ഇന്‍ഡിഗോയില്‍ നിന്നും തിരൂരങ്ങാടി സ്വദേശിക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് മലപ്പുറം ജില്ല ഉപഭോക്ത തര്‍ക്ക പരിഹാര കമ്മീഷന്
തിരൂരങ്ങാടി : ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ നിന്നും തിരൂരങ്ങാടി സ്വദേശിക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് മലപ്പുറം ജില്ല ഉപഭോക്ത തര്‍ക്ക പരിഹാര കമ്മീഷന്. തിരൂരങ്ങാടി മമ്പുറം കമ്മുവിന്റെ മകന് ഷഫീഖാണ് പരാതിക്കാരന്.
ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ നിന്നും ഷഫീഖിന്റെ ബാഗേജ് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റിയില്‍ 2023 ജനുവരിയില്‍ പരാതി ലഭിക്കുകയും പരാതി ജില്ല ഉപഭോക്തത കോടതിയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഇന്‍ഡിഗോക്കെതിരായി മൂന്നുലക്ഷം നഷ്ടപരിഹാര തുകയായും മാനസിക സാമ്പത്തിക പ്രയാസങ്ങള്‍ക്കായി രണ്ട് ലക്ഷം രൂപയും നല്കുവാനായി കോടതി വിധിക്കുകയായിരുന്നു
തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ സൊസൈറ്റി മുഖാന്തിരം നല്കിയ പരാതിക്ക് ഒരു മാസത്തിനകം മുഴുവന്‍ തുകയും നല്‍കിയില്ലെങ്കില്‍ പലിശ അടക്കം നല്‍കണമെന്നാണ് കോടതിവിധിയെന്ന് ജനറല്‍ ...