Monday, September 1

Tag: Heavy rain

കാലവര്‍ഷം: ജില്ലയില്‍  41.42 കോടി  രൂപയുടെ കൃഷിനാശം 2371 ഹെക്ടര്‍ കൃഷിഭൂമി നശിച്ചു
Malappuram

കാലവര്‍ഷം: ജില്ലയില്‍ 41.42 കോടി രൂപയുടെ കൃഷിനാശം 2371 ഹെക്ടര്‍ കൃഷിഭൂമി നശിച്ചു

പ്രകൃതിക്ഷോഭം മൂലം ജില്ലയുടെ കാര്‍ഷികമേഖലയില്‍ 41.42 കോടി രൂപയുടെ നാശം സംഭവിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. 2021 ജനുവരി ഒന്ന് മുതല്‍ 2021 ഒക്‌ടോബര്‍ 21 വരെയുള്ള കൃഷിവകുപ്പിന്റെ കണക്കാണിത്. 2371 ഹെക്ടര്‍ ഭൂമി കൃഷിയാണ് നശിച്ചത്. ജില്ലയിലെ 8,604 കര്‍ഷകര്‍ക്കാണ് കൃഷിനാശം സംഭവിച്ചത്. ജില്ലയില്‍ നെല്ല്, വാഴ എന്നീ വിളകള്‍ക്കാണ് കൂടുതലായി വിളനാശം സംഭവിച്ചത്. 1552 ഹെക്ടര്‍ നെല്‍കൃഷിയും 102 ഹെക്ടര്‍ ഞാറ്റടി(നെല്ല്), കുലച്ച വാഴ 47 ഹെക്ടറും, കുലക്കാത്ത വാഴ 276 ഹെക്ടറും, 94 ഹെക്ടര്‍ പച്ചക്കറിയും (പന്തല്‍) 92 ഹെക്ടര്‍ പച്ചക്കറി (പന്തലില്ലാത്തത്) 159 ഹെക്ടര്‍ മരച്ചീനിയുമാണ് കനത്ത മഴയിലും മറ്റ് പ്രകൃതിക്ഷോഭങ്ങളിലും നശിച്ചിട്ടുള്ളത്. തെങ്ങ്, കവുങ്ങ്, കുരുമുളക്, ജാതി, വെറ്റില, റബര്‍ തുടങ്ങിയ വിളകള്‍ക്കും വിളനാശം സംഭവിച്ചിട്ടുണ്ട്.ആകെ ബാധിച്ച പ്രദേശത്തിന്റെ 50 ശതമാനം  നെല്‍കൃഷി(മുണ്ടകന്‍)യാണ്...
Breaking news, Obituary

മഴയിൽ വീട് തകർന്നു കുട്ടികൾ മരിച്ചു.

പുതിയ വീടിന്റെ ഭാഗം വീടിന്മേൽ ഇടിഞ്ഞു വീണു കരിപ്പൂർ മുണ്ടോട്ടുപാടത്ത് വീട് തകർന്നുവീണ് രണ്ട് കുട്ടികൾ മരിച്ചു. കാടപ്പടി പൂതംകുറ്റിയിൽ വരിച്ചാലിൽ മഠത്തിൽ മികച്ച അബൂബക്കർ സിദ്ധീഖ്- സുമയ്യ ദമ്പതികളുടെ മക്കളായ ലിയാന ഫാത്തിമ (7), ലുബാന ഫാത്തിമ (6 മാസം) എന്നിവരാണ് മരിച്ചത്. ചേന്നാരി മുഹമ്മദ്കുട്ടിയുടെ വീടാണ് തകർന്നത്. മുഹമ്മദ് കുട്ടിയുടെ മകൾ സുമയ്യയുടെ മക്കളാണ് ഇരുവരും.അബൂബക്കർ സിദ്ധീഖ് കാസർകോട് ബേക്കറിയിലാണ്. ഒരു വർഷത്തോളമായി ഇവർ സുമയ്യയുടെ വീട്ടിലാണ് താമസിക്കുന്നത്. ഇതിന് തൊട്ടടുത്ത് ഇവർക്ക് പുതിയ വീട് നിർമിക്കുന്നുണ്ട്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം. ഉടൻതന്നെ രണ്ട് കുട്ടികളെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരൂരങ്ങാടി ടുഡേ.വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണതിനെ തുടർന്ന് വീട് തകർന്നു. ഉറങ്ങുന്ന കുട്ടികളുടെ മുകളിലേക്കാണ് മണ്ണി...
Breaking news, Obituary

വയലിലെ വെള്ളം കാണാനെത്തിയ ബാലിക വെള്ളക്കെട്ടിൽ വീണു മരിച്ചു

എആർ നഗർകുറ്റൂർ ഫസലിയ പള്ളിയ്ക്ക് സമീപം വയലിൽ വെള്ളം കാണാനിറങ്ങിയ 6 വയസുകാരി വെള്ളക്കെട്ടിൽ വീണ് മരിച്ചു. തിരുത്തി മുഹമ്മദ് റാഫിയുടെ മകൾ ഫാത്തിമ റഷ യാണ് മരിച്ചത്. വൈകുന്നേരം 7 മണിക്കാണ് സംഭവം
error: Content is protected !!