Tuesday, July 21

Tag: Indane Gas

രേഖകളിൽ ഇപ്പോഴും തിരൂരങ്ങാടി പഞ്ചായത്ത്; ഗ്യാസ് ബുക്കിംഗ് ആനുകൂല്യം നഷ്ടപ്പെടുന്നു
Local news

രേഖകളിൽ ഇപ്പോഴും തിരൂരങ്ങാടി പഞ്ചായത്ത്; ഗ്യാസ് ബുക്കിംഗ് ആനുകൂല്യം നഷ്ടപ്പെടുന്നു

രേഖകളിൽ തിരൂരങ്ങാടി നഗരസഭ യവാത്തത് എൽ.പി.ജി. ബുക്കിംഗ് കാലപരിധി 25 ദിവസമെന്ന ആനുകൂല്യം നഷ്ടപ്പെടുത്തുന്നു. തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽ.പി.ജി. ഗ്യാസ് സിലിണ്ടർ റീഫിൽ ബുക്കിംഗിന് ഇപ്പോഴത്തെ സാഹചര്യത്തിൽ 45 ദിവസത്തെ നിയന്ത്രണം തുടരുന്നത് അവസാനിപ്പിച്ച്, നഗരസഭാ പ്രദേശങ്ങൾക്ക് ബാധകമായ 25 ദിവസമാക്കി ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റി ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകി. തിരൂരങ്ങാടി പഞ്ചായത്ത് നഗരസഭയായി ഉയർത്തപ്പെട്ടിട്ടും എൽ.പി.ജി. വിതരണവുമായി ബന്ധപ്പെട്ട രേഖകളിൽ ഇപ്പോഴും പഞ്ചായത്ത് പ്രദേശമായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ ഫലമായി നഗരസഭാ നിവാസികൾക്ക് 25 ദിവസത്തിന് ശേഷം റീഫിൽ ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭിക്കാതെ 45 ദിവസം കാത്തിരിക്കേണ്ട അവസ്ഥയാണ് നിലനിൽക്കുന്നത്. ഇത് ...
error: Content is protected !!