Tag: harbour

Obituary

പരപ്പനങ്ങാടി കടപ്പുറത്ത് ഫറോക്ക് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

പരപ്പനങ്ങാടി ചാപ്പപ്പടി കടപ്പുറത്ത് ഫറോക്ക് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ഫറോക്ക് നല്ലൂര്‍ കരിപ്പത്ത് പി.പി.അറമുഖന്റെ മകന്‍ ജിജു (43) മൃതദേഹമാണ് കണ്ടെത്തിയത്. പുറംകടലിൽ ഒഴുകിപോകുകയായിരുന്ന മൃതദേഹം മൽസ്യത്തൊഴിലാളികളാണ് കരക്കെത്തിച്ചത്. ട്രോമ കെയര്‍ പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് മൃതദേഹം താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ജിജുവിന്റെതാണെന്ന് തിരിച്ചറിഞ്ഞത്....
Other

ചെറുമീന്‍പിടിത്തം: 40 ടണ്‍ മത്സ്യം പിടികൂടി നശിപ്പിച്ചു

വളർച്ചയെത്താത്ത മീനുകളെ പിടികൂടുന്നതിനെതിരേ നടപടി ശക്തമാക്കി ഫിഷറീസ് വകുപ്പ്. പൊന്നാനി, താനൂര്‍ ഹാര്‍ബറുകളില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബേബി ഷീജ കോഹൂരിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 40 ടണ്ണിലേറേ മത്സ്യം പിടികൂടി നശിപ്പിച്ചു. വിപണിയില്‍ കുഞ്ഞന്‍മീനുകള്‍ സുലഭമായി കാണാന്‍ തുടങ്ങിയതോടെയാണ് ഫിഷറീസ് വകുപ്പ് നടപടി ശക്തമാക്കിയത്. ചെറുമീനുങ്ങളെ പിടികൂടുന്നത് കടലിലെ മത്സ്യ സമ്പത്തിന്റെ നാശത്തിന് വഴിയൊരുക്കുമെന്നതിനാല്‍ കഴിഞ്ഞദിവസം മുതല്‍ അധികൃതര്‍ പരിശോധന വ്യാപകമാക്കിയിരുന്നു. പൊന്നാനിയിലും താനൂരിലുമായി മൂന്ന് വള്ളങ്ങള്‍ക്കെതിരേ കഴിഞ്ഞദിവസം നടപടി സ്വീകരിച്ചിരുന്നു. മുന്നറിയിപ്പ് നല്‍കിയിട്ടും മീന്‍കുഞ്ഞുങ്ങളെ പിടികൂടുന്നത് തുടര്‍ന്നതോടെയാണ് രാത്രികാല പരിശോധന നടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. ചൊവ്വാഴ്ച രാത്രി തുടങ്ങിയ പരിശോധന ബുധനാഴ്ച പുലര്‍ച്ചെവരെ നീണ്ടു. 1000-ലേറേ പെട്ടി മീനുകളാണ് പി...
Other

അനധികൃത മത്സ്യബന്ധനം: തോണികൾ പിടിച്ചെടുത്തു

അനധികൃത മത്സ്യബന്ധനം നടത്തിയതിന്പൊന്നാനിയിലും താനൂരിലുമായി മൂന്ന് വള്ളങ്ങൾ ഫിഷറീസ് വകുപ്പ് പിടികൂടി. നിരോധിത മത്സ്യങ്ങള്‍ പിടികൂടിയതിനാണ് വള്ളങ്ങള്‍ പിടിച്ചെടുത്തത്. പൊന്നാനിയിൽ അൽ അമീൻ വള്ളവും താനൂരിൽ അൽജാരിയ, അൽ മൈന വള്ളവുമാണ് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ കെ.ടി. അനിതയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.മത്സ്യ സമ്പത്തിന്റെ നാശത്തിന് വഴിയൊരുക്കുന്ന ചെറു മത്സ്യങ്ങളെ പിടികൂടുന്നത് വ്യാപകമായതോടെ ചെറുമീനുകളുടെ മത്സ്യബന്ധനവും വില്‍പ്പനയും ഫിഷറീസ് വകുപ്പ് കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു. നിയമാനുസൃതമായ കുറഞ്ഞ വലിപ്പത്തില്‍ താഴെയുള്ള മത്സ്യങ്ങള്‍ വിപണിയില്‍ സുലഭമായി കഴിഞ്ഞ ദിവസം കാണപ്പെട്ടതാണ് മുന്നറിയിപ്പിനും കര്‍ശന നിയന്ത്രണങ്ങള്‍ക്കും കാരണമായത്. തുടർന്ന് ജില്ലയിൽ നടത്തിയ കർശന പരിശോധനയിലാണ് വള്ളങ്ങൾ പിടിച്ചെടുത്തത്. കസ്റ്റഡിയിലെടുത്ത വള്ളത്തിലെ ചെറുമീനുകളെ തിരികെ കടലില്‍ കൊണ്ടുപോയി തള്ളി.എക്സ്റ്...
Malappuram

സര്‍ക്കാരിന്റെ പുതുവത്സര സമ്മാനം; പരപ്പനങ്ങാടിയിലേക്ക്ഹാര്‍ബര്‍ എഞ്ചിനീയറിംഗ് സബ് ഡിവിഷന്‍ ഓഫീസ്

തിരൂരങ്ങാടി: തിരൂരങ്ങാടിക്ക് പുതുവത്സര സമ്മാനമായി ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ ഓഫീസ്. തിരൂരങ്ങാടിയിലെ തീരദേശ മേഖലയായ പരപ്പനങ്ങാടിയിലാണ് ഹാർബർ എഞ്ചിനീയറിംഗ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ് ഉൾകൊള്ളുന്ന സബ്ഡിവിഷൻ ഓഫീസ് അനുവദിച്ചട്ടുള്ളത്. പരപ്പനങ്ങാടി കേന്ദ്രീകരിച്ച് ഹാർബർ എഞ്ചിനീയറിംഗ് സബ്ഡിവിഷൻ ഓഫീസ് അനുവദിക്കണമെന്നാവിശ്യപ്പെട്ട് കെ.പി.എ മജീദ് എം.എൽ.എ ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാനും, ഫിഷറീസ് വകുപ്പ് സെക്രട്ടറിക്കും, ഹാർബർ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയർക്കും വിശദമായ പ്രൊപോസൽ സമർപ്പിച്ചിരിന്നു. പരപ്പനങ്ങാടി മത്സ്യ ബന്ധന തുറമുഖത്തോടൊപ്പം, ഹാർബർ എൻജിനീയർ സബ്ഡിവിഷൻ ഓഫീസ് കൂടി യാഥാർഥ്യമാകുന്നതോടെ പ്രദേശത്തെ മത്സ്യ ബന്ധന മേഖലക്ക് പുത്തനുണർവ് കൈവരും.  വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM...
error: Content is protected !!