ഹൈ റിസ്ക് കോണ്ടാക്റ്റിലുള്ളവരെ കണ്ടെത്തും ; മന്ത്രി വീണാ ജോര്‍ജ്ജ്
കോഴിക്കോട്: നിപയെന്ന് സംശയമുള്ള ആളുകള്‍ താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഹൈ റിസ്ക് കോണ്ടാക്റ്റിലുള്ളവരെ കണ്ടെത്തണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. നേരത്തെ ഇതുപോലെയുള്ള മരണങ്ങള് ഉണ്ടായോന്ന് അന്വേഷിക്കാനും നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. നിപ സംശയത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്ട് ഉന്നതതല യോഗത്തില്‍ പങ്കെടുക്കാനെത്തിയതാണ് മന്ത്രി.
ഇന്നലെയാണ് രണ്ട് അസ്വാഭാവിക മരണങ്ങള് ഉണ്ടായതായി സര്‍ക്കാര്‍ അറിഞ്ഞത്. കളക്ടറേറ്റില്‍ അല്പ സമയത്തിനകം യോഗം ചേരും. നിപ സ്ഥിരീകരിക്കേണ്ടത് പുനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ്. വൈകുന്നേരത്തോടെ പരിശോധനാഫലം വരുമെന്നും മന്ത്രി പറഞ്ഞു.
നേരത്തെ മരിച്ചയാള്‍ക്ക് ലിവര്‍ സിറോസിസ് എന്നാണ് അടയാളപ്പെടുത്തിയിരുന്നത്. പിന്നീട് മരിച്ചയാളുടെ മകന് നിപ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയിരുന്നു. ഈ കുട്ടിയിപ്പോള്‍ വെന്റിലേറ്ററിലാണ...