Tag: Hajj house

ഹജ്ജ് എംബാർകേഷൻ കരിപ്പൂരിൽ പുന:സ്ഥാപിക്കുക: ജനകീയ സമരം
Malappuram

ഹജ്ജ് എംബാർകേഷൻ കരിപ്പൂരിൽ പുന:സ്ഥാപിക്കുക: ജനകീയ സമരം

കൊണ്ടോട്ടി : ഹജ്ജ് എംബർ കരിപ്പൂരിൽ പുന:സ്ഥാപിക്കുക, വലിയ വിമാനങ്ങൾക്കുള്ള വിലക്ക് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ നടത്തുന്ന ജനകീയ സമരത്തിന്റെ ഭാഗമായി കേന്ദ്ര ന്യൂനപക്ഷ- ഹജ്ജ് വകുപ്പ് മന്ത്രി, കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി എന്നിവർക്ക് ഇ മെയിൽ സന്ദേശമയക്കുന്ന പരിപാടി സംഘടിപ്പിച്ചു. കൊണ്ടോട്ടി ബസ്‌സ്‌റ്റാന്റിൽ നടന്ന ചടങ്ങിൽ ടി.വി. ഇബ്റാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പറമ്പാടൻ അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം ഏരിയ സെക്രട്ടറി പ്രമോദ് ദാസ് , എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി അഡ്വക്കറ്റ് കെ.കെ.സമദ്, നഗരസഭ കൗൺസിലർമാരായ പി.പി.റഹ്‌മത്തുല്ല, കോട്ട വീരാൻ കുട്ടി, പള്ളിക്കൽ പഞ്ചായത്ത് മെമ്പർ ജമാൽ കരിപ്പൂർ , വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ബെസ്റ്റ് മുസ്തഫ, ഇ.കെ.അബ്ദുൽ മജീദ്, പി.അബ്ദു റഹ്‌മാൻ എന്ന ഇണ്ണി, എസ്.വൈ.എസ് സോൺ സെക്രട്ടറി ശമീർ കുറുപ്പത്ത്, ശരീഫ...
Malappuram

ഹജ്ജ് എംബാർകേഷൻ പോയിന്റ് കരിപ്പൂരിൽ പുന:സ്ഥാപിക്കാത്തത് ഹാജിമാരോടുള്ള മനുഷ്യാവകാശ ലംഘനം – അബ്ദുസമദ് സമദാനി എം.പി

കൊണ്ടോട്ടി: കരിപ്പൂരിൽ ഹജ്ജ് എംബാർകേഷൻ പോയിന്റ് പുന:സ്ഥാപിക്കാത്തത് ഹാജിമാരോടുള്ള കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും, തീർത്ഥാടകരോട് രാജ്യം കാണിക്കുന്ന ക്രൂരതയാണെന്നും അബ്ദുസമദ് സമദാനി എം.പി.പറഞ്ഞു.കരിപ്പൂർ എയർപോർട്ട് ജംഗ്ഷനിൽ കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ധർണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കാലികറ്റ് എയർപോർട്ടിൽ വലിയ വിമാനങ്ങൾക്ക് ഇറങ്ങാനുള്ള വിലക്ക് നീക്കുക . ഹാജിമാരോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കാലത്ത് 10 മണി മുതൽ വൈകിട്ട് 5 മണി വരെ നടന്ന സമര പരിപാടിയിൽ കേരള ഹജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. 10 കോടിയോളം രൂപ ചെലവഴിച്ച് നിർമ്മിച്ച വിപുലമായ ഹജ്ജ് ഹൗസും 8 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാകുന്ന വനിതാ ബ്ലോക്കും ഉണ്ടായിരിക്കെ ഹജ് എംബാർകേഷൻ പോയിന്റ് കരിപ്പൂരിൽ പുന:സ്ഥാപിക്കാത്തത് ഹാജിമാരോടുള്ള അനീതിയാണെന്നും അദ്ദേഹം പറഞ...
Kerala

സി.മുഹമ്മദ് ഫൈസിയെ വീണ്ടും ഹജ്ജ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുത്തു

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയധ്യക്ഷനായി സി. മുഹമ്മദ് ഫൈസിയെ വീണ്ടും തിരഞ്ഞെടുത്തു. വരണാധികാരിയായ അഡീഷണൽ സെക്രട്ടറി ഷൈൻ എ. ഹഖിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ ചേർന്ന യോഗത്തിൽ സി. മുഹമ്മദ് ഫൈസിയുടെ പേര് സഫർ കായൽ നിർദേശിച്ചു. കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി പിന്താങ്ങി. കാന്തപുരം വിഭാഗം സുന്നി നേതാവും സുന്നി മർകസ് ജനറൽ മാനേജരും ആണ് മുഹമ്മദ് ഫൈസി. കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാരുടെ മരുമകനും ആണ്. 2024 വരെയാണ് കമ്മിറ്റിയുടെ കാലാവധി. മന്ത്രി വി. അബ്ദുറഹ്‌മാൻ മുഹമ്മദ് ഫൈസിയെ അനുമോദിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ഹജ്ജ് അപേക്ഷാ നടപടികൾ, വനിതാ ബ്ലോക്ക് നിർമാണം, കരിപ്പൂരിലെ ഹജ്ജ് പുറപ്പെടൽ കേന്ദ്ര പുനഃസ്ഥാപനം തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്തു. പി.വി. അബ്ദുൾ വഹാബ് എം.പി., എം.എൽ.എ.മാരായ പി.ടി.എ. റഹിം, മുഹമ്മദ് മുഹ്‌സിൻ, മലപ്പുറം കളക്ടർ വി.ആർ. പ്രേംകുമാർ, പി.ടി. അക്ബർ, പി.പി. ...
error: Content is protected !!