ഹരിത നേതാക്കൾ പൊന്നാനിയിൽ പ്രചരണത്തിനെത്തി

തിരൂർ: എം.എസ്.എഫ് ഹരിതനേതാക്കൾ ഡോ. എം.പി അബ്ദുസ്സമദ് സമദാനിക്ക് വേണ്ടി വോട്ടഭ്യർഥിച്ച് പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ എത്തി. സംസ്ഥാന ചെയർപേഴ്സൺ ഷഹീദാ റാഷിദ്, വൈസ് ചെയർപേഴ്സൺ ആയിശാ മറിയം,ട്രഷറർ നയന സുരേഷ്,കൺവീനർ ഫിദാ അഷ്റഫ് എന്നിവരാണ് പ്രചരണത്തിനെത്തിയത്.

മണ്ഡലത്തിൽ പൊന്നാനി, തവനൂർ, തിരൂർ മണ്ഡലങ്ങളിലെ ധാരാളം കുടുംബയോഗങ്ങളിലും സമദാനിയുടെ പര്യടനത്തിൻ്റെ മുന്നോടിയായി കവലകളിലും നേതാക്കൾ പ്രസംഗിച്ചു. പൊന്നാനിയിലെ ജനങ്ങൾ ഡോ. സമദാനിക്കൊപ്പമാണെന്നത് സുവ്യക്തമായെന്ന് ഷഹീദാ റാഷിദ് പറഞ്ഞു. ഇവർ പിന്നീട് ഇ.ടി മുഹമ്മദ് ബഷീറിന് വേണ്ടി വോട്ടഭ്യർഥിക്കാനായി മലപ്പുറത്തേക്ക് പോയി.

error: Content is protected !!