Tag: Heroin

സിനിമയില്‍ നായികയാക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവ നടിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി ; മലപ്പുറം സ്വദേശിയായ നിര്‍മാതാവ് അറസ്റ്റില്‍
Entertainment, Kerala, Malappuram

സിനിമയില്‍ നായികയാക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവ നടിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി ; മലപ്പുറം സ്വദേശിയായ നിര്‍മാതാവ് അറസ്റ്റില്‍

കൊച്ചി : താന്‍ നിര്‍മിക്കുന്ന സിനിമയില്‍ നായികയാക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവ നടിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത മലപ്പുറം സ്വദേശിയായ സിനിമ നിര്‍മാതാവ് അറസ്റ്റില്‍. തൃക്കാക്കര സ്വദേശിയായ യുവനടിയില്‍ നിന്ന് 27 ലക്ഷം തട്ടിയ മലപ്പുറം കീഴുപറമ്പ് സ്വദേശി എം.കെ ഷക്കീറിനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. ഷക്കീര്‍ നിര്‍മിക്കുന്ന പുതിയ തമിഴ് സിനിമയായ രാവണാസുരനില്‍ നായികയാക്കാം എന്ന വാഗ്ദാനം നല്‍കി യുവനടിയില്‍ നിന്ന് കടമായി പണം കൈപ്പറ്റിയ ശേഷം തിരിച്ചു നല്‍കാതെ പറ്റിക്കുകയായിരുന്നു. ഷൂട്ടിങ് ആരംഭിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും ഇതിനാല്‍ ചിത്രീകരണം മുടങ്ങുമെന്നും ഇയാള്‍ നടിയെ പറഞ്ഞു വിശ്വസിപ്പിച്ചു. തുടര്‍ന്ന് ഷൂട്ടിങ് മുടങ്ങാതിരിക്കാന്‍ 4 മാസത്തിനുള്ളില്‍ തിരികെ നല്‍കാമെന്ന കരാറില്‍ പലപ്പോഴായി 27 ലക്ഷം രൂപ യുവതി ഇയാള്‍ക്ക് നല്‍കി. പിന്നീട് ഇവരെ സ...
Other

ദൈവത്തിലേക്ക് മടങ്ങുന്നു; സിനിമ ഉപേക്ഷിക്കുന്നതായി നടി

ഇനി സിനിമാ വ്യവസായത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ച് തെലുങ്ക്-ഭോജ്പുരി നടി സഹർ അഫ്ഷ. ഇൻസ്റ്റഗ്രാം കുറിപ്പിലാണ് തന്റെ തീരുമാനം അഫ്ഷ ആരാധകരെ അറിയിച്ചത്. സിനിമാ മേഖല വിട്ട് ദൈവത്തിലേക്ക് മടങ്ങുന്നതായും അവർ പറഞ്ഞു. ബോളിവുഡ് താരങ്ങളായ സനാ ഖാനും സൈറ വസീമിനും പിന്നാലെയാണ് മറ്റൊരു നടി കൂടി വിനോദ വ്യവസായം ഉപേക്ഷിക്കുന്നത്. സെപ്തംബർ 22ന് പോസ്റ്റ് ചെയ്ത കുറിപ്പിൽ അഫ്ഷ തീരുമാനത്തെ കുറിച്ച് പറയുന്നതിങ്ങനെ; 'പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ, ഷോബിസ് ഇൻഡസ്ട്രിയോട് വിട പറയുന്നതായി ഞാൻ അറിയിക്കുന്നു. ഇനി അതുമായി എനിക്ക് ബന്ധമുണ്ടാകില്ല. അല്ലാഹുവിന്റെ അനുഗ്രഹത്തോടെ ഇസ്‌ലാമിക അധ്യാപനങ്ങൾക്കനുസരിച്ചായിരിക്കും എന്റെ ഭാവി ജീവിതം. 'പ്രശസ്തി, ബഹുമാനം, ഭാഗ്യം തുടങ്ങിയ നിരവധി അനുഗ്രഹങ്ങൾ നൽകിയ ആരാധകരോട് ഞാൻ നന്ദിയുള്ളവളാണ്. എന്റെ കുട്ടിക്കാലത്ത് ഇത് സങ്കൽപ്പിച്ചിട്ടു പോലുമില്ല. അവിചാരിതമായാണ് ഈ വ്യവസായത്തിലെത്ത...
error: Content is protected !!