സംഘടനാ നടപടി നേരിട്ട ‘ഹരിത’ നേതാക്കള്‍ക്ക് യൂത്ത് ലീഗില്‍ ഭാരവാഹിത്വം നല്‍കി
കോഴിക്കോട്: നേരത്തെ സംഘടനാ നടപടി നേരിട്ട 'ഹരിത' നേതാക്കള്‍ക്ക് യൂത്ത് ലീഗില്‍ ഭാരവാഹിത്വം നല്‍കി. ഫാത്തിമ തഹലിയയെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായും മുഫീദ തസ്നിയെ ദേശീയ വൈസ് പ്രസിഡന്റായും, നജ്മ തബ്ഷിറയെ ദേശീയ സെക്രട്ടറി യായും നിയമിച്ചു. 'ഹരിത' വിവാദ കാലത്ത് നടപടി നേരിട്ട എംഎസ്എഫ് നേതാക്കള്‍ക്കും പുതിയ ഭാരവാഹിത്വം നല്‍കി. ലത്തീഫ് തുറയൂരിനെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റായും ആഷിഖ് ചെലവൂരിനെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റായും നിയമിച്ചു
എം.എസ്.എഫ് സംസ്ഥാന നേതൃത്വം ഉയര്‍ത്തിയ എതിര്‍പ്പ് അവഗണിച്ചായിരുന്നു പുറത്താക്കപ്പെട്ട എം.എസ്.എഫ് നേതാക്കളെ മുസ്‌ലിം ലീഗ് നേതൃത്വം തിരിച്ചെടുത്തത്. എംഎസ്എഫിന്റെ വനിതാ വിഭാഗമായ 'ഹരിതയുടെ' നേതാക്കള്‍ക്കെതിരെ നേരത്തെ സ്വീകരിച്ച അച്ചടക്ക നടപടികള്‍ പിന്‍വലിക്കാനുള്ള തീരുമാനം ആഴ്ചകള്‍ക്ക് മുമ്പാണ് മുസ്‌ലിം ലീഗ് കൈക്കൊണ്ടത്. ഇതോടൊപ്പം ഈ വിവാദ കാലത്ത് ഹരിത നേതാക്ക...