്പൂരിൽ നിന്നും എട്ട് വിമാനങ്ങൾ കൂടി. ഹജ്ജ് ക്യാമ്പ് ബുധനാഴ്ച സമാപിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കരിപ്പൂരിൽ നിന്നും അവശേഷിക്കുന്നത് എട്ട് സർവ്വീസുകൾ. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രണ്ട് വീതവും ബുധനാഴ്ച മൂന്ന്, വ്യാഴാഴ്ച പുലർച്ചെ ഒന്ന് എന്നിങ്ങനെയാണ് ബാക്കിയുള്ള സർവ്വീസുകൾ. അവസാന വിമാനം 22 വ്യാഴം പുലർച്ചെ ഒരു മണിക്കാണ്. ഇതിലേക്കുള്ള തീർത്ഥാടകർ ബുധൻ രാവിലെ പത്ത് മണിക്ക് ക്യാമ്പിലെത്തി രാത്രി എട്ട് മണിയോടെ എയർപോർട്ടിലേക്ക് തിരിക്കും. ഇതോടെ കരിപ്പൂരിലെ ഹജ്ജ് ക്യാമ്പിന് പരിസമാപ്തിയാവും. മെയ് ഒമ്പതിനാണ് ക്യാമ്പ് ആരംഭിച്ചത്. കരിപ്പൂരിൽ നിന്നും ഇന്ന് ഞായർ രണ്ട് വിമാനങ്ങളിലായി 346 പുറപ്പെട്ടു. പുലർച്ചെ 12.30 ന് പുറപ്പെട്ട വിമാനത്തിൽ 87 പുരുഷന്മാരും 86 സ്ത്രീകളും വൈകുന്നേരം 4.50 ന് പുറപ്പെട്ട വിമാനത്തിൽ 85 പുരുഷന്മാരും 88 സ്ത്രീകളുമാണ് യാത്രയായത്. കരിപ്പൂരിൽ നിന്നും ഇത് വരെ...
error: Content is protected !!